അപരാജിതൻ -47 4916

“പിതാമഹാ,,ചിത്രം കണ്ടു കൊണ്ട് നമുക്കെങ്ങനെ മനസിലാക്കാം,,ഇവർ ആരാ എവിടെയാ എന്നൊക്കെ,, ”

“ശരിയാണ് യോറി,,അതുപോലെ ആ ബാക്കിയുള്ള രണ്ടു വജ്രകളും എവിടെയെന്ന് കണ്ടു പിടിക്കണം..ഇവർ ആരെന്നും എവിടെയെന്നും കണ്ടു പിടിക്കണം”

നാബോ അൽപ്പം നേരം ചിന്തിച്ചു.

സൂര്യനുദിക്കാൻ നിമിഷങ്ങൾ മാത്രം.,ഇനി ലാമോ ദേവി ദൃശ്യങ്ങൾ കാണിക്കുവാൻ പ്രസാദിക്കില്ല.

“യോറി,,,”

“പിതാമഹാ,,”

“നീ അകലേക്ക് മാറുക,,ഞാൻ ഉറക്കെ യോറി എന്ന് വിളിക്കും വരെ നീ ഇങ്ങോട്ട് വരരുത് ”

“എന്തിനാ പിതാമഹാ ?”

“പറയുന്നത് അനുസരിക്കൂ നീ ” കോപത്തോടെ അയാൾ പറഞ്ഞു.

യോറി മനസ്സില്ലാമനസ്സോടെ അവിടെ നിന്നും നടന്നു നീങ്ങി.

നാബോ, നാബോ, എട്ടു ദിക്കുകളിലേക്കും വട്ടം തിരിഞ്ഞു നോക്കി പ്രത്യേക താളത്തിൽ മണി മുഴക്കി.

ആ കൊടും തണുപ്പിൽ തന്റെ മെറൂൺ നിറത്തിലുള്ള റോബ് അഴിച്ചുമാറ്റി ലങ്കോട്ടിപോലെ കെട്ടിയ അടിവസ്ത്രം മാത്രം ധരിച്ചു മുട്ട്കുത്തി മായാജലാശയത്തെ ശിരസ് മണ്ണിൽ മുട്ടിച്ചു വണങ്ങി.

മണി മുഴക്കികൊണ്ടു ഗൂഢമായ ലാമോയുടെ വജ്രയാന താന്ത്രിക മന്ത്രം ജപിച്ചു.

ഓം ഗേ വാ ദി ന്യുർദു ദാഗെ

ലാമാ സങ്ഗ്യാ ദ്രുബ്ഗ്യുർനാ

ദ്രോ വാ ചിങ് ഗ്യാങ് മാതാ ലൂ പാ

ദേ യി സാലാ ഗോ പാ ലൂ ശോർ

ഗോങ് നാ ഗോങ് ദു ഫേൽ ലാമോ വാർ ശോങ്

സോഹാ,,,,ജോ സോഹാ,,

വലം കൈയ്യിൽ ഒരു വജ്ര (ഡോർജി) എടുത്ത് കിഴക്കേ ചക്രവാളത്തിൽ നോക്കി

ലാമോയെ സ്മരിച്ചു ശക്തിയിൽ ആ വജ്ര തന്റെ ഹൃദയത്തിൽ ആഴ്ത്തിയിറക്കി

കിഴക്കേ ചക്രവാളത്തിനു അരുണാഭനൽകികൊണ്ട് സൂര്യരശ്മികൾ പരന്നു.

യോറി ആ മനോഹാരിത ആസ്വദിച്ചു നിൽക്കും നേരം

“യോറീ,,,,,,,,” എന്ന ആർത്തനാദം മുഴങ്ങി.

അത് കേട്ട് ഭയത്തോടെ യോറി പിതാമഹന് അരികിലേക്ക് അതിവേഗം ഓടിയെത്തി.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.