അപരാജിതൻ -47 4916

“അഞ്ചു ബോധിസത്വന്മാരിൽ ആരുടെയെങ്കിലും അവതാരമായി നീ വേദനയും യാതനയും നിറഞ്ഞ ഈ ലോകത്തിൽ ജനിക്കണം”

യോറി സംശയത്തോടെ നാബോയെ നോക്കി.

“അതിനു ഞാൻ മരിക്കണ്ടേ,,മരിച്ചാലൂം അങ്ങനെയൊരു പുനർജന്മം എനിക്ക് സാധിക്കുമോ പിതാമഹാ”

“ഇല്ലാ,, സാധിക്കില്ല,,ഒരു സാധാരണ മനുഷ്യനും അത് സാധിക്കില്ല മകനെ,, പിന്നെയുള്ളത് മറ്റു താന്ത്രികഉപാസനാക്രിയാമാർഗ്ഗങ്ങളിലൂടെ അപരാജിതത്വം നേടണം,  ”

ആശ്ചര്യത്തോടെ ഒന്നും മനസ്സിലാകാതെ യോറി , നാബോ പറയുന്നത് കേട്ടിരുന്നു.

ഈ അഞ്ചു ബോധിസത്വ൯മാരുടെ അവതാരമായി ജനിക്കാൻ സാധിച്ചില്ലെങ്കിലും, അപരാജിതസൂത്രയിൽ എഴുതിയിട്ടുള്ള അതികഠിനമായ തന്ത്രോപാസനക്രിയകളിലൂടെ ഈ ബോധിസത്വൻമാരിൽ ആരുടെയെങ്കിലും വിശിഷ്ടമായ ഗുണം ആർജ്ജിക്കണം”

നാബോ പറഞ്ഞുനിർത്തി.

“പിതാമഹാ,,എനിക്ക് താങ്കൾ പറയുന്നത് വ്യക്തമാകുന്നില്ല”

“യോറി,,ഞാൻ വ്യക്തമാക്കി നൽകാം,,

ശ്രദ്ധിക്കൂ,,ഈ അപരാജിതസത്വന്മാർക്ക് വിശേഷഗുണങ്ങളുണ്ട്,

മഞ്ജുശ്രീയുടെ ഗുണം ജ്ഞാനമാണ്, വജ്രപാണിയുടെ ഗുണം ശക്തിയും, സമന്തഭദ്രന്റെ ഗുണം ആത്മീയമായ ധ്യാനാവസ്ഥയും  യമാന്തക വജ്രഭൈരവന്റെ ഗുണം ഉഗ്രകോപമാർന്ന സംഹാരശക്തിയും, അവലോകിതേശ്വരന്റെ ഗുണം അനുകമ്പയുമാണ്. ഇതിലേതെങ്കിലും ഗുണം അതെയളവിൽ നീ ഉഗ്രസാധനകളിലൂടെ ആ ഗുണനാഥനായ ബോധിചിത്തനെ പ്രീതിപ്പെടുത്തി നേടിയെടുക്കണം”

അത് കേട്ടപ്പോൾ യോറിയുടെ മുഖം പ്രസന്നമായി.

“എനിക്ക് പറഞ്ഞു തരൂ പിതാമഹാ,,അതിനായി എന്ത് തന്ത്രസാധനയാണ് ഞാൻ അനുഷ്ഠിക്കേണ്ടത്?”

നാബോ അത് കേട്ട് പുഞ്ചിരിച്ചു.

“അതിനായി ഒരുപാട് വർഷം നീ തന്ത്രഉപാസന ചെയ്യണം യോറി,,സമന്തഭദ്രസാധനയ്ക്ക്  പതിനെട്ടുവർഷങ്ങൾ , വജ്രപാണി സാധനയ്ക്ക് ഇരുപത്തിഏഴു വർഷങ്ങൾ , മഞ്ജുശ്രീ സാധനയ്ക്ക് നാൽപ്പത്തിഒന്ന് വർഷങ്ങൾ, യമാന്തക വജ്രഭൈരവ സാധനയ്ക്ക് .അറുപതു വർഷങ്ങൾ, അവലോകിതേശ്വര സാധനയ്ക്ക്  എഴുപത്തി രണ്ട് വർഷങ്ങൾ,,അത്രയും നിനക്ക് സാധിക്കുമോ?”

നാബോയുടെ ചോദ്യം കേട്ട് സ്തബ്ധനായി യോറി ഉത്ക്കണ്ഠയോടെ അപരാജിതസൂത്രയിലേക്ക് ദൃഷ്ടിപായിച്ചു.

“അസാധ്യമായതാണല്ലോ പിതാമഹാ ഈ പറയുന്നതെല്ലാം,,എന്റെ ഈ സ്വപ്നങ്ങൾ എല്ലാം വ്യർത്ഥമാകുമോ?”

നാബോ , ആ ചോദ്യം കേട്ട് മന്ദഹസിച്ചു.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.