ഒരു ബൈക്ക് യാത്രികൻ [Sajith] 1356

മിന്നൂന്റെ കഥ ഒന്നും ആയില്ലലേ അത് ആദ്യം ഞാൻ  തീർക്കാം. 

പുറത്തിറങ്ങാതിരുന്ന ഞാൻ ആദ്യമായിട്ട് പുറത്തിറങ്ങുന്നത് അവളുടെ വീട് കണ്ടു പിടിക്കാനായിട്ടായിരുന്നു. സ്കൂള് വിട്ട് വന്ന് ചായേം കുടിച്ച് വെളക്ക് വെക്കുമ്പഴേക്കും നേരം സന്ധ്യയാവും ഇരിട്ടത്ത് എന്നെ ആരും കാണില്ലല്ലോ. നേരെ സൈക്കളെടുക്കും അവൾടെ വീടിന്റെ മുനീക്കൂടി ഒരു റൗണ്ട് അങ്ങോട്ടും ഒരു റൗണ്ട് ഇങ്ങോട്ടും ഓടിച്ച് കളിക്കും പിന്നെ നാട്ട് കാര് തെണ്ടികൾ സിസിറ്റിവി പോലെത്തെ ഉണ്ട കണ്ണു തൊറന്നിരിക്ക്ണോണ്ട് കൂടുതൽ ചുറ്റാൻ പറ്റില്ല. മിക്ക ദിവസങ്ങളിലും ഞാൻ പേടിച്ച് പേടിച്ച് പോവും നാട്ട്കാരെയല്ല എന്റെ മിന്നൂനെ തന്നെ. ആളൊരു എടുത്തു ചാട്ടക്കാരിയാണ് എന്തും തൊറന്നടിച്ച് പറയാനും പേടിയൊന്നുമില്ല അതിന്റെ കൂടെ കുറച്ച് ജാഡയും അതും പെണ്ണിനൊരഴകാണ്.

അനിരുദ്ധൻ: പെൺകോന്തൻ.

ഞാൻ: മിണ്ടാണ്ടിരിക്കിണെ ആണ് നല്ലത് അല്ലങ്കി വണ്ടി മാനന്തവാടിക്കല്ല കൽപറ്റക്കാ പോവാ. ജില്ലാ ആശുപത്രിയിൽ നിനക്ക് ഒരു ബെഡും ബുക്ക് ചെയ്തിടും.

അനിരുദ്ധൻ: ഓ തമ്പ്രാ നിർത്തി ആശാൻ കഥപറയ്. 

 

ദേഷ്യം വരുമ്പോ ചിലര് തല്ലും ചിലര് ചീത്തയും തെറിയും വിളിക്കും പക്ഷെ എന്റെ പെണ്ണിന്റെ കണ്ണ് നിറയും. ഇതെല്ലാം ഒരു കൊല്ലം കൊണ്ട് അവളിൽ നിന്ന് ഞാൻ മനസിലാക്കിയതാണേ. ഇന്നേവരെ ഒന്ന് സംസാരിക്കാനോ അവൾടെ മുന്നിൽ നിക്കാനോ എനിക്ക് ധൈര്യമുണ്ടായിട്ടില്ല. എന്നേലും  അവൾടെ വീടിന്റെ മുന്നിൽ നിന്ന് ഒരു കൂടികാഴ്ച സംഭവിക്കുമെന്ന് ഉറപ്പാണ്. അന്ന് എന്ത് പറയുമെന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ചുമ്മ വഴി തെറ്റീന്നൊക്കെ പറഞ്ഞാൽ ക്ലീശേ ആയി പോവും ല്ലേ. പക്ഷെ ഇന്ന് വരെ ഞാനവളെ വീടിന്റെ മുന്നിൽ കണ്ടില്ല. എന്നും സന്ധ്യക്ക് അവളുടെ മുറ്റത്തെ കത്തിച്ചു വെച്ച വിളക്കാണ് കാണുക. ചിലപ്പോ അതിന്റെ അരികിൽ ഇരിക്കുന്ന അവളുടെ ഏട്ടനേയും. അവളെ കാണാൻ എനിക്ക് ഭാഗ്യമുണ്ടായില്ല.   ദീപം വെക്കുന്നതിന് മുൻപാണങ്കിൽ നേരം ഇരുട്ടീട്ടും ഇണ്ടാവില്ല. ആ സമയത്ത് പോവാൻ എനിക്ക് പേടിയുമാണ് പിടിക്കുമോന്ന്. കാലത്തെ പത്രക്കാര് എണീക്കുന്നതിന്റെ മുന്നെ എണീച്ച് പോവും അപ്പഴും എനിക്കൊരു ദർശ്ശനം കിട്ടാറില്ല. അവൾടെ അമ്മ എഴുന്നേറ്റ് മുറ്റമടിക്കുന്നതും പുല്ലുവെട്ടുന്നതും കാണാം ഇനി ഇവൾ ഈ വീട്ടിലല്ലേ തമസം എന്ന് തോന്നിപോയി.  അവളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്ന സ്റ്റേജിൽ എത്തി ഞാൻ. അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത് വേനലവധിക്ക് സ്കൂൾ പൂട്ടിയപ്പഴാണ് എന്നും പട്ടി ചന്തക്ക് പോയപോലെ സൈക്കിളെടുത്തിറങ്ങും അങ്ങോട്ട് പോണ ആവേശം ഒന്നും തിരിച്ചു വരുമ്പൊ ഉണ്ടാവാറില്ല. മിക്ക ദിവസങ്ങളിലും അവളുടെ വീട് പൂട്ടി കിടക്കുന്നത് കാണാം അവധിഅല്ലേ വിരുന്ന് പോയി കാണും. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.