ഇതോടൊപ്പം ബൗദ്ധതാന്ത്രിക വിജ്ഞാനത്തിൽ ഉന്നതനായിരുന്ന അദ്ദേഹം തന്റെ കൈകളാൽ പഞ്ചേന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും പ്രതിനിധാനം ചെയ്തു അഞ്ചു ലോഹങ്ങളിൽ അഞ്ചു വജ്രയന്ത്രങ്ങൾ നിർമ്മിക്കുകയും താന്ത്രിക ഉപാസനകളാൽ അതിനുള്ളിൽ ബോധമായ അറിവിനെ പ്രാണപ്രതിഷ്ഠ നടത്തി പ്രതിഷ്ഠ ചെയ്തു.
അതിൽ മൂന്നു വജ്രകൾ, വജ്രയാന ബുദ്ധധർമ്മമാചരിക്കുന്ന മൂന്നു ദേശങ്ങളിലെ ബുദ്ധഭിക്ഷുക്കൾക്ക് രഹസ്യമായി സംരക്ഷിക്കാൻ നൽകി. മറ്റു രണ്ടു വജ്രകൾ അദ്ദേഹം തന്റെ ശിഷ്യന്മാർ വഴി അജ്ഞാതമായ ഇടങ്ങളിൽ ഭദ്രമാക്കി സൂക്ഷിച്ചു,
യോറി അത്ഭുതകഥകൾ കേൾക്കുന്ന കുട്ടിയുടെ ആകാംക്ഷയോടെ തന്റെ പിതാമഹൻ പറയുന്നത് കേട്ടിരുന്നു.
“പിതാമഹാ,,രഹസ്യമായത് എങ്ങനെ തടവിൽ കഴിയുന്ന യോഗേ൯ഷാ അറിഞ്ഞു?” യോറി സംശയം ചോദിച്ചു.
“ലോകത്തെ നശിപ്പിച്ചു പുതിയ ലോകക്രമം സൃഷ്ടിക്കാൻ വെമ്പിനടന്നിരുന്ന അയാൾക്ക് അറിവുകൾ നേടാൻ പലയിടത്തു നിന്നും മാർഗ്ഗങ്ങളുണ്ടായിരുന്നു, ബോധിസേനൻ എഴുതിസംരക്ഷിച്ച അപരാജിതസൂത്രയെ കുറിച്ചും അദ്ദേഹം നിർമ്മിച്ച് കൈമാറ്റം ചെയ്ത വിശിഷ്ഠ വജ്രകളെകുറിച്ചും അയാൾ അറിഞ്ഞു, അപരാജിതസൂത്ര രഹസ്യമായി പലരിലൂടെ കൈമറഞ്ഞു,
ഒടുവിൽ അത് ലഭിച്ചത് ഒരു ബുദ്ധഭിക്ഷുവിനായിരുന്നു,
അദ്ദേഹമത് ഓക്കിഗഹാര വനത്തിലെ അവലോകിത ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു.
എങ്ങനെയോ അത് യോഗേന്ഷാ അറിഞ്ഞു ,
പക്ഷെ അതെടുക്കാൻ സാധിച്ചില്ല, അന്ന് തന്നെ കൊലപാതക കുറ്റത്തിന് അയാൾ തടവിലാകുകയുണ്ടായി”
“പിതാമഹാ,,എനിക്ക് മനസിലായി, എന്നിൽ അമിതമായി വിശ്വസിച്ച യോഗേന്ഷാ ആ അറിവ് എനിക്ക് നൽകി,,വിഡ്ഢി”
ഉറക്കെ ചിരിച്ചു കൊണ്ട് യോറി പറഞ്ഞു.
അൽപ്പം കഴിഞ്ഞു
“പിതാമഹാ,,എന്താണ് ഈ ഗ്രന്ഥത്തിലുള്ളത്, ഞാൻ തുറന്നുനോക്കിയെങ്കിലും എനിക്ക് കൂടുതലായി ഗ്രഹിക്കാൻ സാധിച്ചില്ല”
നാബോ പുഞ്ചിരിച്ചു.
“അനാദിയായ ബോധമാണ് ഇതിന്റെ പൊരുൾ,
വിശിഷ്ടമായ ബോധത്തിലൂടെ ബോധിസത്വപദവിയിലേക്കും അമരത്വത്തിലേക്കും അജയ്യതയിലേക്കും അപരാജിതത്വത്തിലേക്കും നയിക്കുന്ന അറിവാണ് ബോധിസേനൻ അപരാജിതസൂത്രയിൽ എഴുതിവെച്ചിട്ടുള്ളത്”
അത് കേട്ട് യോറി ഏറെ ആകാംക്ഷയിലായി.
“എന്താണത് , എനിക്ക് പറഞ്ഞു തരൂ പിതാമഹാ, അതെല്ലാമല്ലേ എന്റെ സ്വപ്നങ്ങളും”
യോറി , നാബോയുടെ കാലുകളിൽ പിടിച്ചു യാചിച്ചു.
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം