അപരാജിതൻ -47 5203

അവർ വേഗം അവളുടെ വസ്ത്രം നീക്കി മാറിലും വയറിലും ഇടുപ്പിലും തുടകളിലും ചുവപ്പായ പാടുകൾ കണ്ടു.

ആദി, രാത്രി വികാരത്തിന്റെ പുറത്ത് അവളുടെ ഉടലിൽ നല്ലപോലെ അമർത്തിഞെരിച്ചതിന്റെ അവശേഷിപ്പുകൾ.

“എന്താ,,മോളെ ,,ഇതൊത്തിരിയുണ്ടല്ലോ ,,ഇനി വല്ല അലർജിയും ആകുമോ”

സ്വപ്നത്തിൽ അപ്പു തന്നെ ഞെരിച്ചമർത്തിയത് അവൾക്കു നല്ല ഓർമ്മയുണ്ട്.

അവൾ മറുപടിയൊന്നും പറയാതെ  ചിരിച്ചു .

“ചിരിക്കുന്നോ, നിനക്ക് വേദനയുണ്ടോ പൊന്നൂ,, ഡോക്ടറെ കാണണോ”

“അമ്മെ,,ഇത് ഉപ്പിട്ട് ചൂടുവെള്ളത്തിൽ കുളിച്ചാൽ മാറും”

“റിസ്ക് എടുക്കണ്ട,ഡോക്ടറെ കാണിക്കാം”

“വേണ്ടമ്മെ ,,എനിക്ക് വേദനയോ ചൊറിച്ചിലോ ഒന്നുമില്ല,,എന്തായാലും ഇന്നൊന്നു നോക്കാം , കുറവില്ലെങ്കിൽ മാത്രം പോയാൽ മതിയല്ലോ ”

പാർവ്വതി ഏറെ നിർബന്ധിച്ചു മാലിനിയെ സമ്മതിപ്പിച്ചു.

മാലിനി അവൾക്ക് വെള്ളം കൊടുത്തു.

അന്നേരം.

നാത്തൂൻ വിളിച്ചപ്പോൾ മാലിനി ഉള്ളിലേക്ക് പോയി.

പാർവ്വതി ,തലയിണ കട്ടിലിൽ ചാരി ലജ്ജയോടെ ഇരുന്നു.

സ്വപ്നം കണ്ടത് ഓർമ്മയുണ്ട് , പക്ഷെ എന്താ സംഭവിച്ചത് എന്നറിയില്ല.

കൈകൊണ്ട് നീണ്ട കാർകൂന്തൽ ഒതുക്കിയപ്പോൾ കൈയ്യിലേതോ തടയുന്നപോലെ അവൾക്ക് തോന്നി.

നോക്കുമ്പോൾ  ഒരു ചരടിൽ കെട്ടിയ രുദ്രാക്ഷം മുടിയിൽ പിണഞ്ഞു കിടക്കുന്നു, അത്ഭുതത്തോടെ അവൾ അത് കൈയിലെടുത്തു.

പതിനാലു മുഖമുള്ള  , രുദ്രനെ പ്രതിനിധാനം ചെയ്യുന്ന , ചതുർദശമുഖി രുദ്രാക്ഷം, ഇതുപോലെ ഒന്നു അപ്പുവിന് , വല്യപ്പൂപ്പൻ കൊടുത്തത് അവൾക്കറിയാം.

അപ്പു തന്റെ വസ്ത്രമൂരിയപ്പോൾ യാദൃശ്ചികമായി കഴുത്തിലെ രുദ്രാക്ഷവും വസ്ത്രത്തിൽ പെട്ട് പോയതയായിരുന്നു.

അവളതിൽ വിസ്മയപൂർവം നോക്കിയിരുന്നു.

ഇതെന്ത് അത്ഭുതമാണെന്നു മനസ്സിൽ കരുതി.

അവൾക്ക് തന്റെ ഇരുമാറുകളിലും ചെറുതായി നീറ്റൽ പോലെ തോന്നി.

അവൾ, സംശയത്തോടെ വസ്ത്രം നീക്കിനോക്കിയപ്പോൾ

മാറുകൾ ചുവന്നും ദന്തക്ഷതമേറ്റ പോലെ കുഞ്ഞുമുറിവുകളൂം.അവൾ കണ്ണന്റെ വിഗ്രഹത്തിൽ ഒന്ന് നോക്കി.

തലേന്ന് തന്റെ വല്യപ്പൂപ്പൻ അവളോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.

പരിവ്രാജകനായ സത്യാനന്ദസരസ്വതി , അവളുടെ ഒപ്പം ഇരുന്നു സംസാരിച്ചപ്പോൾ അവൾ ആദിനാരായണാരൂഢം വെച്ച സമയത്ത് നടന്ന അത്ഭുതങ്ങൾ അദ്ദേഹത്തെ അറിയിച്ചിരുന്നു.

അപ്പോൾ അദ്ദേഹം അവളോട് പറഞ്ഞിരുന്നു

“അവളൊരു വിശേഷജന്മമാണ്, കണ്ണന് ഒരുപാട് പ്രിയമാണ് അവളെ  , അതുകൊണ്ടു തന്നെ ഈ വൈഷ്‌ണവഭൂമിയിൽ അവൾ നിൽക്കുമ്പോൾ , നാരായണൻ , ആർക്കും ഗ്രഹിക്കാനാകാത്ത തന്റെ അതിവിശിഷ്ടങ്ങളായ വിഷ്ണുമായകൾ അവൾക്ക് മേലെ പ്രദര്ശിപ്പിക്കുമെന്ന്”

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.