ഒരു ബൈക്ക് യാത്രികൻ [Sajith] 1356

 

മൂട്ടിലെ പൊടിയും തട്ടി ഞങ്ങൾ വീട്ടിലേക്ക് നടന്നു. അവൻ ബാഗ് വീട്ടില് വെച്ച് എന്റെ കൂടെ കുറച്ച് ദൂരം കംബനിക്ക് പോന്നു. അഞ്ചാറ് ബ്രാഹ്മിൺ ഫാമിലി താമസിക്കുന്ന വീടിന്റെ മുന്നിലൂടെ ആണ് ഞങ്ങൾക്ക് പോവേണ്ടത്. ഓരോ വിശേഷങ്ങളും പറഞ്ഞ് ഞങ്ങളങ്ങനെ നടന്നു. ക്ലാസിലെ പുതിയ ലൈനുകളും അങ്ങനെ പലതും ചർച്ചാ വിഷയം ഇടക്ക് മിന്നുവിനെ പറ്റിയും പറയും. പുളിക്കലങ്ങാടി വരെ അവൻ കൂടെ കൂടി അവിടെന്ന് ഞാൻ വീട്ടിലേക്കും അവൻ തിരിച്ചും പോന്നു. അവൻ പറഞ്ഞ ആ അവതാരത്തിനെ കുറിച്ചായി പിന്നെ എന്റെ ചിന്ത. നടന്ന് വീടെത്തിയതൊന്നും എനിക്ക് ഓർമ്മയില്ല. കുളിച്ച് ചായ കുടിച്ച് വെളക്ക് വെച്ച് മുറിയിൽ കയറി ഒരു ബുക്കും തുറന്ന് വച്ച് വായിക്കാൻ തുടങ്ങി. വായിച്ച വരികൾ ഒരു പത്ത് പ്രാവശ്യം വായിച്ചിട്ടും തലയിൽ കയറുന്നില്ല. ആകെ അസ്വസ്ഥത ഇടക്കെപ്പഴോ ടേബിളിൽ തല വെച്ച് ഉറങ്ങി പോയി. മുകത്ത് വെള്ളം വീണപ്പളാണ് ഒറക്കം എണീറ്റത്.

അമ്മ: വല്ല വിചാരോം ഇണ്ടോ എട്ടിലെത്തിയില്ലെ പടിക്കാൻ കിട്ട്ണ സമയത്ത് പടിക്കണം കല്ലാതെ കണ്ട പടോം വരച്ചിര്ന്ന് ജീവിതം തൊലക്കാൻ പറ്റൂല. എത്രകാലം അച്ഛൻ തിന്നാൻ തരും ഒറങ്ങിയതൊക്കെ മതി വായിക്കാൻ നോക്ക്.

എഴുന്നേറ്റ് മുഖം തുടച്ച് വായിക്കാനിരുന്നു.

 

രാവിലെ അച്ഛന്റെ ചീത്തവിളികളും അടുക്കളയിലെ തട്ടുംമുട്ടലും കേട്ട് ഞാൻ പതുക്കെ എഴുനേറ്റ് സിറ്റൗട്ടിലിരുന്നു. 

അച്ഛൻ: എന്താ നിന്റെ വിചാരം പണ്ടെത്തെ പോലെ ഒന്നും അല്ല എട്ടിലെത്തീലേ രാവിലെ നീച്ച് എന്തേലും വായിച്ചൂടെ അല്ലങ്കി ദാ കെടക്ക്ണ് പത്രം രാവിലെ അതൊന്ന് തൊറന്നോക്കികൂടെ.

ഞാൻ: മ്മം.

 

അടുക്കളയിൽ പോയൊരു ചായ എടുത്ത് കുടിച്ചു. പണ്ട് തൊട്ടേ അച്ഛന്റെ സ്ഥിരം ഡൈലോഗുകൾ കേൾക്കുന്നോണ്ട് ഇപ്പ അതൊന്നും വല്ല്യ കാര്യം അല്ലാണ്ടായി. ചായ ഗ്ലാസ് കഴുകി വച്ച് തോർത്തും ബ്രഷും എടുത്ത് ബാത്ത്‌റൂമിലേക്ക് വിട്ടു. ഇന്നലെ ഇട്ട യൂണിഫോം അവിടെ അയയിൽ തന്നെ കിടക്കുന്നുണ്ട് ഇന്നലെ അലക്കി കാണില്ല. ഇതില്ലെങ്കിൽ നാളെ വലയുമല്ലോ. ഒന്നും നോക്കീല അതെടുത്ത് കുത്തിപ്പിഴിഞ്ഞ് കുളിച്ച് ഇറങ്ങി അയയിൽ കിടന്ന ഉണങ്ങിയ ഒരെണ്ണം എടുത്ത് അലക്കിയത് വിരിച്ചിട്ട് നേരെ മുറിയിലേക്ക്. ട്രസ് ചെയ്ത് കഴിഞ്ഞ് കഞ്ഞി കുടിച്ച് നിന്നപ്പഴേക്കും അച്ഛൻ വന്നു നേരെ സ്കൂളിലേക്ക് വിട്ടു.

 

അനിരുദ്ധൻ: ആ ടാ വണ്ടി നിർത്ത് 

ഞാൻ: എന്താടാ?

അനിരുദ്ധൻ: ചേച്ചി കൊറെ റൂട്ട് കാണിച്ചെര്ണ്ട്.

ഞാൻ: ഏ… ഏത് ചേച്ചി.

അനിരുദ്ധൻ: അത് ഗൂഗിളിന്റെ ചേച്ചി ഇല്ലേ.

ഞാൻ: ആ… ഓളോ. വിശ്വസിക്കരുതെടാ പെണ്ണുങ്ങളെ ഒന്നിനേം വിശ്വസിക്കരുത്.

അനിരുദ്ധൻ: ഉവ്വ എല്ലാരും ഒരേ പോലെ അല്ല ഇന്റെ സേതൂനെ അതിൽ പെട്ത്തണ്ടട്ടോ.

ഞാൻ: സരി തമ്പ്ര. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.