അപരാജിതൻ -47 5513

അതിന്റെ തീവ്രത താങ്ങാനാകാതെ ഇരുവരും ഒരുമിച്ചു കണ്ണുകളടച്ചു.

അന്നേരം , കുതിരകുളമ്പടി ശബ്ദം ഉന്നതമായ ആവൃത്തിയിൽ പ്രതിധ്വനിച്ചു.

കുതിരപുറത്തു പാഞ്ഞു വരുന്ന കരുത്തുറ്റ യുവാവിനെ അവർ കണ്ടു.

അവന്റെ വലത്തെ കൈ നിവർത്തിപിടിച്ചിരിക്കുന്നു.

കൈപ്പത്തിക്കുള്ളിൽ ഉജ്ജ്വലമായി പ്രകാശിക്കുന്ന അതിവിശിഷ്ടമായ രത്നം,

ചിന്താമണി.

തത്ക്ഷണം

ആ ദൃശ്യം ഇല്ലാതെയായി പൂർണ്ണമായും ജലാശയം ശാന്തമായി.

“യോറി,,അത്ഭുതമാണല്ലോ,,അവലോകിതേശ്വര൯ ധാരണം ചെയ്യുന്ന മഹാശക്തിയുള്ള ചിന്താമണി വെറുമൊരു മനുഷ്യന് സ്വന്തമായി ഇരിക്കുന്നു എന്നല്ലേ ലാമോദേവി നമുക്ക് കാണിച്ചു തരുന്നത്,,ഇതൊന്നും എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ, ബോധിചിത്തനു മാത്രം സ്വന്തമായ ചിന്താമണി എങ്ങനെ ഈ യുവാവിന്റെ കൈകളിൽ”

നാബോ , ഉടനെ കൈകൾ കൂപ്പി.

ജോ രാമോ ജോ രാമോ രാമോ രാമോ -തുൻ ജോ

ഖലാരാഖ്ചെൻമോ അജ ദാജ തുൻ ജോ

രുലു രുലു ഹുങ്  ജോ ഹുങ്

മന്ത്രം ജപിച്ചു കൊണ്ട് പാൽഡൺ ലാമോ ദേവിയോട് അപേക്ഷിച്ചു.

“വിശുദ്ധധർമ്മപാലികേ,,,എന്റെയുള്ളിലെ ആശങ്കകൾക്ക് ഉത്തരമേകണേ,,വെറുമൊരു മനുഷ്യനായ ഇവനെങ്ങനെ അതിവിശിഷ്ടമായ ചിന്താമണി സ്വന്തമായി”

ആ ചോദ്യം തീരും മുൻപേ ജലാശയമാകെ ഇളകി.

അവിടെയെങ്ങും കൊടുംകാറ്റു വീശുവാനാരംഭിച്ചു.

അതിൽ നില തെറ്റിയപ്പോൾ നാബോ യോറിയെ മുറുകെപിടിച്ചു.

ജലാശയത്തിന്റെ നിറം മാറുവാൻ ആരംഭിച്ചു.

മെല്ലെ ജലാശയം പൂർണ്ണമായും സുവർണ്ണനിറത്തിലായി.

അതിൽ ചില പൗരാണിക രൂപങ്ങൾ തെളിഞ്ഞു വന്നു.

മഞ്ജുശ്രീയുടെ,

സമന്തഭദ്രന്റെ,

വജ്രപാണിയുടെ,

ഉഗ്രകോപത്തോടെ അമറുന്ന കാളയുടെ മുഖമുള്ള യമാന്തകവജ്രഭൈരവന്റെ,

ശിരസ്സിനു മുകളിൽ അടുക്കിവെച്ച

 പോലെ ശിരസുകളും ആയിരം കൈകളുമുള്ള

അവലോകിതേശ്വരന്റെ.,

ഏറ്റവും ഒടുവിലായി ചിന്തമണി കൈകളിൽ

ധാരണം ചെയ്ത യുവാവിന്റേയും.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.