അപരാജിതൻ -47 5512

ശിവശൈലത്ത്:

ആദി ജീപ്പുമായി വന്ന് മൺശിവലിംഗത്തിനു മുന്നിലായി ജീപ്പൊതുക്കി ഇറങ്ങി. ശിവനു മുന്നിലായി വന്നുനിന്നു,

അൽപ്പം നേരം കണ്ണടച്ചു നിന്നു.

പുലർച്ചയായതിനാൽ ഗ്രാമത്തിലെ പലവീടുകളിലും വെളിച്ചം തെളിഞ്ഞിരുന്നു.

കവാടവാതിൽ മലർക്കെ തുറന്നു.

സ്വാമിമുത്തശ്ശനും വൈദ്യർമുത്തശ്ശനും ശാംഭവിയിൽ മുങ്ങികുളിക്കുവാനായി ഇറങ്ങി.അവിടെ അവനെ കണ്ടു അവരിരുവരും അവനടുത്തേക്ക് വന്നു.

“എന്താ അറിവഴകാ,,മോനെന്താ ഇവിടെ നിൽക്കുന്നെ , എവിടെ പോയതാ?”വൈദ്യർ മുത്തശ്ശൻ ചോദിച്ചു.

“ചില കാര്യങ്ങളുണ്ടായിരുന്നു മുത്തശ്ശാ” അവൻ മറുപടി പറഞ്ഞു.

“കാലം മോശമാണ്,എല്ലാവരെയും ശത്രുക്കളാക്കികൊണ്ടിരിക്കുകയാണ് നീ,ആലോചിട്ടു ഒരു സമാധാനവുമില്ല,,ഹമ് വരുന്നത് വരട്ടെ ,,എന്തായാലും ഇങ്ങനെ അസമയത്ത് എങ്ങും പോകണ്ട” സ്വാമി മുത്തശ്ശൻ അവനെ ഉപദേശിച്ചു.

അദ്ദേഹത്തിന്റെ ഉള്ളിലെ ഭീതി ആ വാക്കുകളിൽ വ്യക്തമായി നിഴലിച്ചിരുന്നു.

“ഈ ശങ്കരൻ ഈ ശിവശൈലത്തിനു  കാവലായി നിൽക്കുന്നയിടത്തോളം ഒരു ചുക്കും ഇവിടെ സംഭവിക്കില്ല മുത്തശ്ശാ”

“നിന്നെ വാക്കുകൾ കൊണ്ട് എതിർത്തു തോൽപ്പിക്കാനുള്ള വൈഭവമെനിക്കില്ല മോനെ”സ്വാമി മുത്തശ്ശൻ പറഞ്ഞു.

“വാ വൈദ്യരെ  ,,കുളിച്ചു വന്നു പൂജചെയ്യാനുള്ളതാ”

സ്വാമി മുത്തശ്ശൻ വൈദ്യർ മുത്തശനെയും കൂട്ടി ശാംഭവി നദിയിലേക്കു നടന്നു.

ആദി, വണ്ടിയിൽ കയറി വീടിനു മുന്നിൽ വന്നു നിർത്തി.

വീട്ടിലേക്കു കയറും മുന്പ് , അവൻ ആ വലിയ ഗ്രാമത്തിനു ചുറ്റുമുള്ള പലക പതിച്ച വേലിക്കു പുറത്തൂടെ ഒരു വട്ടം ശിവശൈലത്തിനു ചുറ്റി നടക്കാൻ ആരംഭിച്ചു.

പല വീടുകളിലും പുലർച്ചെ സ്ത്രീകൾ ഉണർന്നു വേലകൾ ആരംഭിച്ചിരുന്നു.

ചന്തദിവസമായതിനാൽ ഗ്രാമത്തിനു പുറത്തുള്ള കൃഷിയിടത്തിൽ നിന്നും ഗ്രാമീണരിൽ ചിലർ പച്ചകറികൾ വിളവെടുക്കുകയായിരുന്നു,

ഗ്രാമത്തിലെ കുംഭനിർമ്മാണക്കാർ, മൺപാത്രങ്ങൾ നിരത്തി ഒതുക്കിവെക്കുന്നത് കണ്ടു.

ഗോശാലയിൽ, പശുകറവയും സ്ത്രീകൾ ചെയ്യുന്നുണ്ടായിരുന്നു.

അന്നത്തെ ആക്രമണങ്ങൾക്ക് ശേഷം തത്കാലം പാൽ സൊസൈറ്റിയിലേക്ക് പാൽ കൊടുക്കുന്നത് നിർത്തിയിയിരുന്നു.

ആവശ്യമുള്ള പാൽ ഗ്രാമത്തിൽ എടുത്തിട്ട് ബാക്കി ചന്തയിലേക്ക് കൊണ്ട്പോകുകയാണ് പതിവും.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.