അപരാജിതൻ -47 4916

“യോറി,,ഈ വൃദ്ധന്റെ പക്കലുള്ള എല്ലാ അറിവും നിനക്ക് വേണ്ടിയുള്ളതാണ് മോനേ” വാത്സല്യത്തോടെ നാബോ. യോറിയുടെ ശിരസിൽ തലോടി.

“ഞാൻ മുന്നേ പറഞ്ഞുവല്ലോ , അപരാജിതത്വത്തിലേക്കുള്ള തന്ത്രമാർഗ്ഗമാണ് അപരാജിതസൂത്രയിൽ ബോധിസേനൻ എഴുതിയത്, നിനക്കറിയാമല്ലോ ബുദ്ധനും ബോധിസത്വനും (/ബോധിചിത്തൻ) തമ്മിലുള്ള വ്യത്യാസം, സംസാരദുഖങ്ങളിൽ നിന്നുമെല്ലാം മോചനം നേടി അതിവിശിഷ്ടമായ മഹാബോധം നേടി ശൂന്യതയെ പ്രാപ്തമാകുന്ന അവസ്ഥയാണ് ബുദ്ധത്വം, അങ്ങനെ ഒരു തലത്തിലേക്ക് അർഹതനേടിയിട്ടും ബുദ്ധത്വം സ്വീകരിക്കാതെ  ഈ ലോകത്തുള്ള സകലരെയും ബുദ്ധത്വത്തിലേക്ക് നയിച്ചതിന് ശേഷം മാത്രം ബുദ്ധപദവി സ്വീകരിക്കാൻ തയ്യാറായ വിശിഷ്ടബോധം നേടിയ അവതാരങ്ങളാണ് ഓരോ ബോധിചിത്തന്മാരും.

ബോധിസേന൯ തന്റെ അപരാജിതസൂത്രത്തിൽ വെളിപ്പെടുത്തുന്നത് അഞ്ചുപേരാണ് അപരാജിതന്മാർ, ബോധിചിത്തന്മാരായ പഞ്ചാപാരാജിതൻമാർ,

ജ്ഞാനത്തിന്റെ സ്വരൂപമായ മഞ്ജുശ്രീ.

ബലത്തിന്റെ സ്വരൂപമായ വജ്രപാണി.

കനിവിന്റെ (അനുകമ്പയുടെ) മൂർത്തരൂപമായ അവലോകിതേശ്വര൯.

ക്രിയകളുടെയും ധ്യാനത്തിന്റെയും സ്വരൂപമായ സമന്തഭദ്രൻ.

ഈ നാലു പേരെ കൂടാതെ  മഞ്ജുശ്രീയുടെ തന്നെ മറ്റൊരു സ്വരുപമായ,  ഉഗ്രകോപവും സർവ്വനാശകസംഹാരബലവുമൊത്ത മഹാകാലനായ യമാന്തക വജ്രഭൈരവൻ

 

ഈ അഞ്ചുപേരുമാണ് അപരാജിതന്മാർ

അപരാജിതസൂത്രത്തിൽ അഞ്ചു തന്ത്രങ്ങളായി തിരിച്ച് അതായതു മഞ്ജുശ്രീ തന്ത്ര, വജ്രപാണി തന്ത്ര, അവലോകിത തന്ത്ര, സമന്തഭദ്ര തന്ത്ര, വജ്രഭൈരവ തന്ത്ര, കഠിനമായ  താന്ത്രിക ഉപാസനാ ക്രിയകളും വിധികളുമാണ്  എഴുതിയിട്ടുള്ളത്”

“പിതാമഹാ,,അങ്ങ് പറഞ്ഞതെല്ലാം എനിയ്ക്ക് മനസ്സിലായി, പക്ഷെ യോഗേന്ഷാ ആഗ്രഹിച്ച പോലെ , അതിനുമപ്പുറമായി ഞാൻ ആഗ്രഹിക്കുന്ന  അപരാജിതത്വത്തെ എനിക്കെങ്ങനെ നേടാം എന്ന് വ്യക്തമാക്കിത്തരൂ ”

“യോറി,,, ആദ്യത്തെ വഴി”

നാബോ ഒന്ന് നിർത്തി മുരടനക്കി ചുമച്ചു.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.