ഒരു ബൈക്ക് യാത്രികൻ [Sajith] 1356

അനിരുദ്ധൻ: ഹോ ദാരിദ്ര്യം ഒന്ന് നിർത്തോ.

ഞാൻ : ആ… നിർത്തി.

 

വണ്ടി നേരെ ഗൂഡല്ലൂർക്ക് തിരിഞ്ഞു നാടുകാണിയിൽ നിന്ന് രണ്ട് റൂട്ടാണുള്ളത് ഒന്ന് ഗൂഡല്ലൂർ ഊട്ടി റോഡും മറ്റേത് വയനാട് റൂട്ടും ഞങ്ങൾക്ക് അങ്ങോട്ടേക്കാണ് പോവണ്ടത് പക്ഷെ എണ്ണയുടെ അഭാവം മൂലം ഗൂഡല്ലൂർക്ക് തിരിക്കേണ്ടിവന്നു. വയനാട് റൂട്ടിൽ പെട്രോൾ ബങ്കുകൾ വളരെ അകൽച്ച പാലിച്ചിട്ടാണ് നിലനിൽക്കുന്നത്. നാടുകാണി മാരിയമ്മൻ കോവിലിന് അടുത്തായി ഒരു ഇൻഡ്യൻ ഓയിൽ പെട്രോൾ ബങ്ക് ഉണ്ട് ഞങ്ങൾ നേരെ അവിടേക്ക് വിട്ടു. തൽക്കാലം മാനന്തവാടി വരെ എത്താനുള്ളത് കമത്തി ഭാക്കി ഇനി തിരിച്ച് വരുമ്പൊ ഒഴിക്കാം എന്ന ഒരു തീരുമാനത്തിലെത്തി. അവിടെ നിന്ന് ഹിൽടോപ്പു വഴി ബൈക്കെടുത്തു. തേയില തോട്ടത്തിന് മുകളിലൂടെ പോവുമ്പോൾ എണ്ണമറ്റ കഷണ്ടി കുന്നുകൾ ദൃശ്യമായി. അതിലൊന്നിൽ കയറാൻ എനിക്ക് വല്ല്യ ആഗ്രഹമുണ്ടായിരുന്നു അനിയുടെ ചീത്ത വിളിയും സമയത്തിന്റെ കുറവും മൂലം ആ ശ്രമം ഉപേക്ഷിച്ചു. പുറകിലിരിക്കുന്നത് ഒരു പ്രണയ വിവശനായ ജീവി ആയതിനാലും അത് എന്നെ പിടിച്ച് വിഴുങ്ങും എന്ന പേടി ഉള്ളതിനാലും ഞാൻ ബൈക്ക് പറപ്പിച്ചു. ഹിൽടോപ്പ് വഴി ബൈക്ക് നേരെ ചെന്ന് നിന്നത് ദേവാലക്കടുത്താണ്. റോഡ് ക്രോസ് ചെയാത് നേരെ ദേവാല. 

 

ദേവാല കഴിഞ്ഞ് വണ്ടി മുന്നോട്ട് പോയ് കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് ഞാനാ നഗ്നസത്യം മനസിലാക്കിയത്.

ഞാൻ: കട്ടേ ഒരു ചെറിയ ഹെൽപ്പ് വേണമായിരുന്നു.

അനിരുദ്ധൻ: മ്മം… എന്താണാണാവോ.

ഞാൻ: അത് ഒരു 50 ഡോളറ് മാണം. 

അനിരുദ്ധൻ: ഇയ് കാര്യം പറയ്. 

ഞാൻ: ഇയ് വിളിച്ചപ്പൊ ഞാൻ ഹാഫ് ബോധത്തിലാണ് നീച്ചെ. നേരെ പോയി കുളിച്ച് പോന്നതാണ്.

അനിരുദ്ധൻ: അയിന്.

ഞാൻ: പെട്ടന്ന് എറങ്ങിയെ അല്ലെ പല്ല് തേക്കാൻ മറന്നോയി.

അനിരുദ്ധൻ: അടിപൊളി. ഇയതൊന്നും കാര്യാക്കണ്ട പല്ലേപ്പൊക്കെ എന്നാ ഇണ്ടായേ. ഈ ഹോമോസാപ്പിയൻസൊക്കെ പല്ലേച്ചിട്ടാണോ..

ഞാൻ: അതാരാ? 

അനിരുദ്ധൻ: അത് ഇന്റെ അമ്മാവനില്ലെ ഗൂഡല്ലൂര്ത്തെ.

ഞാൻ: ആ… മൂപ്പരാണോ.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.