അപരാജിതന്‍ 27 [Harshan] 9767

Views : 501661

അപ്പോളേക്കും അനൗൺസ്‌മെന്റ് വീണ്ടും തുടങ്ങി.

വണ്ടികളിൽ നമ്പർ ഒട്ടിച്ചു കൊണ്ട് വരികയാണ്

സംഘാടകർ വന്നു വണ്ടികളിൽ നമ്പർ ഒട്ടിച്ചു കൊണ്ടിരുന്നു

“സിവെല്ലൂരി ഗോവിന്ദ റെഡ്ഢി ,,,,,,,,,,,,” എന്ന് മുഴക്കമുളള ശബ്ദത്തിൽ ഒരു വിളി ഉയർന്നു

അദ്ദേഹം തിരിഞ്ഞു നോക്കി

മുണ്ടും മടക്കി കുത്തി ഷർട്ടും പിരിച്ചു മുകളിലേക്ക് കയറ്റി കാളവണ്ടിയിൽ ഇരുന്നുകൊണ്ട് ചമ്മട്ടിയും കയറും പിടിച്ചു ആദിയായിരുന്നു

“ഇരുപതു കൊല്ലം മുന്നേ വണ്ടി ഓട്ടിയിരുന്ന ആളല്ലേ ,,ധൈര്യമുണ്ടോ ഇനിയും ഒരങ്കത്തിന് ,, ഉണ്ടെങ്കിൽ വാ ,,,നമ്മളോടിക്കും ഈ വണ്ടി ,, സിവെല്ലൂരി കുടുംബ ഗൗരവത്തിനു വേണ്ടി ,,,,,”

അദ്ദേഹം ഒന്നും പറയാതെ തിരിഞ്ഞു നടന്നു

“അപ്പൊ ,,ധൈര്യമില്ലല്ലേ ,, എന്നാൽ കേട്ടോ ,, ജയിച്ചാലും തോറ്റാലും ഈ വണ്ടി ഞാനോടിക്കും ,,,, കുടുംബത്തിന്‍റെ മാനത്തിനു വില കൊടുക്കുന്നുണ്ടെ ,,എന്‍റെ കൂടെയിരി ,,,,,,,”

ആദി വീണ്ടും ഉറക്കെ പറഞ്ഞു

എന്നിട്ടു ജഗന്നാഥനെ ഒന്ന് നോക്കി

ജഗന്നാഥൻ എന്താ സംഭവിക്കുന്നത് എന്ന് മനസിലാകാതെ ഇരുവരെയും നോക്കി

“പോടാ “ എന്നു ആദി ജഗന്നാഥനെ നോക്കി പറഞ്ഞു.

അയാള്‍ കോപത്തോടെ അവനെയൊന്ന് നോക്കി എന്നിട്ട് കാര്‍ക്കിച്ചു തുപ്പി

മുന്നോട്ട് നടന്നിരുന്ന വൃദ്ധനായ സിവെല്ലൂരി ഗോവിന്ദ റെഡ്ഢി ഒന്ന് തിരിഞ്ഞു.

മീശ ഒന്നങ്ങു പിരിച്ചു

തോളിൽ മടക്കിയിട്ടിരുന്ന മുണ്ട് എടുത്ത് അരയിൽ കെട്ടി

തന്‍റെ വെള്ളമുണ്ട് മടക്കി കുത്തി ആദിക്ക് നേരെ നടന്നു വന്നു

മക്കൾ ഭയത്തോടെ അപ്പാ ,വേണ്ട എന്ന് പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ അദ്ദേഹം നടന്നു

ജഗന്നാഥ൯ അമ്പരപ്പൊടെ അദ്ദേഹത്തെ നോക്കി

അദ്ദേഹം ആദിയുടെ സൈഡിൽ വന്നു നിന്നു

കാളകളെ ഒന്ന് തലോടി

“അറിയാത്തവർ ഓട്ടണ്ട കളിയല്ല കാളയോട്ടം ,,,,പിന്നിലിരിയെടാ. നിന്നെ ഞാന്‍ പഠിപ്പിക്കും ഒരു പാഠം ” ഉറക്കെ അദ്ദേഹം ജഗന്നാഥനും കൂടെ അദ്ദേഹം കേൾക്കെ പറഞ്ഞു .

അത് കേൾക്കേണ്ട താമസം ഒരു കുസൃതിചിരി ചിരിച്ചുകൊണ്ട് ആദി പിന്നിലേക്ക് നീങ്ങിയിരുന്നു

അദ്ദേഹം മുന്നിൽ കയറി ഇരുന്നു

വണ്ടിയും ബന്ധിപ്പിച്ച നുകവും കെട്ടിയ ഏർകാലിനു ഇരുവശത്തുമായി കാൽ വെച്ച് അതിനു കീഴെ കെട്ടിയ കയറിൽ കാൽ വെച്ചു , എന്നിട്ടു ചമ്മട്ടി കൈയിലെടുത്തു.

ആദിയെ ഒന്നുനോക്കി

ആദി കൈ കൂപ്പി ചിരിച്ചു

“സിവെല്ലൂരി ഗോവിന്ദ റെഡ്ഢി ,,സൂപ്പർ സ്റ്റാർ ,,,,,,,ഇല്ലേ മുത്തശ്ശാ ” എന്ന് വിളിച്ചുകൊണ്ട് ജഗന്നാഥനെ ഒന്ന് നോക്കി ആദി കൈ ചൂണ്ടി നാവു കടിച്ചു അവനുള്ള ഭീഷണി അടയാളം കാണിച്ചുകൊണ്ട് പറഞ്ഞു

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com