ഒരു ബൈക്ക് യാത്രികൻ [Sajith] 1356

കുന്നുകളുടെ ചരിവിലൂടെ വെട്ടി ഉണ്ടാക്കിയ റോഡായതുകൊണ്ട് ഒരു ഭാഗത്ത് ആഴത്തിലുള്ള കുഴികളും മറുഭാഗത്ത് സ്ലോപ്പായ കൂനപോലെ മലയും ആണ്. കേരളാ ബോർഡർ കഴിയുന്നത് വരെ വളരെ മികച്ച ഒരു റോഡ് ട്രിപ്പ് ഞങ്ങക്ക് കിട്ടി. കുഴികളോ മറ്റും ഇല്ലാത്തത് കൊണ്ട് വളരെ അനായാസം വളവുകൾ തിരിക്കാൻ എക്സ്പൾസിന് സാധിച്ചു. ഓരോ വളവിലും സിഗ്നലുകൾ കൊക്കയുടെ ഓരത്തായി അലുമിനിയം കമ്പികൾ ആന ഇറങ്ങുന്നിടത്ത് അതിനുള്ള ബോർഡുകളും മലയിടിയുന്ന ഭാഗത്ത് അതും കാണിക്കുന്ന തരത്തിൽ ഒരുപാട് സിഗ്നൽ സ്റ്റാന്റുകൾ കാണാം. നേരം ഏകദേശം വെളുത്തു. കഴ്ചകളൊക്കെ കണ്ട് തുടങ്ങി. ബോർഡർ താണ്ടി ചെന്ന് നിന്നത് വലിയൊരു കമാനത്തിന് മുന്നിലാണ്. ഇനിയങ്ങോട്ട് തമിഴ്നാട്  ബോർഡർ തുടങ്ങുകയായി. കേരളാ ബോർഡർ മുതൽ തമിഴ്നാട് ബോർഡർ കഴിഞ്ഞ് ഏകദേശം രണ്ട് കിലോമീറ്റർ സർക്കിളിൽ ഒരു തരത്തിലുള്ള സ്ഥാപനങ്ങളോ വീടുകളോ കാണാൻ സാധിക്കില്ല. സ്ട്രിക്ടിലീ ഗ്രീൻബൽറ്റ് ഏരിയയാണ്. ഒന്ന് വെള്ളം ചോദിച്ച് ചെല്ലാൻ കൂടി ആരും കാണില്ല. വേനലിൽ വരണ്ടുണങ്ങാത്ത ചെറിയ ചോലകളേയും ആശ്രയിച്ച് ബഹുദൂരം പിന്നിടേണ്ട ലോറികൾ ഓൾട്ടാക്കിയിടും ഒന്ന് വിശ്രമിക്കുകയൊ സോപ്പില്ലാത്ത ഒരു കുളി പാസാക്കുകയോ ചെയ്തതിന് ശേഷമാണ് അവർക്ക് തുടർയാത്ര. യാത്രകൾ ഒരിക്കലും അവസാനിക്കില്ല ഒരു മനുഷ്യായുസ് തീർന്നാലും പച്ചപ്പുള്ള ലോകത്തെ പാദകൾ എണ്ണമറ്റതായി തന്നെ തുടരും. തമിഴ്നാടിന്റെ റോഡുകൾ വളരെ മോശം തന്നെയാണ്. ADV ബൈക്ക് ആയതിനാൽ ഞങ്ങൾക്ക് അത് അത്ര അശുഭകരമായി അനുഭവപ്പെട്ടില്ല. ഒരു പക്ഷെ ഗ്രൗണ്ട്ക്ലിയറൻസ് കുറഞ്ഞതോ സ്പോട്ടി ടൈപ്പ് ബൈക്കുകളോ യാത്രക്ക് തിരഞ്ഞെടുത്തിരുന്നു എങ്കിൽ വലഞ്ഞു പോയേനേ. 12 മണിയോട് അടുത്ത് നടയടക്കുമെന്ന് അനിരുദ്ധൻ ഇടക്കിടക്ക് പറയുന്നുണ്ട് എന്റെ അട്ട അരിക്കുന്ന പോലുള്ള ഓഫ്റോഡ് റൈഡ് അവനത്ര പിടിക്കുന്നില്ല വെറും അസൂയ്യ. നിങ്ങൾ തെറ്റുധരിക്കണ്ട വഴിയൊക്കെ സ്റ്റേറ്റ് ഹൈവെ തന്നെ പക്ഷെ തമിഴ് സർക്കാരിന്റെ അനാസ്ഥമൂലമോ താൽപര്യമില്ലായിമ കൊണ്ടോ എല്ലാം ഓഫ്റോഡ് പരുവത്തിലായിരുന്നു. പക്ഷെ ഓരോ ജനലിൽ കൂടി കാണുന്ന കാഴ്ചകൾ ശേ…. അതല്ല നീലഗിരി ജില്ലയിലൂടെയാണ് ഞങ്ങളുടെ എക്സ്പൾസ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീലഗിരി പശ്ചിമഘട്ടത്തിന്റെ വളരെ നീളമേറിയ ഒരു ഭാഗത്തിനെ ഉൾക്കൊള്ളുന്ന ജില്ലയാണ്. കാലാവസ്ഥകൊണ്ടും ഭൂപ്രകൃതി