അപരാജിതൻ -47 4918

Views : 277883

ശങ്കരന് ഭസ്മാഭിഷേകം ചെയ്തു പ്രാർത്ഥിച്ചാൽ ഉള്ളിലെ ഭയവും വിഷമങ്ങളും വേഗം മാറുമെന്നും ആഗ്രഹിക്കുന്നത് നടക്കാൻ സാധ്യതയുള്ളത് ആണെങ്കിൽ എളുപ്പം നടക്കുമെന്നും അവൾ കേട്ടറിഞ്ഞിട്ടുണ്ട്.

കാര്യദർശി നൽകിയ ഭസ്മം അടങ്ങിയ പാത്രവുമായി അവൾ ശ്രീകോവിലിനു മുന്നിൽ വന്നു നിന്നു.

അപ്പോൾ മാത്രമാണ് , അവളുടെ ഉള്ളിലെ ഭയം അൽപ്പമെങ്കിലും അടങ്ങിയത്.

അവൾ ഭസ്മപാത്രം മാറോടു ചേർത്ത് കണ്ണുകളടച്ചു മഹാദേവനോട് കേണുപ്രാർത്ഥിച്ചു.

ശങ്കരാ,,, മഹാദേവാ

അൽപ്പമെങ്കിലും എന്നോട് അനുകമ്പ കാണിക്കണേ,,

എന്നെ എന്നും കീഴ്പ്പെടുത്തിയിരുന്ന ആ യുവാവ് ഇതാ എന്റെ അരികിൽ തന്നെ എത്തിയിരിക്കുന്നു.

അവനെന്റെ മുന്നിൽ പിടഞ്ഞു മരിക്കുന്നതെനിക്ക് കാണണം,

അതിനായി എന്നെ സഹായിക്കാൻ ഏഴുകടലും കടന്നൊരു വീരനെത്തുമെന്നു പഞ്ചവൻ കാട്ടിലെ മറുതമുത്തി എന്നെ അടിമകിടത്തി വേതാളവെളിപാട് ചൊല്ലിയിരുന്നു,,

എത്രയും വേഗം ആ വീരനെ എനിക്ക് മുന്നിൽ കൊണ്ടെത്തിച്ചു തരണേ എന്റെ ശങ്കരാ,,

വൈശികത്തിൽ വൈദഗ്ദ്യം നേടിയതിനു ശേഷം ഒരു പുരുഷനും വേഴ്ചക്കായി  നൽകാത്ത എന്റെയീ ഉടൽ

ആ ഏഴുകടൽ കടന്നെത്തുന്ന മഹാവീരന് ഞാൻ സമർപ്പിക്കാം,,

എന്റെ മഹാദേവാ,,

ഈയുള്ളവളുടെ പ്രാർത്ഥന കേൾക്കാതെ പോകല്ലേ,,

എനിക്ക് വിളിച്ചപേക്ഷിക്കാൻ നീയല്ലാതെ മറ്റാരുമില്ല

കൈവിടരുതേ എന്നെ

നനയുന്ന മിഴികളോടെ അമ്രപാലി മഹാദേവനോട് കരുണയ്ക്കായി അപേക്ഷിച്ചു പ്രാർത്ഥിച്ചു.

ഭസ്‌മടങ്ങിയ പാത്രം നടയിൽ കൊണ്ട് വന്നു സമർപ്പിച്ചു.

ഉള്ളിലെ പൂജാരി അതെടുത്ത് അവിടത്തെ സ്വരൂപത്തിനു ശിരോഭാഗത്ത് അമ്രപാലി പ്രാർത്ഥിച്ചു നൽകിയ ഭസ്മം മന്ത്രജപത്തോടെ സമർപ്പിച്ച് ഭസ്മാഭിഷേകം നടത്തി. പ്രസാദമായി അതിൽ നിന്നും അൽപ്പം ഭസ്മം ഇലയിലാക്കി അവൾക്കു കൊണ്ട് വന്നു കൊടുത്തു, എന്നും കുളി കഴിഞ്ഞു ആ ഭസ്മം നെറ്റിയിൽ ചാർത്തുവാൻ ഉപദേശിച്ചു.

ദക്ഷിണയും വഴിപാടും സമർപ്പിച്ചവൾ, പ്രദക്ഷിണവും ഉപദേവതാ ദർശനവും നടത്തി.

Recent Stories

The Author

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..💞❣️😻💞🥰🥳

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… 🔥

  10. 🔥

  11. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  12. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. 😇😇😇

  13. വായനക്കാരൻ

    Comments moderation anallo

  14. Chettaaa Story kure koode connect ayi… Adipowli

  15. സുനിൽ എഴിക്കോട്

    Thank you boss

  16. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com