വർഷങ്ങൾക്ക് മുൻപ് ഉന്നത കുല സമുറായിപോരാളികളുടെ കുടുംബത്തിൽ ജനിച്ച നാവോ ഹയബൂസ എന്ന അദ്ദേഹം കുടുംബജീവിതത്തിൽ തൃപ്തിയില്ലാതെ, തിബത്തൻ വജ്രയാന താന്ത്രിക ബുദ്ധിസം പിന്തുടരുന്ന സെൻ ഭിക്ഷുവായി മാറുകയുണ്ടായി.അദ്ദേഹത്തിന്റെ മകന്, ഒരു ദ്രാവിഡസ്ത്രീയിൽ ജനനം കൊണ്ടവനാണ് യോറി ഹയാബുസാ.
വിഹാരത്തിനുള്ളിൽ:
ഉയരം കുറഞ്ഞ കുഞ്ഞുപീഠത്തിൽ വൃദ്ധനായ നാവോ ഹയാബുസ ഉപവിഷ്ടനായപ്പോൾ അയാൾക്ക് മുന്നിലായി മുട്ടുമടക്കി യോറിയിരുന്നു, തന്റെ കൈയിലുള്ള മാറാപ്പ് അഴിച്ചു.
മാറാപ്പിനുള്ളിൽ നിന്നും ആത്മഹത്യവനത്തിനുള്ളിലെ അവലോകിതക്ഷേത്രത്തിൽ നിന്നും കിട്ടിയ നൂറ്റാണ്ടുകൾ പഴക്കമുള്ള , തുകൽചുരുളിൽ പൗരാണിക മന്യോഗന ലിപിയിലെഴുതിയ ഗ്രന്ഥവും മൂന്നു ഭിക്ഷുക്കളെ കൊല ചെയ്തു തട്ടിഎടുത്ത അവർ സൂക്ഷിച്ച ലോഹവജ്രകളും സമർപ്പിച്ചു.
അദ്ദേഹം, അവയിൽ ശിരസ് അമർത്തി വന്ദിച്ചു അത്യുത്സാഹത്തോടെ അവ കൈകളിൽ എടുത്തു.
അഭിമാനത്തോടെ യോറിയെ നോക്കി പുഞ്ചിരിച്ചു.
“എന്റെ പേരകുട്ടി,,വിജയം വരിച്ചിരിക്കുന്നു, എനിക്കതിലേറെ ആഹ്ലാദമുണ്ട്” വൃദ്ധൻ ഉള്ളിലെ സന്തോഷം അവനോടു പങ്ക് വെച്ചു.
“എന്റെ പ്രിയപിതാമഹാ,,,ഇക്കാലമത്രയും അങ്ങയുടെ ഉപദേശത്തി൯ കീഴിലാണ് അങ്ങയുടെ കൊച്ചുമകനായ ഞാൻ പ്രവർത്തിച്ചതും കടമകൾ നിർവഹിച്ചതും,,ജന്മനാ തന്നെ എന്റെ മനസ്സിൽ സകലതും നിയന്ത്രിക്കുന്ന ലോകാധികാരവും അതിനൊത്ത ശക്തികളും വേണമെന്നുള്ള സ്വപ്നങ്ങളെ പ്രോൽസാഹിപ്പിച്ചതും വളർത്തിയതും എന്റെ പിതാമഹനായ അങ്ങാണ്, അങ്ങയുടെ ആഗ്രഹപ്രകാരമാണ് ആ ഭിക്ഷുക്കളെ ഞാൻ ഇല്ലായ്മ ചെയ്ത് അവർ സംരക്ഷിച്ചിരുന്ന ഈ ഡോർജികൾ ഞാൻ കരസ്ഥമാക്കിയത്, യോഗേന്ഷായുടെ സംഘടനയിൽ ചേർന്ന് അയാളുടെ ഇഷ്ടശിഷ്യനായി മാറി, അയാളുടെ അറിവ് പ്രകാരം ഓക്കിഗഹര വനത്തിലെ അവലോകിതക്ഷേത്രത്തിനുള്ളിൽ നിന്നും ഈ പുരാതനമായ ഗ്രന്ഥവും കൊണ്ടുവന്നത്, എല്ലാം എന്റെ പിതാമഹനായ അങ്ങേക്ക് വേണ്ടി,,എങ്കിലും എന്തിനെന്നോ ഏതിനെന്നോ ഒന്നും പിതാമഹൻ എന്നോട് പറഞ്ഞിട്ടില്ല, ഞാനത് ഒരിക്കൽപോലും ചോദിച്ചിട്ടുമില്ല,,പക്ഷെ ഇനി എന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി എനിക്ക് കൂടുതൽ അറിയണം,,എന്തിനാണ് ഇവയൊക്കെ,,” യോറി അത്യന്തം ബഹുമാനം നൽകി അദ്ദേഹത്തോട് ചോദിച്ചു.
“എന്റെ പേരകിടാവേ,,,നിന്നിലേറെ സന്തുഷ്ടനാണ് ഞാൻ, നമ്മുടെ സമുറായി വംശപരമ്പരയുടെ വീറും വാശിയും കരുത്തുമെല്ലാം നിനക്കുണ്ട്,,ഇതൊന്നും ഈ വൃദ്ധന് വേണ്ടിയുള്ളതല്ല എന്ന് നീ മനസ്സിലാക്കുക, എല്ലാം നിനക്ക് വേണ്ടിയാണ്,നിന്റെ പ്രപഞ്ചധീശ്വത്വത്തിനു വേണ്ടിയാണ്, നിനക്ക് അമരത്വം ലഭിച്ചു മരണം നിന്നിൽ നിന്നുമകലാൻ വേണ്ടി മാത്രമാണ്,,എനിക്ക് ഇവയിലൊന്നും വ്യക്തിപരമായ ഒരു താല്പര്യവും ഇല്ല”
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം