അപരാജിതൻ -47 5513

വൃദ്ധനായ നാബോ എഴുന്നേറ്റു, ദേഹം കമ്പിളി കൊണ്ട് മൂടിപുതച്ചു.

ഗ്രന്ഥവും വജ്രകളൂം മാറാപ്പിൽ പൊതിഞ്ഞു യോറി നെഞ്ചോടു ചേർത്ത് കെട്ടി.

തന്റെ പിതാമഹനായ നാബോയെ തന്റെ പുറത്തു ചേർത്ത് കെട്ടിയിരുത്തി.

വിഹാരത്തിൽ നിന്നും പുറത്തേക്ക് നടന്നു.

അന്നേരം ഹിമപാതത്തിന്റെ കാഠിന്യം കൂടിയിരുന്നു.

“യോറി,,സൂര്യനുദിക്കും മുൻപായി നമുക്ക് ലാത്സൊ യിലെത്തണം, വേഗമാകട്ടെ, എവിടെയും നിൽക്കരുത് , മൂന്നു പർവ്വതനിരകൾ  നമുക്ക് കയറേണ്ടതുണ്ട് ”

തന്റെ പിതാമഹൻ പറയുന്നത് അനുസരിച്ചുകൊണ്ട് യോറി , അദ്ദേഹത്തെ പുറത്തേന്തി വേഗത്തിൽ മഞ്ഞു പുതഞ്ഞ ചെങ്കുത്തായ പർവ്വതനിരകളിലൂടെ മുകളിലേക്ക് നടന്നു. അതിവേഗം നടന്നു നീങ്ങിയ യോറി, ഒരു മണിക്കൂറിനുള്ളിൽ ലാത്സൊയിലെത്തി.

ലാമോ ലാത്‌സോ (Lhamo La-tso)

തിബത്തിലെ ലോഖ പ്രവിശ്യയിൽ സമുദ്രനിരപ്പിൽ നിന്നും പതിനേഴായിരമടി ഉയരയുള്ള പർവ്വതകൂട്ടങ്ങൾക്കിടയിലുള്ള ഒരു നിഗൂഢസ്ഥാനമാണ്.ശ്രീദേവിയുടെ ആത്മീയതടാകം എന്നൊരു അപരനാമത്തിലാണ് ലാമോ ലാത്‌സോ അറിയപ്പെടുന്നത്.

മഞ്ഞുമൂടിയ പർവ്വതനിരകൾക്കിടയിലായി സ്ഥിതി ചെയുന്ന അണ്ഡകൃതിയിലുള്ള ഒരു തടാകം.

ആ പ്രദേശത്തിലധിവസിക്കുന്നത് തിബത്തൻ താന്ത്രികബുദ്ധിസത്തിലെ ദേവതയായ പാൽഡൺ ലാമോയാണ്.

രേമതി എന്നും ശ്രീ ദേവി എന്നും നാമങ്ങളുണ്ട്  പാൽഡൺ ലാമോയ്ക്ക്.

കണ്ണാടിപോലെ തിളക്കമാർന്ന ആ തടാകത്തിലെ ജലത്തിൽ മായകാഴ്ചകൾ കാണുമെന്നാണ് വിശ്വാസം.

ലാമയെ തിരഞ്ഞെടുക്കുന്ന സമയം മുതിർന്ന ബുദ്ധഭിക്ഷുക്കൾ ഉപാസനകളോടെ അവിടെ ചെന്ന് ആ തടാകത്തിൽ നോക്കി മനസ്സിലാക്കിയാണ് അവർ വിവരങ്ങൾ ശേഖരിക്കുന്നത്.

ഉപാസനകളോടെ ആ ജലത്തിൽ നോക്കിയാൽ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് തീർത്ഥാടക൪ വിശ്വസിക്കുന്നു.

@@@@@

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.