അപരാജിതൻ -47 4918

Views : 277793

അവൻ മുന്നോട്ടു നടന്നു ഒടുവിൽ ഗ്രാമത്തെ ചുറ്റി കവാടത്തിനു മുന്നിലെത്തിയപ്പോൾ ശൈലജ ഒരു കുടം വെള്ളവുമായി കവാടം കഴുകാൻ വന്നതും ഒപ്പമായിരുന്നു.

അവനെ കണ്ടു കോപത്തോടെ ശൈലജ മുഖം വെട്ടിച്ചു.

അവളുടെ ആ പെരുമാറ്റം , അവനെ നന്നായി വിഷമിപ്പിച്ചു.

“ശൈലജെ,,,”

“വിളിക്കരുതെന്നെ” അവൾ കോപത്തോടെ പറഞ്ഞു.

“മാമന് ഭേദമുണ്ടല്ലോ എന്നറിയാനാ”

“എന്റെ അച്ഛൻ ചത്താലോ ജീവിച്ചാലോ നിനക്കെന്താ?” അമർഷത്തോടെ അവൾ മറുപടി നൽകി.

അവൻ മറുപടിയൊന്നും പറഞ്ഞില്ല.

“ഇതുവരെയായിട്ടും എന്നോട് ദേഷ്യം മാറിയിട്ടില്ലല്ലോ”

അവൾ കാണിക്കുന്ന അകൽച്ച ഉള്ളിലേൽപ്പിക്കുന്ന നൊമ്പരത്തോടെ അവൻ ചോദിച്ചു.

“നീ ഇവിടെ ഉള്ള കാലത്തോളം ഇങ്ങനെ തന്നെയായിരിക്കും,,നീ ചെകുത്താനാ,,ഈ ഗ്രാമത്തെ ഇല്ലാതെയാക്കാൻ വന്ന ചെകുത്താൻ”

“ഇങ്ങനെയൊന്നും പറയല്ലേ,ശൈലജേ,,ഈ മഹാദേവൻ സത്യം,,ഈ മണ്ണിനു ഞാനൊരു ദോഷവും വരുത്തില്ല”

“നിന്റെയൊരു ന്യായവും എനിക്ക് കേൾക്കണ്ടാ,,മുന്നീന്ന് പോ നാശമേ” കോപത്തോടെ ശൈലജ കുടമെടുത്തു അവന്റെ മുഖത്തിന് നേരെ വെള്ളം വലിച്ചൊഴിച്ചു.

കുടത്തിലെ വെള്ളം അവന്റെ മുഖത്തും ശിരസ്സിലും ദേഹത്തും പരന്നു.

മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ അത് ചെയ്തവനെ ആദി അടിച്ചു വീഴ്ത്തിയേനെ.

ശൈലജ തന്റെ സ്നേഹിതയായതു കൊണ്ടും ശിവശൈലത്തെ കുട്ടിയായതു കൊണ്ടും അവനെല്ലാം ക്ഷമിച്ചു.

വിഷമമുള്ള പുഞ്ചിരിയോടെ അവൻ അവളെ നോക്കി.

“ഒരുപാട് ഇഷ്ടമുള്ളവരെപ്പോഴും ഇങ്ങനെയെന്നെ നോവിക്കലാ പതിവ്,, അതുകൊണ്ട് തന്നെ ആരെയും ഇഷ്ടപ്പെടാനും പേടിയാ ,,എപ്പോളാ ഇഷ്ടമില്ലാതെയാകുന്നതെന്നു പറയാനൊക്കില്ല,,,സാരമില്ല,, ഇതൊക്കെ മാറുമെന്ന് തന്നെയാ വിശ്വാസം,,ശൈലജ ഒരുപാട് മാറിപ്പോയി”

ദേഷ്യത്തോടെ അവൾ മുഖം വെട്ടിച്ചു.

കുടത്തിലെ ബാക്കിയുള്ള ജലം ഉപയോഗിച്ച് കവാടനട കഴുകി.

അവൻ അവിടെ നിന്നും നടന്നു തന്റെ വീട്ടിലേക്ക് കയറി,

അല്പം നേരം കട്ടിലിൽ കിടന്നു. കിടന്നപാടേ അവൻ വേഗം മയക്കത്തിലേക്ക് വഴുതിവീഴുകയുണ്ടായി.

@@@@@

Recent Stories

The Author

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..💞❣️😻💞🥰🥳

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… 🔥

  10. 🔥

  11. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  12. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. 😇😇😇

  13. വായനക്കാരൻ

    Comments moderation anallo

  14. Chettaaa Story kure koode connect ayi… Adipowli

  15. സുനിൽ എഴിക്കോട്

    Thank you boss

  16. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com