കൊണ്ടും വളരെ മനോഹരമാണ് നീലഗിരി. കർണാടകയിലും തമിഴ്നാട്ടിലും കേരളത്തിലുമായി അവളങ്ങനെ നീണ്ടു നിവർന്നു കിടക്കാണ്. എണ്ണമറ്റ സുഖവാസകേന്ദ്രങ്ങൾ നീലഗിരിക്കുണ്ട്. തേയിലയും കാപ്പിയും വളരെ അധികം ഉൽപാദിപ്പിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. നഗരത്തിന്റെ ഛായ വളരെ കുറച്ചുമാത്രമേ തൊട്ടു തീണ്ടിയിട്ടുള്ളു. അരനൂറ്റാണ്ട് മുൻപുവരെ അരിവികളിൽ ഇറങ്ങി സ്വർണ്ണം അരിച്ചെടുത്തതായിട്ട് കർന്നവന്മാർ പറഞ്ഞിട്ട് ഞാൻ കേട്ടിട്ടുണ്ട്. നീലഗിരിയിൽ സ്വർണ്ണ അയിരുകൾ നിക്ഷേപമുള്ളതായിട്ട് രേഖകൾ ഉണ്ട്. പിന്നീടെപ്പഴോ അത് നഷ്ടപ്പെടുകയോ നിയമപരമായ പ്രശ്നങ്ങൾ മൂലം നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ഭൂപ്രദേശമായതിനാൽ പ്ലാസ്റ്റിക് ഇവിടെ ഒരു അലർജി വസ്തുവാണ്. ഞാൻ പ്ലാസ്റ്റിക് തീരെ ഉപയോഗിക്കാൻ ആഗ്രഹം ഇല്ലാത്ത ഒരാളാണ്. നീലഗിരി ഒരു പ്ലാസ്റ്റിക് രഹിത ജില്ലയാണെന്ന കാര്യം യാത്ര തുടങ്ങി ദേവാല എത്തിയപ്പോഴാണ് ഞാനറിഞ്ഞത്. അത് എങ്ങനെയാണെന്നും ഞാൻ പറയാം സമയം ഇണ്ടല്ലോ ഇന്ന് ഇരുട്ടുന്നതിന് മുൻപ് തിരിച്ചിറങ്ങിയാൽ പോരെ അതുവരെ സമയമുണ്ട്. പണിയന്മാർ തോടന്മാർ മുതലായ വിഭാഗക്കാരായിരുന്നു നീലഗിരിയുടെ സ്വന്തം ജനങ്ങൾ പിന്നീട് കാലാവസ്ഥയും ഭൂപ്രദേശവും കണ്ട് പലരും കുടിയേറി പാർക്കുകയും ചെയ്തു പോന്നു. പട്ടയമിണ്ടാവില്ല എന്നതാണ് നീലഗിരിയുടെ മെയിൻ. ഇവിടുത്തുകാരുടെ ശാപമെന്നൊക്കെ പറയാം. ഔദ്യോഗികമായി നീലഗിരിയിൽ വളരെ കുറച്ച് സ്ഥലങ്ങൾക്ക് മാത്രമേ മുദ്രവച്ച കടലാസുള്ളു ഭാക്കി വരുന്ന സ്ഥലങ്ങളൊക്കെ പുറംപോക്ക് തന്നെ. ഏതു സമയവും ഇറക്കി വിടാൻ കഴിയുന്ന രീതിയിലാണ് ഇവിടുത്തെ പലരുടെയും ജീവിതം. കർക്കശമായ ഗ്രീൻബെൽറ്റ് ഏരിയ ആയതിനാൽ കൂടിയാണ് പട്ടയം കൊടുക്കാൻ ഗവൺമെന്റ് മടിക്കുന്നത്. കരിമ്പുലിയും പുള്ളിപുലിയുമടങ്ങുന്ന പൂച്ച വർഗ്ഗങ്ങളും കലമാനും പുള്ളിമാനും കാട്ടിയും അവസാനമായി ആനയും അടങ്ങുന്ന സസ്യങ്ങൾ ഭക്ഷണമാക്കി ജീവിക്കുന്ന ജീവജാലങ്ങളും ഇവിടെ ഉണ്ട് അവിടേക്കാണ് മനുഷ്യൻ ഇടിച്ചു കയറിയത്. അത് കൊണ്ട് ഇവിടെ ആർക്കാണ് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതെന്ന് വ്യക്തമായി പറയുക കഷ്ടമാണ്. മനുഷ്യനായി ജനിച്ചത് കൊണ്ട് മനുഷ്യർക്ക് വേണ്ടിയോ ഭൂമിൽ ജനിച്ചത് കൊണ്ട് മറ്റു ജീവജാലങ്ങൾക്കൊ സപ്പോർട്ട് കൊടുക്കേണ്ടു, അറിയില്ല. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.