അപരാജിതൻ -47 5513

കാലചക്രം രണ്ടു  സഹസ്രാബ്ദം പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ

ഹിമാലയതാഴ്വരകളോട് ചേർന്നുള്ള കപിലവസ്തു ദേശത്ത് (നേപ്പാളിൽ)

പശുപതീശ്വരനെ പൂജ ചെയ്തു നിത്യവൃത്തി കഴിഞ്ഞു കൂടുന്ന ഒരു വൈദികദമ്പതികൾക്ക്  പത്തു പെൺമക്കളായിരുന്നു.

ഒരു സൽപ്പുത്രൻ ജനിക്കാത്തതിന്റെ വിഷമത്തോടെ ജീവിച്ചിരുന്ന ആ ദമ്പതിമാർക്ക് ഒരിക്കൽ ഒരു സ്വപ്നവെളിപാടുണ്ടായി.

അപ്രകാരം അവർ തങ്ങൾക്കൊരു സൽപ്പുത്രൻ ജനിച്ചാൽ  അവൻ വളരുമ്പോൾ പശുപതീശ്വര ക്ഷേത്രത്തിൽ നിത്യബ്രഹ്മചാരിയായ ഉപാസകനായി പൂജാദികർമ്മങ്ങൾ ചെയ്യിപ്പിക്കുമെന്നും അവർ പശുപതീശ്വരന് പ്രാർത്ഥനായി വാഗ്ദാനം നൽകി,

ഒരു മാസത്തിനുള്ളിൽ സ്ത്രീ ഗർഭിണിയായി.

പത്തു മാസം തികഞ്ഞവർ പതിനൊന്നാമതായി ഒരു പുത്രന് പിറവികൊടുത്തു.

കുഞ്ഞിനെ പശുപതീശ്വരന് മുന്നിൽ കൊണ്ട് വന്നു നന്ദിയർപ്പിക്കുകയും അവനു അംഗഭൈരവൻ എന്ന് നാമമിടുകയും ചെയ്യുകയുണ്ടായി.

അവരുടെ നല്ല പരിചരണത്തിൽ അംഗഭൈരവൻ വളർന്നു.

സർവരെയും വശ്യപ്പെടുത്തും വിധമുള്ള സൗന്ദര്യമായിരുന്നു അംഗഭൈരവന്.

അംഗഭൈരവന്റെ സൗന്ദര്യം ദേശവും ദേശങ്ങൾക്കപ്പുറവും കീർത്തി പ്രാപിച്ചു.

അംഗഭൈരവൻ നൃത്തവും സംഗീതവും അഭ്യസിച്ചു.

അവനു കുലധർമ്മമായ വൈദികവൃത്തിയിൽ തീരെ താൽപ്പര്യമില്ലായിരുന്നു.

കുലധർമ്മമനുസരിച്ച് വൈദികകർമ്മങ്ങൾ അനുഷ്ട്ടിച്ചു പൂജയും ഉപാസനകളുമായി ജീവിക്കുവാൻ മാതാപിതാക്കൾ അംഗഭൈരവനെ ഒരുപാട് നിർബന്ധിച്ചുവെങ്കിലും അവനതിന് വഴങ്ങിയില്ല.

തന്റെ സൗന്ദര്യത്തിലും കഴിവിലും അവനേറേ അഹങ്കരിച്ചു.

നൃത്തവും സംഗീതവും അവനു ധനവും സുഹൃത്തുക്കളെയും നൽകി.

ധനാഢ്യമായ ജീവിതസഹചര്യങ്ങളിൽ മതിമയന്ന അംഗഭൈരവൻ പൂർണ്ണമായും ഒരു ദുർമാർഗ്ഗിയായി മാറി.

അവന്റെ സൗന്ദര്യത്തിലും നൃത്തത്തിലും സംഗീതത്തിലും  മതിമയങ്ങുന്ന സ്ത്രീകളുമായി അവൻ രമിച്ചുജീവിച്ചു.

അവനാൽ ഭോഗിക്കപ്പെടുവാൻ ദേശപരദേശനങ്ങളിലെ സുന്ദരാംഗനമാർ മത്സരിച്ചുമോഹിച്ചു.

അംഗഭൈരവൻ പലരെയും വഞ്ചിച്ചു ധനം സ്വരുക്കൂട്ടി.

മദ്യത്തിലും മറ്റുലഹരികളിലും അടിമയായി മാറി.

ലഹരികളിൽ അടിമപ്പെട്ടുപോയ അവനു നൃത്തത്തിലും സംഗീതത്തിലുമുണ്ടായിരുന്ന പ്രാഗൽഭ്യം ഇല്ലാതെയായി.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.