അപരാജിതന്‍ 27 [Harshan] 9767

Views : 501661

സിവെല്ലൂരി കുടു൦ബം സ്റ്റേജിൽ നിന്നും ഇറങ്ങി കൈകൊട്ടി ആവേശം കാണിച്ചു കൊണ്ടിരുന്നു.

ഗോവിന്ദ റെഡ്ഢിയുടെ ഭാര്യയായ ജാനകി ദേവിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തുളുമ്പി

ഇരുപതു കൊല്ലം മുൻപുള്ള തന്‍റെ ഭർത്താവിനെ അതെ വീറും വാശിയോടും കൂടെ കാണാൻ സാധിച്ചതിൽ

അവരെറേ സന്തുഷ്ടയായിരുന്നു.

പ്രജക്തയും പ്രദീകും എല്ലാം കാമറയിൽ പിടിച്ചു കൊണ്ടിരുന്നു

നിരുപമ കൈകൾ കൂപ്പി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

നന്ദികേശന്‍റെ വലിയ പ്രതിമയെ ചുറ്റി സിവെല്ലൂരി കാളകള്‍ കുതിച്ചു

അതിനു പിന്നിലായി ജഗന്നാഥന്‍റെ കാളവണ്ടിയും

അവരിരുവരും ഒപ്പത്തിനൊപ്പം തിരിച്ചു കുതിച്ചു കൊണ്ടിരുന്നു.

ജഗന്നാഥന്‍ ഏര്‍കാലില്‍ കെട്ടിയ കയറില്‍ ചവിട്ടിഉയര്‍ന്നു കൊണ്ട് കാളകളെ ചമ്മട്ടിക്ക് അതിഭയങ്കരമായി വീശി. അതോടെ അയാളുടെ കറുത്തകാളകള്‍ കുതിച്ചു കൊണ്ട് അല്പം ഉയര്‍ന്നു ചാടി മുന്നോട്ട് കുതിച്ചു, ഇഞ്ചോടിഞ്ചു വ്യത്യാസത്തില്‍ സിവെല്ലൂരി കാളകള്‍ക്ക് മുന്നില്‍ കയറി.

“മുത്തശ്ശാ ,,,,,” എന്നുറക്കെ ആദിയലറി.

ഒരു വേട്ടനായയുടെ ശൗര്യത്തോടെ ഗോവിന്ദറെഡ്ഢി മുത്തശ്ശൻ കയറിൽ പിടിമുറുക്കി മുഖമൽപ്പം ചരിച്ചു ജഗന്നാഥന്‍റെ വണ്ടിയുടെ മുന്നേറ്റം നോക്കി. വണ്ടിയുടെ ഏർകാലിൽ കാലമർത്തി ചമ്മട്ടികൊണ്ടു വലത്തേ കാളയുടെ പിൻതുടയിൽ ആഞ്ഞടിച്ചു. അതോടെ വലത്തേ കാള അല്പം കുതിച്ചു മുന്നോട്ടു ഓടിയപ്പോൾ തന്നെ ഇടത്തെ കാളയുടെ പിന്തുടയിലും ചമ്മട്ടിക്ക് വീശി കൈയിലെ കയർ അയച്ചു.

അതോടെ ഇരു കാളകളും അതിവേഗം മുന്നോട്ടു പാഞ്ഞുകൊണ്ടു ഒപ്പത്തിനൊപ്പം ജഗന്നാഥൻ്റെ വണ്ടിയോടൊത്തു പാഞ്ഞു.

പെട്ടെന്നായിരുന്നു

ജഗന്നാഥന്റ്റെ കാളവണ്ടി അല്പം ഇടത്തേക്ക് കയറി ഒപ്പം പോകുന്ന സിവെല്ലൂരി കളവണ്ടിയുടെ ഇടത്തെ ചക്രത്തിന്‍റെ മധ്യഭാഗത്തു മുട്ടിയത്.

പെട്ടെന്നുള്ള ശക്തമായ മുട്ടലിൽ ചക്രത്തെ ബന്ധിപ്പിച്ചിരിക്കുന്ന കീലാണി ഇളകി പിന്നിലെക്കിറങ്ങി.

ആദിയും സിവല്ലൂരി റെഡ്ഢിയും ആ മുട്ടലിൽ അല്പം സ്ഥാന൦ മാറിയെങ്കിലും അവർ മുറുകെ പിടിച്ചു കൊണ്ട് കാളകളെ വർദ്ധിത വീര്യത്തോടെ തെളിച്ചു.

ജഗന്നാഥൻ അല്പം അവരെ കവച്ചു മുന്നോട്ടു കയറിയിരുന്നു.

അപ്പോളേക്കും മൂന്നു നാല് കാളവണ്ടികൾ കൂടെ വേഗത കൂട്ടി സിവെല്ലൂരി കാളവണ്ടിക്കു ഒപ്പത്തിനൊപ്പമായി പാഞ്ഞുകൊണ്ടിരുന്നു ഏർകാലിൽ മുട്ടുചേർത്തുകൊണ്ടു റെഡ്ഢി മുത്തശ്ശൻ ചമ്മട്ടി വീശി കാളകളെ വീണ്ടും മുന്നോട്ടു വേഗത്തിൽ തെളിച്ചു.കാളകൾ അതിവേഗം കുതിച്ച നേരം തന്നെ ഇടത്തെ ചക്രത്തിന്‍റെ കീലാണി ഊരി മാറി . അതറിയാതെ കാളവണ്ടി മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com