ഒരു ബൈക്ക് യാത്രികൻ [Sajith] 1356

ഞാൻ: പിന്നെ ആർക്കാ ഈ കല്ല്യാണ പന്തൽ.

അനിരുദ്ധൻ: ആ…

ഞാൻ: ഞാൻ ഒരു കൗതുകത്തിന് ചോയിക്കാണേ ഇനി അവളെങ്ങാനും.

 

അനി തറപ്പിച്ചൊരു നോട്ടം നോകിയപ്പോൾ ചോദിക്കാൻ വന്നത് ഞാൻ വിഴുങ്ങി കളഞ്ഞു. ബൈക്ക് സൈഡിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് നടന്നു. ആകെ ആളും ബഹളവുമാണ്. അവിടെ കൂടി നിന്ന ഒരാളെ ഞങ്ങൾ വിളിച്ചു കാര്യം തിരക്കി.

 

ഞാൻ: ഏട്ടാ ഇവിടെ എന്താ പരിപാടി.

നാട്ടുകാരൻ: നിങ്ങളേതാ? 

അനിരുദ്ധൻ: ഞങ്ങൾ നിലമ്പൂർന്ന് വരാണ് ഇവടെത്തെ സേതുലക്ഷ്മീന്റെ കൂടെ പഠിച്ചിരുന്നെ ആണ്.

നാട്ടുകാരൻ: ആ… നിശ്ചയത്തിന് വന്നെ ആണോ. 

അനിരുദ്ധൻ: നിശ്ചയോ ആർടെ.

അനിയുടെ ശബ്ദമൊക്കെ പതറാൻ തൊടങ്ങി.

നാട്ടുകാരൻ: നിങ്ങളെ കൂട്ടുകാരീടെ. അപ്പൊ അതിന് വന്നതല്ലേ.

അനിരുദ്ധൻ: അ.. അല്ല ഞങ്ങൾ മാനന്തവാടി വരണ്ട ഒരാവശ്യം ഇണ്ടായിരുന്നു അപ്പൊ ഒന്ന് കണ്ടിട്ട് പോവാന്ന് കരുതി അങ്ങനെ നേരെ പോന്നെ ആണ്. 

നാട്ടുകാരൻ: ഓ… പക്ഷെ ആള് ഇവടെ ഇല്ല.

അനിരുദ്ധൻ: എ… ആള് പിന്നെ എവടെ പോയി. 

നാട്ടുകാരൻ: ആ പെണ്ണിന് കുറച്ച് കാലായിട്ട് ഒരു പ്രേമം ഇണ്ടായിരുന്നു ഏതോ ഒരു ഓട്ടോകാരനും ആയിട്ട്. തന്ത അത് സമ്മധിച്ചില്ല അതിന്റെ വാശിക്ക് ഇന്നലെ തന്നെ രണ്ടാളും നാട് വിട്ടു. ഇവടെന്ന് കൊറച്ച് പൈസയും എടുത്തിട്ടുണ്ട്. ഓരോരോ തോന്നലല്ലേ.

 

ഞങ്ങൾ രണ്ടാളും ഒരുമിച്ച് പറഞ്ഞ് പോയി

 

” സേതു ഒളിച്ചോടിയോ “.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.