അപരാജിതൻ -47 4918

Views : 277793

തിരികെ വരും വഴി.

മുൻപൊരിക്കൽ തന്റെ കൈ നോക്കിയ കൈനോട്ടക്കാരി വൃദ്ധയെ അവിടെ കണ്ടു.

അവൾ, അവർക്കരികിലേക്ക് ചെന്നു

തന്റെ കൈ നോക്കി ഫലം പറയാൻ അവരോടു പറഞ്ഞു.

അവളുടെ കൈ നോക്കിയ നിമിഷം അവർ അവളോട് പറഞ്ഞു

“ഈ കൈയും മുഖലക്ഷണവും ഞാൻ മുന്നേ നോക്കിയതാണല്ലോ മോളെ ,,പ്രായമായെങ്കിലും എനിക്ക് നല്ലയോർമ്മയുണ്ട്.”

അവളതു കേട്ടു ഒന്ന് ഞെട്ടി.

“സാരമില്ല ,,അമ്മച്ചി നോക്കാം കേട്ടോ”

നിനക്ക് മുന്നിൽ ഒരു മഹായോദ്ധാവ് വരുംമോളെ,,,

നിനക്ക് അവനോടു ഉള്ളുനിറഞ്ഞ അനുരാഗമുണ്ടാകും,,,”

അത് കേട്ടപ്പോൾ അവൾക്കേറെ സന്തോഷമായി.

“തന്നെ സഹായിക്കാൻ ഏഴു കടൽ കടന്നൊരു വീര൯ വരുമെന്ന് മറുത മുത്തി പറഞ്ഞത് വേഗത്തിലാക്കാൻ ക്ഷേത്രത്തിൽ വന്ന് ശങ്കരനോട് പ്രാർഥിച്ചത്, നടക്കാൻ പോകുന്നു , തന്റെ പ്രാർത്ഥന ശങ്കരൻ നടത്തിതരുമെന്നുറപ്പായി”

അവൾ സന്തോഷത്തോടെ എഴുന്നേറ്റു.

തന്റെ പേഴ്സിൽ നിന്നും നൂറുരൂപ അവർക്കു ദക്ഷിണയായി നൽകി.

അവരത് വാങ്ങിയപ്പോഴേക്കും അവൾ വേഗം അവിടെ നിന്നും നടന്നു ചെരുപ്പ് ധരിച്ചു കാറിനരികിൽ ചെന്നു തിരികെ മാളികയിലേക്ക് തിരിച്ചു.

@@@@@@

 

അന്നേ ദിവസം

സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുൻപ്

ചൈനയുടെ നിയന്ത്രണത്തിലിരിക്കുന്ന തിബത്തിൽ

സമുദ്രനിരപ്പിൽ നിന്നും അനേകായിരമടി ഉയരെയുള്ള മഞ്ഞുമൂടിയ പർവ്വതനിരയിലൂടെ യോറി ഹയാബുസ എന്ന സമുറായി വീരൻ തനിക്കെതിരെ ശക്തിയിൽ വീശുന്ന അസ്ഥിമരവിപ്പിക്കുന്ന കൊടും തണുപ്പുള്ള കാറ്റിനെയും എങ്ങും പെയ്യുന്ന ഹിമപാതത്തെയും അവഗണിച്ചു നടക്കുകയായിരുന്നു.

അയാളുടെ കാലുകൾ ഓരോ അടികൾ വെക്കുമ്പോളും മഞ്ഞിൽ ആഴ്ന്നിറങ്ങി പുതഞ്ഞുപോകുന്നുണ്ടായിരുന്നു.

Recent Stories

The Author

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..💞❣️😻💞🥰🥳

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… 🔥

  10. 🔥

  11. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  12. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. 😇😇😇

  13. വായനക്കാരൻ

    Comments moderation anallo

  14. Chettaaa Story kure koode connect ayi… Adipowli

  15. സുനിൽ എഴിക്കോട്

    Thank you boss

  16. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com