അപരാജിതന്‍ 27 [Harshan] 9764

അവൾ വേഗം തിരിഞ്ഞു

അവളവർക്കു നേരെ അതിയായ കോപത്തോടെ ഓടിയടുത്തു

“എന്താ തള്ളെ എന്നെ വിളിച്ചത് ” അവരുടെ കഴുത്തിൽ മുറുകെ പിടിച്ചു

അവർ ആ പിടുത്തത്തിൽ ശ്വാസം മുട്ടി പിടഞ്ഞു

അപ്പോളേക്കും മറ്റുള്ള സ്ത്രീകൾ ഓടിവന്നവളേ പിടിച്ചു മാറ്റി

അവളുടെ കോപം മാറിയിരുന്നില്ല

“എന്താ തള്ളെ നിങ്ങളെന്നെ വിളിച്ചത് ,,” എന്നുപറഞ്ഞവൾ അലറികൊണ്ടിരുന്നു

“ഇനിയും വിളിക്കുമെടി ,,അനാഥശവമേ ,,ഞാനില്ലെങ്കിൽ നീ എന്നെ മണ്ണടിഞ്ഞേനെ ,, ആരുമില്ലാത്ത എരണംകെട്ട അനാഥശവമേ ,,,,,,”

ഒരു ഇടിമിന്നൽ പോലെയാണ് ആ വാക്കുകൾ അമ്രപാലിയുടെ കാതിൽ പതിച്ചത്

കോപവും സങ്കടവും എല്ലാം ഒരുമിച്ചവൾക്കു വന്നു

“എന്‍റെ മാളികയിൽ ജീവിച്ചുകൊണ്ട് എന്‍റെ നേരെ കൈ ഉയർത്തുന്നു ,, പിഴച്ച തേവിടിച്ചി ,ആരുണ്ടെടി നിനക്ക് ശവമേ,,അനാഥശവമേ ” കോപത്തോടെ അവർ താഴെക്കിറങ്ങി മുറിയിലേക്ക് പോയി.

അമ്രപാലി എല്ലാവരെയും ഒന്ന് നോക്കി

ഒട്ടുമിക്കവരും സഹതാപത്തോടെ അവളെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം പൊട്ടിപോകുന്ന പോലെ നൊമ്പരമനുഭവപ്പെട്ടു

തുളുമ്പാനൊരുങ്ങിയ കണ്ണുനീരിനെ പോലും കടിച്ചു പിടിച്ചു നിർത്തികൊണ്ടവൾ വേഗം നടന്നുകൊണ്ട് തന്‍റെ മുറിയിൽ കയറി തന്‍റെ സപ്രമഞ്ച കട്ടിലിൽ വന്നു കിടന്നു.

ആദ്യമായുണ്ടായ ആ അനുഭവത്തിൽ, അനാഥത്വത്തിന്‍റെ നോവറിഞ്ഞ അവളുടെ കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണുനീർ പട്ടു പൊതിഞ്ഞ തൂവൽ തലയിണയെ നനയിപ്പിച്ചു കൊണ്ടിരുന്നു

ആശ്വസിപ്പിക്കാനാരുമില്ലാതെ അവൾ തലയിണയിൽ മുഖമമർത്തി പൊട്ടികരഞ്ഞുകൊണ്ടിരുന്നു

അപ്പോൾ അവിടേക്ക് ചാരുലത കയറി വന്നു

അവൾ കമഴ്ന്നു കിടക്കുന്ന അമ്രപാലിയുടെ കിടക്കയിൽ ഇരുന്നു

“അമിയേച്ചി ….” എന്നവളേ സ്പർശിച്ചു വിളിച്ചു

“ആ വിളികേട്ടു കൊണ്ട് സങ്കട൦ കൂനകെട്ടിയ മുഖത്തോടെ നിറഞ്ഞ കണ്ണുകളോടെ , മുഖം തിരിച്ചുകൊണ്ടു അമ്രപാലിയൊന്നു പുഞ്ചിരിച്ചു

“അയ്യോ ,,,കരയാണോ ,,അമിയേച്ചി ” അവൾ വിഷമത്തോടെ ചോദിച്ചു

അവൾ ഒന്നും മിണ്ടാതെ തലയിണയിൽ മുഖമമർത്തി വിതുമ്പി കിടന്നു.

“കരയല്ലേ അമിയേച്ചി ” വിഷമത്തോടെ അവൾ ആശ്വസിപ്പിച്ചു

“അനാഥശവമല്ലേ ഞാൻ ,,,,” എന്ന് ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു

“പോട്ടെ ,,, അവർ ഒരിക്കലും നേരെയാകില്ല ,,അമിയേച്ചി സങ്കടപ്പെടല്ലേ ,,, ”

“ഇതുവരെ സങ്കടമില്ലായിരുന്നു ,,പക്ഷെ ഇന്ന് ,അങ്ങനെ അവർ വിളിച്ചപ്പോൾ ഒരുപാട് സങ്കടമായി ചാരു ”

വിതുമ്പി കൊണ്ട് അവൾ പറഞ്ഞു

ചാരുവിനു അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.