ഒരു ബൈക്ക് യാത്രികൻ [Sajith] 1356

വ്യൂപോയിന്റിൽ നല്ല വീതിയുള്ള അലുമിനിയം കമ്പി കെട്ടിവെച്ചിരുന്നു അപ്പുറത്തേക്ക് കൊക്കയാണ്. നമ്മക്കെന്ത് കൊക്ക വേലിചാടി കടന്ന് കൊക്കയുടെ വരമ്പിൽ പോയി നിന്നു. ഏകദേശം കാൽ കിലോമീറ്റർ താഴ്ച്ചയിൽ മിന്നാമിന്നി പോലെ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നുണ്ട്. അങ്ങിങ്ങായി ഓരോ വീടുകളിലും വെളിച്ചം തെളിയുന്നു. സമയം അഞ്ച് കഴിഞ്ഞു. കാരക്കോടമ്മയുടെ നിർമാല്യം കഴിഞ്ഞ് സാമി അമ്പലത്തിന്റെ മൈക്ക് സെറ്റിൽ പാട്ട് വെച്ചു. മൂന്ന് നാല് കിലോമിറ്റർ അകലമുണ്ടെങ്കിലും നല്ല വ്യക്തമായി കേക്കാം. ഞങ്ങളവിടെ അൽപ്പ നേരം ഇരുന്നു. നല്ല തണുപ്പും അതിന് ബാഗ്രൗണ്ടായിട്ട് പാട്ടും അങ്ങിനെ. താഴെ ചുരത്തിന്റെ വളവുകൾ ഓരോന്നായി പിന്നിലാക്കുന്ന ലോറികളും കാറുകളും. ഇടക്കിടക്ക് മിന്നി മായുന്ന അവറ്റകളുടെ ഹെഡ് ലൈറ്റ് ഉയരത്തിൽ നിന്ന് കാണുമ്പോ ഒരു ടോയികാറിന്റെ LED ലൈറ്റ് പോലെ ഉണ്ടായിരുന്നു. പെട്ടന്ന് പുറകിൽ നിന്ന് ഉച്ചത്തിലുള്ള ഹോൺ കേട്ട് കൊണ്ടാണ് തിരിഞ്ഞ് നോക്കിയത്. പണി പാലും വെള്ളത്തിൽ കിട്ടി നിലമ്പൂർ ഹൈവേക്കാര് നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു. ഇവര് ബോഡർ വരെ പോയി ദിവസവും തിരിച്ച് പോരുന്ന ഒരു പതിവുണ്ട് പക്ഷെ അത് രണ്ട് മണിക്ക് തന്നെ നിർത്തുന്നതാണ് ഇന്ന് എന്തോ കഷ്ടകാലം. ഞങ്ങൾ രണ്ടും കാറി നടുത്തേക്ക് ചെന്നു മുന്നിലെ കോ ഡ്രൈവിങ് സീറ്റിലിരിക്കുന്ന CI യാണ് സംസാരിക്കുന്നത്. അപ്പൊ എന്റെ മൈന്റിലൂടെ നേരെത്തെ പറഞ്ഞ് പോയത് ഓർത്തു പോയി. ഇന്നലെ ഈ നല്ല വനായ ഉണ്ണിയെ കുറിച്ചാണ് ഞാൻ മനസിൽ ചീത്ത വിളിച്ചത്. അനിയാണ് കാര്യങ്ങളൊക്കെ സംസാരിക്കുന്നത് എനിക്ക് പണ്ടേ കാക്കി അലർജിയാണ് അല്ലാതെ പേടിച്ചിട്ടൊന്നും അല്ല.

CI : എന്താണ്? 

അനിരുദ്ധൻ: എന്താണ് സാറെ. ഒന്നുല്ല!

CI: വേളച്ചിലെട്ക്കര്ത്. ഈ വെളുപ്പാങ്കാലത്ത് രണ്ടാളും കൂടി ചാവാനെറങ്ങിയെ യാണോ.

അനിരുദ്ധൻ: ഏയ് അല്ല സാറേ ഞങ്ങള് വെറുതെ അമ്പലത്ത് പോവാൻ.

CI : അതിന്റെ വക്കത്ത് കുത്തിയിരുന്നാ അമ്പലത്തിക്കല്ല യമലോകത്ത് പോവ. വെളുപ്പാങ്കാലത്ത് തന്നെ പണി ഇണ്ടാക്കി വെക്കാനാണോ മക്കള് എറങ്ങിയെ.

അനിരുദ്ധൻ: അല്ല സാറെ ഞങ്ങൾ ചുമ്മ കണ്ടപ്പ ഇരുന്നു നൊള്ളു ഇപ്പ പോവും.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.