അപരാജിതന്‍ 27 [Harshan] 9767

Views : 502183

അദ്ദേഹം അവനെ കെട്ടിപിടിച്ചു

“ആരാ നിന്നെയിങ്ങനെയൊക്കെ പെരുമാറാൻ പഠിപ്പിച്ചത് മോനെ ,,,,” ആദരവോടെയും ഒത്തിരി ഇഷ്ടത്തോടെയും അദ്ദേഹം അവനോട് ചോദിച്ചു

അവനൊന്നു ചിരിച്ചു

“മുത്തശ്ശാ ,ഞാൻ പറഞ്ഞിരുന്നില്ലേ ,എന്നെ ഈ ചതുര൦ഗം പഠിപ്പിച്ചത് എന്‍റെ അമ്മയാണ്, എന്‍റെ ലക്ഷ്മിയമ്മ , അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു ചെസ്സ് , ‘അമ്മ പറയും ചെസ്സ് എന്നത് കളിയല്ല യുദ്ധമാണ് , അതിന്‍റെ ആത്യന്തിക ലക്‌ഷ്യം എന്നത് നമുക്ക് അധികം നഷ്ടങ്ങൾ സംഭവിക്കാതെ എതിരാളിയുടെ സൈന്യത്തെ ഇല്ലാതെയാക്കി രാജാവിനെ ബന്ധനസ്ഥനാക്കുക എന്നതും ,, ”

ഗോവിന്ദ റെഡ്ഢി ഗോപുര പടിയിൽ ഇരുന്നുകൊണ്ട് അവൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു

“‘അമ്മ ചെസ്സ് ബോർഡിൽ കൈ വെച്ചാൽ പിന്നെ വേറെ ഒരാളായി മാറും , ആ കണ്ണുകളിൽ വല്ലാത്തൊരു ആവേശവും വാശിയും തീക്ഷ്ണതയുമൊക്കെ തോന്നും,, ഒരു മൂവ്മെന്റ് നടത്തിയാൽ അത് അത്രക്കും കൃത്യമായിരിക്കും, എല്ലാം കഴിഞ്ഞു എതിരാളിയെ ചെക്ക്മേറ്റ് ചെയ്യിക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന ഒരു ഭാവമുണ്ട് ,, അതുപോലെ ഒരു ചിരിയും ,, ഈ രാജാക്ക൯മാർ യുദ്ധ൦ ജയിച്ചു കഴിഞ്ഞുണ്ടാകുന്ന ഭാവത്തോടെ ,, ആ കണ്ണുകളിൽ പോലും ഒരു വല്ലാത്ത തീക്ഷ്ണതയാണ്,, എന്‍റെ അറിവിൽ ഒരാളും ലക്ഷ്മിയമ്മയെ ചെസ്സിൽ തോല്പിച്ചിട്ടില്ല ,, ഞാനും ,,,,”

അദ്ദേഹം ആശ്ചര്യത്തോടെ ആദി പറയുന്നതു കേട്ടിരുന്നു.

“മുത്തശ്ശാ ,,അമ്മയുടെ ഏറ്റവും വലിയ ഒരു പ്രത്യകത എതിരെ നിൽക്കുന്ന ആളിന്‍റെ പതിനാറു മൂവുകൾ എങ്കിലും ‘അമ്മ മുൻകൂട്ടി കാണും ,, ഒരിക്കൽ ‘അമ്മയുറങ്ങുന്ന നേരം ,, ഞാൻ ചെസ് ബോർഡിൽ കരുക്കൾ നിരത്തി ,എന്നിട്ടു ഉറങ്ങുന്ന അമ്മയുടെ കാതിൽ പൊസിഷൻസ് പറഞ്ഞു കൊടുക്കും ,, ഉറക്കത്തിൽ ‘അമ്മ അതിനു എതിർ പൊസിഷൻസ് പറയും ,, അപ്പോ ഞാൻ അതിന്‍റെ എതിരെയുള്ള പൊസിഷൻ പറയും ,,’അമ്മ ഉറക്കത്തിൽ അതിനെതിരെയുള്ള പൊസിഷൻ ,പറയും ,എന്നിട്ടെന്നെ തോൽപിക്കും ,,അതായിരുന്നു ആർക്കുമറിയാത്ത അമ്മയുടെ കഴിവ് , ”

അതിശയത്തോടെ അദ്ദേഹം അത് കേട്ടിരുന്നു

“‘അമ്മ ആരോഗ്യത്തോടെ ഇരുന്ന സമയം ഒരിക്കലും എനിക്ക് അമ്മയെ തോൽപിക്കാൻ സാധിച്ചിട്ടില്ല ,,പക്ഷെ അമ്മയ്ക്ക് രോഗങ്ങൾ വന്നതും കീമോ ചെയ്തു തുടങ്ങിയതും മുതൽ അമ്മയുടെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെ സാരമായി ബാധിച്ചു തുടങ്ങിയിരുന്നു ,, അമ്മയെ ഒന്ന് ലൈവാക്കി നിർത്താനായി അച്ഛനും ഞാനുമൊക്കെ അമ്മയുടെ ഒപ്പം ചെസ്സ് കളിക്കുമായിരുന്നു.

പക്ഷെ ഒരിക്കലും അമ്മയെ ഞാൻ തോല്പിച്ചിട്ടില്ല ,, മനഃപൂർവ്വം ഞാൻ ചില മൂമെന്റുകളിൽ നിന്നും പിന്തിരിയും ,അവിടെ അമ്മ കത്തിക്കയറും ,, എന്നെ തോൽപ്പിക്കും ,, എന്നെ തോല്പിക്കുമ്പോ അമ്മയുടെ മുഖത്ത് ആ ഭാവവും ചിരിയുമൊക്കെ തന്നെയങ്ങോട്ട് വരും ,, അതൊന്നു കാണാൻ വേണ്ടിയായിരുന്നു മുത്തശ്ശാ ,, സത്യത്തിൽ

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com