അപരാജിതന്‍ 27 [Harshan] 9767

Views : 501573

“മോളെ ന്നു വിളിച്ചല്ലോ ,,തുടർന്നും അത് വിളിച്ചാൽ മതി മുത്തശ്ശാ ,,,ഞങ്ങളും നിങ്ങളെപ്പോലെ മനുഷ്യരാണ് ദേവർമ്മഠത്തെ സമരേന്ദ്ര ദേവപാലരുടെ ഇളയമകളായ മാലിനിയുടെ മക്കളാണ് ഞങ്ങൾ,,,, ഇതെന്‍റെ ഏട്ടനാണ് പേര് ശ്യാം ,, ”

എല്ലാവരും ശ്യാമിനെ വണങ്ങി

ശ്യാമും തിരിച്ചു തൊഴുതു.

“മക്കളെന്തെ ഇങ്ങോട്ടു വന്നത് ,,എന്തെങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്നും ചെയ്തു തരേണ്ടതുണ്ടോ ?” മുത്തശ്ശൻ ചോദിച്ചു

“ഒന്നുമില്ല മുത്തശ്ശാ ,, വെറുതെ എല്ലാവരെയും അതുപോലെ നിങ്ങളുടെ ഈ ഗ്രാമവും ഒന്ന് കാണാനായി വന്നതാണ് ,, നിങ്ങൾ അനുവദിക്കുകയാണെകിൽ ഒന്ന് ഉള്ളിലൊക്കെ കാണണമെന്നുണ്ട് മുത്തശ്ശാ ”

“അയ്യോ ,,എന്താ ഈ പറയുന്നത് ,, ഞങ്ങൾ അനുവദിക്കുകയാണെങ്കിലെന്നോ ,,, അങ്ങനെയൊന്നും പറയാതെ ,, വന്നാട്ടെ ,,, ഇരുവരും വന്നാട്ടെ ” എന്നുപറഞ്ഞു കൊണ്ട് വൈദ്യർ മുത്തശ്ശൻ ഇരുവരെയും ഉള്ളിലേക്ക് ക്ഷണിച്ചു .ചിരിച്ചു കൊണ്ട് ഇരുവരും ഉള്ളിലേക്ക് പ്രവേശിക്കാനായി കവാടത്തിലേക്ക് ചെന്നു.

പാർവ്വതി തന്‍റെ വലംകാൽ ശിവശൈലത്തെ മണ്ണിൽ പതിപ്പിച്ചു.

ഉടനടി ആ പ്രദേശമാകെ കുളിർമ്മയേകുന്ന ഇളം തെന്നല്‍ വീശാൻ തുടങ്ങി.

നിർത്താതെ അലയടിക്കുന്ന ഇളം കാറ്റ്.

മുൻപ് ആദിശങ്കരൻ കാൽ വച്ചപ്പോൾ രൗദ്രഭാവത്തിലുള്ള കാറ്റാണ് വീശിയതെങ്കിൽ പാർവതി കാൽ പതിപ്പിച്ചപ്പോൾ ശാന്തമായ ഇളം തെന്നലു൦

അതെ സമയം തന്നെ ,

ഗോശാലയിൽ ഒരു പശുവിന്‍റെ അലമുറ ശബ്ദമുയർന്നു

പ്രസവസമയത്തെ അലമുറയായിരുന്നു.

അത് പെട്ടെന്ന് നിൽക്കുകയും ചെയ്തു

പാർവ്വതി എന്താണെന്നു അറിയാനായി നില്കുമ്പോൾ

“ഒന്നുമില്ല മോളെ ,, മോള് വന്ന സമയത്തു തന്നെ പശു പ്രസവിച്ചതാ ” സന്തോഷത്തോടെ വൈദ്യർ മുത്തശ്ശൻ പറഞ്ഞു.

അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു

അവർ നടുക്കുള്ള ആൽമരചുവട്ടിലേക്ക് നടന്നു

അപ്പൊളേക്കും ബാലവർ വേഗമോടിഅവരുടെ സമീപത്തേക്ക് വന്നു

“വൈദ്യരയ്യ ,,” എന്ന് വലിച്ചുകൊണ്ടു

“എന്താ ബാലവരെ ?’

‘വൈദ്യരയ്യ ,,,പെൺകിടാവാണ്‌ പിറന്നത് ,, ലക്ഷണമൊത്ത കിടാവ് ,,നെറ്റിയിൽ എട്ടു പുള്ളികളുണ്ട് ” സന്തോഷത്തോടെ ബാലവർ പറഞ്ഞു

“കാമധേനുവിന് സമമാണ് ,,, അഷ്ടലക്ഷ്മിമാരുടെ അടയാളമാണ്,,, ” എന്നുപറഞ്ഞു കൊണ്ട് വൈദ്യർ കൈകൾ കൂപ്പി

“കണ്ടോ ,,മോള് കാൽ വെച്ചതിന്‍റെ ഐശ്വര്യമാണ്‌ ,,” ഉമാദത്തൻ അവളോട് പറഞ്ഞു

അവൾ ഒന്ന് പുഞ്ചിരിച്ചു.

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com