അപരാജിതൻ -47 5203

അന്നേരം

അവിടെ ചെന്നായ കൂട്ടത്തിൽ നിന്നുമൊരു പെൺചെന്നായ ആ കുഴിക്കുമേലെ ഓടി വന്നു കാൽ കൊണ്ട് മണ്ണ് നീക്കുവാൻ ശ്രമിച്ചു.

മണ്ണിളകി പിളർന്നു.

കൈപ്പത്തി കൈമുട്ടുവരെ ഉയർന്നു.

ചർമ്മം ഏതാണ്ട് പൂർണ്ണമായും ഇല്ലാതെയായി വിരൽ വണ്ണത്തിൽ പുഴുക്കൾ നുളയുന്ന കൈ.

ഇളകി പിളർന്ന മണ്ണ് വീണ്ടും ഇളകി.

“”ആ,,,,,,” എന്ന കൊടും അലർച്ചയോടെ പ്രേതകായ വിദഹത്യോപാസന അനുഷ്ഠിച്ചിരുന്ന വികടാംഗഭൈരവൻ കുഴിയിൽ നിന്നും പുറത്തേക്ക് വന്നു.

ദേഹമാസകലവുമുള്ള ചർമ്മം പുഴുക്കൾ തിന്നു നിറഞ്ഞു ദ്രവിച്ചിരുന്നു.

അയാളുടെ കഴുത്തിനും ഇടുപ്പിനും ഇടയിലായി നട്ടെല്ല് നിരവധി വളവുകളൊടെയായിരുന്നു ഉണ്ടായിരുന്നത്.

കൈകൾക്കും കാലിനും അതെ വളവുണ്ടായിരുന്നു.

തലയോട്ടി മനുഷ്യനിൽ നിന്നും മാറി മൂക്കും വായും പുറത്തേക്ക് തള്ളി നിൽക്കുന്ന രൂപത്തിൽ.

ജീവനുള്ള അസ്ഥികൂടത്തെ പോലെ വികടാംഗഭൈരവൻ വിറച്ചു കൊണ്ട് നിന്നു.

അയാളുടെ പുഴുക്കൾ നിറഞ്ഞ  ഉദരഭാഗത്തെ ചർമ്മം അടർന്നു വീണു ഉള്ളിലെ കുടൽ പുറത്തേക്ക് ചാടി.

ഘ്രാ,,,,,,”

വികടാംഗഭൈരവൻ ഉറക്കെയുറക്കെ അലറിവിളിച്ചു.

കുഴിയിൽ നിന്നും കയറാനാകാതെ അയാൾ ഇടത്തേക്ക് തളർന്നു വീണു.

“മഹാമാരാ,,,,” എന്നാ വികൃതരൂപം ഉറക്കെയലറിക്കരഞ്ഞു.

മണ്ണിലൂടെ കൈയസ്ഥി കുത്തി ഇഴഞ്ഞു നീങ്ങി.

ഗുഹയുടെ ഭിത്തിയിൽ വെള്ളം ഉറവ് വരുന്ന ഭാഗത്ത് എത്തി നക്കി നക്കി ആ വെള്ളമിറക്കി തന്റെ തീരാദാഹം തീർക്കാൻ ശ്രമിച്ചു.

വർസവത്തി മഹാമാരാ,,”

ആ വികൃതരൂപം ഉറക്കെ വിളിച്ചലറി.

“അംഗഭൈരവാ,,” അതിനു മറുപടിയായി വീണ്ടും ഗുഹക്കുള്ളിൽ അശരീരിയുയർന്നു.

വികൃതരൂപത്തിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.

നമുച്ചേ മാരാ,,വർസവത്തി മഹാമാരാ”

ആ അസ്ഥികൂടം കൈകൾ കൂപ്പിയുറക്കെ വിളിച്ചു കൊണ്ട് തന്റെ നെറ്റി മണ്ണിൽ മുട്ടിച്ചു.

പാപ്യാനമുച്ചേവർസവത്തിമാരാ,,

മഹാമാരാ മമനമക്കാര”

വികടാംഗഭൈരവൻ ഉരുവിട്ടു.

അംഗഭൈരവാ,,പാപ്യാനും നമുച്ചയും വർസവത്തിയും മാരയും മഹാമാരയുമായ എന്റെ മുന്നിൽ ശരണം പ്രാപിക്കുന്ന നിന്നിൽ നിന്റെ കഠിനകർമ്മങ്ങളിൽ ഞാൻ സതുഷ്ടനായിരിക്കുന്നു”

അശരീരി അൽപ്പം കാഠിന്യം കുറച്ചു പറഞ്ഞു.

ഗുഹയ്ക്കുളിലെ ചെന്നായ്ക്കൾ ശക്തിയിൽ ഓരിയിട്ടു.

തളർച്ചയോടെ വികടാംഗഭൈരവൻ ഗുഹാഭിത്തിയിൽ തന്റെ വികൃതദേഹം ചായ്ച്ചു തന്റെ ഉപാസനമൂർത്തിയായ മഹാമാരന്റെ ശിലാവിഗ്രഹത്തിൽ നോക്കിയിരുന്നു ദീർഘമായി ശ്വാസമെടുത്തു.

ആ ദേഹത്തിനു മുകളിലൂടെ കൈപിടി വണ്ണമുള്ള പഴുതാരകളും കരിയട്ടകളും പുഴുക്കളും നീങ്ങിനിരങ്ങി,

അസ്ഥിവാ തുറന്നു ശ്വാസമെടുക്കുന്ന ആ വികൃതരൂപത്തിന്റെ വായിലേക്ക് ഒരു കൈനീളമുള്ള പഴുതാര ഇറങ്ങിപ്പോയി.

ചുമച്ചു കൊണ്ട് അതിനെ കൈ കൊണ്ട് പിടിച്ചു വലിച്ചു പുറത്തേക്ക് എറിഞ്ഞു.

മാരാ,,,മഹാമാരാ,,,,അഭയം ദേഹി…ശരണം ദേഹി,,,,”

വികടാംഗഭൈരവൻ ഉരുവിട്ടു കണ്ണുകളടച്ചു.

 @@@@@

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.