ഒരു ബൈക്ക് യാത്രികൻ [Sajith] 1356

തിരികെ വിഷ്ണുപാദം റെസ്റ്റൊറന്റിൽ എത്തി. ബാഗൊക്ക് എടുത്ത് അവിടെ വാഷ്റൂമിൽ നിന്ന് മുണ്ടഴിച്ച് പാന്റിട്ട് മുഖവും മറ്റും കഴുകി പുറത്തിറങ്ങി. നേരെ ഒഴിഞ്ഞ ഒരു ടേബിൾ കണ്ടെത്തി അവിടെ ഇരുന്നു. സമയം ഏകദേശം പന്ത്രണ്ട് മണിയോടടുക്കുന്നു ത്രിമധുരം മാത്രമാണ് വയറ്റിൽ അതും ഒരു ക്ഷേത്രദർശനത്തിന് പോവുമ്പോൾ ഒന്നും കഴിക്കണ്ടെന്ന് തീരുമാനിച്ചിരുന്നു. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഓരോ സെറ്റ് പൂരി ഓർഡർ ചെയ്തു രണ്ട് ചനമസാലയും. വെശന്നിട്ടാണോന്നറിയില്ല കടല്ലകൊക്കെ നല്ല രുചി. കൂടെ നാല് വടകൂടി പറഞ്ഞു. മൊത്തം അകത്താക്കി കൈകഴുകി ബില്ലും പേ ചെയ്ത് ബാഗുമെടുത്ത് കൗണ്ടറിലെ ചേട്ടന് നന്ദിയും പറഞ്ഞ് വിഷ്ണു പാദത്തിനോട് വിടപറഞ്ഞു. നല്ല ഭക്ഷണമായിരുന്നു ഇനിയൊരിക്കെ വരുമ്പോൾ ഇവിടെ തന്നെ കയറണമെന്ന് നിശ്ചയിച്ചു. ബഗും തൂക്കി തിരികെ പോരാൻ ഞങ്ങളിറങ്ങി. ക്ഷേത്രത്തിന് താഴെ ഇന്റർലോക്കുകൾ പതിപ്പിച്ച വഴിയിൽ നിന്ന് ഞാൻ ആ കുന്നിൻമുകളിലുള്ള വിഷ്ണു സന്നിധിയെ ഒന്ന് നോക്കി കണ്ടു. ശിവന്റെ കൈലാസം പോലെ തിരുന്നല്ലിക്ക് പുറകിലായി ബ്രഹ്മഗിരി  ഒരിക്കലും മനസ്സിൽ നിന്ന്  മായാകാഴ്ച്ചയായി അവരിങ്ങനെ നിൽക്കുന്നു. 

 

തിരിച്ച് കയറ്റം ഇറങ്ങുമ്പോഴാണ് താഴെ ഒരു ഉണ്ണിയപ്പ കട കണ്ടത് പേഴ്സണലി ഉണ്ണിയപ്പം എനിക്ക് ഇഷ്ട്ടമാണ്. സമയത്തിന്റെ അഭാവം മൂലം അവിടെ നിന്ന് കഴിക്കാതെ അഞ്ചാറെണ്ണം വാങ്ങി ബാഗിലാക്കി പോവുന്ന വഴിയിൽ കഴിക്കാലോ. അങ്ങിനെ അവിടെ നിന്ന് യാത്ര തിരിച്ചു ഇനി നേരെ മാനന്തവാടി ഏകദേശം മുപ്പത്തിയഞ്ചു കിലോമിറ്ററിനടുത്ത് ദൂരമുണ്ട്. പോവുന്ന വഴി തിരുനെല്ലി ഫോറസ്റ്റ് ഡിപ്പോയിലൊന്ന് ചവിട്ടി. ബ്രഹ്മഗിരി കീഴടക്കണങ്കിൽ ഏമാന്മാര് കനിയണം അതിന്റെ വിവരങ്ങൾ അറിയാനാണ്. പുറത്ത് വണ്ടി നിർത്തി ഞാൻ ബൈക്കിൽ തന്നെ ഇരുന്നു അനിയാണ് ഗാർഡിനോട് വിവരങ്ങളൊക്കെ ചോദിക്കുന്നത്. ഞാൻ കുറച്ച് ദൂരെ ആയത് കൊണ്ട് അവര് പറയുന്നതൊന്നും കേൾക്കാൻ വയ്യ. ആരെയും സംസാരിച്ചു കീഴ്പ്പെടുത്താനുള്ള അനിയുടെ കഴിവിൽ എനിക്ക് പലപ്പൊഴും അസൂയ തോന്നിയിട്ടുണ്ട്. അവന്റെ കൂടെ എവിടെ പോയാലും കുടുങ്ങില്ല ആശാൻ എന്തങ്കിലും ഒക്കെ പറഞ്ഞോ ചെയ്തോ തടിയൂരി കൊണ്ട് വരും. അങ്ങോട്ട്പോയ പോലെ തന്നെ അവൻ വന്ന് വണ്ടിയിൽ കയറി.

 

അനിരുദ്ധൻ: വണ്ടി ഇട്ക്ക്. 

ഞാൻ: എന്തായി?

അനിരുദ്ധൻ: പറയാ വണ്ടി ഇട്ക്ക്.

 

അങ്ങനെ അവിടെ നിന്നും മാനന്തവാടിക്ക് റൂട്ട് മാപ്പിട്ടു ഗൂഗിളിലെ ചേച്ചി മാക്സിമം ദൂരം കുറച്ചാണ് പറയുന്നത് പക്ഷെ സിഗ്നൽ ബോർഡുകളിൽ വേറെ ഒരു കണക്കും കാണിക്കുന്നു. ആ… എന്തേലും ആവട്ടെ ഭൂമി ഉരുണ്ടിട്ടല്ലേ വട്ടം കറങ്ങിയാണേലും എത്തിക്കോളും. 

 

അനിരുദ്ധൻ: എടാ അവടെ കേറാനൊക്കെ പറ്റും പക്ഷെ ഒരു പ്രശ്നം ഇണ്ട്.

ഞാൻ: എന്താടാ?

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.