അപരാജിതൻ -47 4916

“എന്റെയനുവാദമില്ലാതെ നീ എന്നെ സ്പർശിച്ചു, എന്നിലെ ജ്ഞാനമാകുന്ന തേജോഗുണം കവരുവാൻ നീ മുതിർന്നു,,ഇക്കാലമത്രയും നീചകൃത്യങ്ങൾ ചെയ്തു സാധുക്കളുടെ യാതന കണ്ടു സന്തോഷം നേടി,,നിന്നിൽ പിറവി കൊണ്ട ജീവനുകളെപ്പോലും രുചിയോടെ ഭക്ഷിച്ച മഹാനീചനായ അംഗഭൈരവാ,,ഞാൻ പരമബുദ്ധപദം നേടും വരെ ഇതിന്റെ ശിക്ഷ നീയനുഭവിക്കണം”

ഉഗ്രകോപത്താൽ ആര്യതാര അരുളിയ വാക്കുകൾ കേട്ട് പേടിച്ചരണ്ട് കൈകൾ കൂപ്പി അംഗഭൈരവൻ മുട്ടിൽ വീണു.

“അംഗഭൈരവാ ,,എന്റെ ശാപമാണ്,,

അംഗഭൈരവനായ  നീ ഈ നിമിഷം വികടാംഗഭൈരവനായി മാറട്ടെ”

അതെ നിമിഷം

സുന്ദരമായ ശരീരത്തോടെയുള്ള അംഗഭൈരവന്റെ ശരീരത്തിനുള്ളിലെ എല്ലുകൾ വളഞ്ഞു,

ആ വളവു അയാളുടെ ദേഹത്തെയും വികടമാക്കി.

കൈകളിലും കാലുകളിലും ദേഹത്തും നിറയെ വളവുകൾ ഉണ്ടായി.

അയാൾ അലറിക്കരഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കൊടും വേദനയാൽ നിലത്തേക്ക് വീണുപോയി.

“അംഗഭൈരവാ,,പിഞ്ചുപ്രാണനുകളെ പച്ചയോടെ ഭക്ഷിച്ച നീ ഇനിയുള്ള കാലം ജീർണ്ണിച്ച മനുഷ്യമാംസം ഭക്ഷിച്ചു ജീവിക്കാൻ ഇടവരട്ടെ,,, നിന്റെ സുന്ദരമായ ഈ മുഖം നശിച്ചു നീ മൃഗതുല്യനായി മാറട്ടെ,, ”

അതെ നിമിഷം

വികടാംഗഭൈരവന്റെ സുന്ദരമായ മുഖത്ത് എല്ലുകൾ വികൃതമായി കൂട്ടിയമർന്നു മനുഷ്യരൂപം മാറി ചെന്നായയുടെ പോലെ വായും താടിയും മുന്നോട്ട് തള്ളി ശിരസ് പിന്നിലേക്ക് തള്ളി ,,ചെന്നായയുടെ മുഖമുള്ളവനായി മാറി.

അലർച്ചയോടെ കരഞ്ഞു കൊണ്ട് അംഗഭൈരവൻ തന്റെ വളഞ്ഞ കൈകളിലെ കൈപ്പത്തി മുഖത്തെത്തിച്ചു തന്റെ മുഖത്തിന്റെ വൈരൂപ്യം തൊട്ടറിഞ്ഞു ഞെട്ടിവിറച്ചു.

“അംഗഭൈരവാ,,,വിഷയതല്പരനായി ആയിരത്തിലധികം സാധുകന്യകളെ ഭോഗിച്ചു നരബലി നടത്തിയ നീ കാലാകാലം അനുഭവിക്കണം,,,ഇതാ അവസ്സാന ശാപം,,,ഇനിയങ്ങോട്ടുള്ള കാലം നീ , നിന്റെ സ്വന്തം ബീജത്തിൽ , ചെന്നായയുടെ  ഉദരത്തിൽ പിറവികൊണ്ട്  ചെന്നായുടെ യോനിയിലൂടെ ഭൂമിയിൽ ജനിച്ചു ,ഈ വികൃത രൂപത്തിൽ ജീവിച്ചു മരിച്ചു വീണ്ടും പിറവികൊള്ളട്ടെ,,, സഹസ്രസഹസ്രാബ്ദങ്ങളോളം ഈ ശാപം പേറി നീ ജീവിക്കാൻ ഇടവരട്ടെ”

അത് കേട്ട്  വികടാംഗഭൈരവനായ അംഗഭൈരവൻ മണ്ണിൽ നിർത്താതെ തലയടിച്ചു അലറിക്കരഞ്ഞു.

നിമിഷങ്ങൾക്കകം

മഹാവിസ്തൃതിയാർന്ന പദ്മപുഷ്പവും ആര്യതാരയും സുമേരു പർവ്വതനിരയിൽ നിന്നും മറഞ്ഞു.

തനിക്കേറ്റ മഹാവിപത്തിൽ തലതല്ലികരഞ്ഞു കൊണ്ട് വികടാംഗഭൈരവൻ തെറിച്ചു വീണ മാര വിഗ്രഹവും കൈയിലെടുത്തു നടന്നു നീങ്ങി അയാളെ അനുഗമിച്ചു ആ ചെന്നായയും.

ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും മൃഗീയമായ ശാപവും പേറി വികടാംഗഭൈരവൻ ഇന്നും ജീവിക്കുന്നു. വികടമായ ദേഹത്തോടെ

ചെന്നായുടെ മുഖത്തോടെ , ഓരോ അറുപത്  വർഷം കൂടുമ്പോളും ചെന്നായയുമായി  വേഴ്‌ച്ച നടത്തി തന്റെ ബീജത്തെ അതിനുള്ളിൽ നിക്ഷേപിച്ചു മരണമടഞ്ഞു, സ്വന്തം ബീജത്താൽ ചെന്നായയിലൂടെ പിറവി കൊണ്ട് ചെന്നായയുടെ പാൽ കുടിച്ചു വളർന്നു ജീർണിച്ച മനുഷ്യമാംസം

ഭക്ഷിച്ചു കൊണ്ട്,

രണ്ടു ആയിരം കൊല്ലങ്ങളായി,

ആയിരം ആയിരം കൊല്ലങ്ങൾ ഇങ്ങനെ തന്നെ വികടാംഗഭൈരവന് ജീവിക്കേണ്ടി വരും കാരണം ആര്യതാരയുടെ ഉഗ്രശാപവും

 @@@@@

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.