ഒരു ബൈക്ക് യാത്രികൻ [Sajith] 1356

അനിരുദ്ധൻ: സിവനേ… മൂപ്പരല്ല. അമ്മാവന്റെ കുഞ്ഞമ്മേന്റെ എളേച്ചീന്റെ ചേച്ചിന്റെ കുട്ടീന്റെ അച്ഛന്റെ അച്ഛൻ.

ഞാൻ: ഓ… ഇത്രവല്ല്യ ഫാമിലിയൊക്കെ അനക്ക്ണ്ട്ല്ലേ.

അനിരുദ്ധൻ: ആ… അങ്ങനെ സംഭവിച്ച് പോയി. 

ഞാൻ: അയാളെന്തേലും ചെയ്തോട്ടെ. പല്ല് തേക്കാതെ അമ്പലത്ത് കേറിയ ശാപം കിട്ടും. 

അനിരുദ്ധൻ: എന്താന്ന്?

ഞാൻ: പെരുമാളാണ് പല്ലേക്കാണ്ട് കേറി ചെന്നാ ചെലപ്പോ ഇന്റെ തൊള്ളേം ചെവീം ഒക്കെപാടെ ഒന്നാക്കും. 

അനിരുദ്ധൻ: എങ്ങനെ?

ഞ്ൻ: ശാപം.

അനിരുദ്ധൻ: ന്റെ മോനേ ഇയ് രണ്ട് കൊല്ലം പാർട്ടീന്റെ എന്ത് മൈ… അല്ലങ്കി അത് വേണ്ട മത്തങ്ങ ആയിനിന്നാ പറഞ്ഞെ.

ഞാൻ: ലോക്കൽ സെക്രട്ടറി.

അനിരുദ്ധൻ: ആ അനക്കതൊക്കെ നടക്കൊള്ളു.

ഞാൻ: ഇയ് ഡൈലോഗടിക്കാതെ പൈസ കാട്ട്. 

ദേവാല to പന്തല്ലൂർ അത്യാവശ്യം മോശമല്ലാത്ത റോഡ് ഞങ്ങൾക്ക് കിട്ടി. നീലഗിരിയിലെ അത്യാവശ്യം തിരക്ക് കൂടിയ രണ്ട് ടൗണുകളാണ് ദേവാലയും പന്തല്ലൂരും. നിത്യോപയോഗ സാധനങ്ങളും ബേക്കറികളും മറ്റും അടങ്ങിയ ഒരു കൊച്ചു ബിഗ് ബസാർ. പന്തല്ലുര് ഒരു ചെറിയ പെട്ടി കടയിലേക്കൊതുക്കി നിറുത്തി ഞങ്ങൾ ശകടത്തിൽ നിന്നും താഴെ ഇറങ്ങി. അനിയുടെ കൈയ്യിൽ നിന്നും അൻപത് രൂപയും വാങ്ങി നേരെ കടയിലേക്ക് കയറി. 

ഞാൻ: അണ്ണാ ഒരു ബ്രഷ് സ്ട്രോങ് പത്തിന്റെ പേസ്റ്റും ഇരുപതിന്റെ മിനറൽ വാട്ടർ.

കടക്കാരൻ: പേസ്റ്റും ബ്രഷും ഇറ്ക്ക് തമ്പീ അന ഇരുപതിന്റെ ബോട്ടിൽ കിടക്കാത്.

ഞാൻ : ഓഹോ എന്നാ പത്തിന്റെ മതി.

കടക്കാരൻ: അതില്ലെ തമ്പി ഇങ്കെ50 മൈക്രോണ്ക്ക് മേലെ ഇറുക്കിറ പ്ലാസ്റ്റിക് പ്രോഡക്റ്റ് മട്ടും താൻ വ്യാപാരം പണ്ണ മുടിയും. മിനറൽ വാട്ടർ ഇന്ത ഏരിയാവിലെ കിടയ്ക്കാത്. കേരളാവിൽ സെല്ലണം. 

ഞാൻ: അടിപൊളി സെരിയണ്ണെ. ഇന്താ കാസ്.

അങ്ങിനെ വെള്ളമില്ലാതെ എങ്ങനെ പല്ലുതേക്കാം എന്ന സാങ്കേതിക വിധ്യ ആലോചിച്ച് കൊണ്ട് ഞാനും അനിയും യാത്രയായി. സമയം ഏകദേശം ഏഴേമുക്കാലായിട്ടുണ്ട്. ഞങ്ങളവിടെ നിന്നും യാത്രതിരിച്ചു. വഴിയിലെ തേയില കുന്നുകൾക്ക് മുകളിൽ സൂര്യനുദിച്ചു നിൽക്കുന്നു. അന്തരീക്ഷ താപനില ഉയരുന്നുണ്ട് പക്ഷെ നീലഗിരിയിലെ തണുപ്പിനെ തോൽപ്പിക്കാൻ മാത്രം അതിന് കാഠിന്യം പോരായിരുന്നു. ജാക്കറ്റും ജീനും സോക്സും ഉണ്ടായിട്ട് കൂടി തണുപ്പ് അതിനെ ഒക്കെ തുളച്ച് ശരീരത്തിലേക്ക് കുത്തികയറി കൊണ്ടിരുന്നു. എന്റെ കാലുകളൊക്കെ വിറക്കാൻ തുടങ്ങിയിരുന്നു അത് കണ്ട് അനി കളിയാക്കുന്നു മുണ്ട്. ഒരാശ്വാസത്തിനെന്നോണം ഞാനാ പെട്രോൾ ടാങ്കിൽ ഇറുക്കി പിടിച്ചിരുന്നു. തണുപ്പത്ത് ആക്സിലേറ്റർ തിരിച്ച് കൈയ്യൊക്കെ വിറങ്ങലിച്ചു. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.