ജലാശയത്തിനരികിൽ കണ്ട കാഴ്‌ച കണ്ട് “പിതാമഹാ ” എന്ന് അലറി വിളിച്ചു കൊണ്ട് യോറി ചോരയൊലിച്ചു കിടക്കുന്ന നാബോയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു.
കൈയിലുണ്ടായിരുന്ന മൂന്നു വജ്രകളിൽ ഒന്ന് ഹൃദയത്തിലും മറ്റൊന്ന് കണ്ഠനാളത്തിലും മറ്റൊന്ന് ഉദരത്തിലും കുത്തിയിറക്കി പാൽഡൺ ലാമോ ദേവിയെ പ്രസാദിപ്പിക്കാൻ സ്വയം ബലി നൽകിയാതായിരുന്നു നാബോ.
വിറയ്ക്കുന്ന കൈകളോടെ ഇടറുന്ന ശബ്ദത്തോടെ വൃദ്ധനായ നാബോ , തന്റെ സ്വയം ബലി സമർപ്പണത്തിൽ സംപ്രീതയായി , ലാമോ ദേവി ജലാശയത്തിൽ വ്യക്തമായി കാണിച്ചു നൽകിയ എല്ലാ വിവരങ്ങളും യോറിയ്ക്ക് പറഞ്ഞു കൊടുത്തു.
ആരാണ് ആ യുവാവ് , ആരാണ് ആ നാഗകന്യകയായ യുവതി, എവിടെയാണ് അവർ , കണ്ടുകിട്ടാനുള്ള രണ്ടു വജ്രകൾ എവിടയെയാണ് , ചിന്താമണി നേടിയാൽ അതിനെ വശമാക്കാൻ അഞ്ചു വജ്രകളും കൊണ്ട് അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ,, അത് പറഞ്ഞപ്പോളാണ് നാബോ മറ്റൊന്ന് കൂടെ ഓർമ്മിച്ചുപറഞ്ഞത്.
“യോറി,,അഞ്ചു വജ്രകൾ മാത്രമല്ല, അവയെ സൂക്ഷ്മമായ തലത്തിൽ പ്രണവ നാദം കൊണ്ടാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്, അവയെ നിയന്ത്രണവിധേയമാക്കുവാൻ ഒരു മണി കൂടെ രഹസ്യമായി ബോധിസേനൻ നിർമിച്ചിരുന്നു, അത് മറ്റൊരിടത്താണ് സൂക്ഷിച്ചിരിക്കുന്നത്, പഞ്ചഭൂതങ്ങളായ അഞ്ചു വജ്രകളും അതിന്റെ സൂക്ഷ്മതലത്തിൽ പ്രണവനാദത്താൽ ബന്ധിച്ചിരിക്കുന്ന മണിയും കൊണ്ട് വേണം ചിന്താമണിയെ നിയന്ത്രണത്തിലാക്കാൻ”
തന്റെ മരണമായി എന്നുറപ്പിച്ച വൃദ്ധനായ നാബോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി കൊണ്ട് യോറിയുടെ കൈകളിൽ മുറുകെ പിടിച്ചു.
യോറി , സങ്കടത്തോടെ അലറികരയുകയായിരുന്നു.
“യോറി,, സമുറായി വീരനായ എന്റെ കൊച്ചുമകനിൽ എനിക്ക് വിശ്വാസമുണ്ട്, അവിടെ നീ പോകണം , ഇരുപതിൽ അധികം ഭാഷകൾ അറിയുന്ന നിനക്ക് അവിടത്തെ ഭാഷയുമറിയുമല്ലോ,,ആ യുവാവിനെ ഇല്ലാതെയാക്കി ചിന്താമണി നീ നേടിയെടുക്കണം,,അതിലൂടെ നീ ശംഗ്രിലയിൽ പ്രവേശിക്കണം , ശംഗ്രിലയെ നീ ഭരിക്കണം, നീ അജയ്യനാകണം , അമരനാകണം , അപരാജിതനാകണം, ബോധിചിത്തനാകണം, ഈ ലോകത്തെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെല്ലാം നീ നിയന്ത്രിക്കണം,, എനിക്ക് നീ വാക്കു നൽകൂ ”
നാബോ മരണത്തിലേക്ക് എത്തും മുൻപ് വിറയലോടെ ശ്വാസമെടുത്ത് യോറിയുടെ കവിളിൽ തലോടി.
“സത്യം ,,,എന്റെ പിതാമഹാ,,,അങ്ങയുടെ എല്ലാ ആഗ്രഹവും ഞാൻ സഫലമാക്കും ,,,യോറി അങ്ങേക്ക് നൽകുന്ന സത്യമാണ്, അങ്ങയുടെ സ്വയം ബലി ഒരിക്കലൂം വ്യർഥമാകില്ല,,അങ്ങ് ആഗ്രഹിച്ചതെല്ലാം ഞാൻ നേടിയെടുക്കും””
കരഞ്ഞു കൊണ്ട് അയാളുടെ കൈകളിൽ മുറുകെപിടിച്ചു യോറി പറഞ്ഞു.
ഒരു പുഞ്ചിരിയോടെ നാബോ , മൃത്യുവിനെ പുൽകി.
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം