അപരാജിതന്‍ 27 [Harshan] 9764

Views : 502265

“ആര് പറഞ്ഞു ,,, മോൾ ദേവി തന്നെയാ ,, മണ്ണിൽ പിറന്ന ശക്തി ,, അപ്പോ മണ്ണിൽ പിറന്ന ഒരു ശങ്കരനുമുണ്ടാകും ,, ” ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

അവൾ മനസ്സിലോർത്തു “ശങ്കരനുണ്ട് ,,പക്ഷെ ആ ശങ്കരനെന്നെ വേണ്ടാ ,,,,”

അവളെങ്ങനെ ഓർത്തതും അതെ സമയം വൈദ്യർ മുത്തശ്ശൻ പറഞ്ഞു

“ശങ്കരൻ പലയിടത്തും മറഞ്ഞിരിക്കും ,,അതിനർത്ഥം ഇല്ല എന്നല്ല ,,ആവശ്യമുള്ളപ്പോൾ രുദ്രനായും കാലകാലനായുമൊക്കെ വരും മോളെ ,, മാർക്കണ്ഡേയന്‍റെ കഥ അറിയില്ലേ ,, മരണമില്ലാതെയാക്കാൻ കൊടും തപസ് ചെയ്തപ്പോൾ പോലും മഹാദേവൻ പ്രത്യക്ഷപ്പെട്ടില്ല ,,പക്ഷെ എന്ന് അവന്‍റെ കഴുത്തിൽ കാലപാശം വീണോ അന്ന് രുദ്രൻ പ്രത്യക്ഷമായി ,,കാലനോടുപറഞ്ഞു അവനെന്‍റെ ഭക്തനാ,,അവനെ നീ കൊണ്ടുപോകില്ല എന്ന് ,, കാലൻ ആ വാക്കുകളെ അവഗണിച്ചു കൊണ്ട് കാലപാശം മുറുക്കി ,, അന്ന് മൂന്നാം കണ്ണ് തുറന്നു കാലനെ തന്നെ സംഹരിച്ചുകളഞ്ഞ ആ രുദ്രനുള്ളപ്പോൾ ,,പിന്നെ മോളെന്തിനാ ഭയക്കുന്നത് ,, പ്രാർത്ഥിച്ചാൽ മതി മോളെ ,,,ശങ്കരനെ ”

അതുകേട്ടു പാർവതി മുത്തശ്ശനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു

“എന്‍റെ പ്രാണനാ ,,,മുത്തശ്ശാ ” ഇടറുന്ന ശബ്ദത്തോടെ പാർവതി പറഞ്ഞു

അദ്ദേഹത്തിനാ വാക്കുകൾ കേട്ടു ഒരുപാട് സന്തോഷമായി

“പിന്നെതിനാ ഭയം ,,ശങ്കരനെന്നാൽ ശാന്തമാണ് , മംഗളമായ അവസ്ഥയിൽ നിൽക്കുന്നവനാണ് ശങ്കരൻ , അവന്‍റെ തേജസ് രൗദ്രതയിലേക്ക് പരിവർത്തനം ചെയ്‌താൽ അവൻ രുദ്രനായി ,, അവനിൽ മഹാരൗദ്രത നിറഞ്ഞാൽ അവൻ മഹാരുദ്രനായി ,, അവൻ പ്രപഞ്ചത്തിന്‍റെ ആദിയിൽ ( ആരംഭത്തിൽ ) മംഗളമായ അവസ്ഥയിൽ നിൽക്കുന്ന നേരം അവൻ ആദിശങ്കരനായി ” വൈദ്യർ മുത്തശ്ശൻ കൈകൾ കൂപ്പി ഭക്തിയോടെ പറഞ്ഞു

ആ വാക്കുകൾ അതിലെ ആദിശങ്കരൻ എന്ന അവസ്ഥാന്തരത്തെ വിശേഷിപ്പിച്ചപ്പോൾ ആത്മനിർവൃതി കൊണ്ടവളുടെ കണ്ണുകൾ തുളുമ്പി , അവൾ മൃദുമന്ദഹാസം തൂകി.

അന്നേര൦ കസ്തൂരി എല്ലാവർക്കുമുള്ള ചായയും ആയി വന്നു

അവിടെ ഇരുന്നു കൊണ്ട് ഗ്ലാസിൽ ചായ പകർന്നു

എന്നിട്ട് എല്ലാവർക്കും കൊടുത്തതിന് ശേഷം പുറത്തേക്കിറങ്ങി

ഉറക്കെ ,,”വാവേ ,,,,,,,” എന്ന് വിളിച്ചു

അതുകേട്ടു കൂട്ടുകാരുടെ ഒപ്പം കളിച്ചു കൊണ്ടിരുന്ന ഗൗരി ഓടി വന്നു

ഗൗരി എല്ലാവരെയും കണ്ടപ്പോൾ നാണിച്ചു

അവളെ പാർവതി അരികിലേക്ക് വിളിച്ചു

അവൾ നാണത്തോടെ പാർവതിയുടെ അരികിൽ വന്നിരുന്നു

“എന്താ ചുന്ദരിയുടെ പേര് ,,,?”

“ഗൗരി ..,,”,,,,,ചുന്ദരി എന്ന്  മാമൻ വിളിക്കുന്ന പേരാ ,,,,,,”

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com