Oh My Kadavule 4 [Ann_azaad] 149

Views : 2591

Oh My Kadavule 4

Author :Ann_azaad

[ Previous Part ]

&nbsp

“എന്തുവാ ചേച്ചീ ചേച്ചിയീ പറയുന്നേ ….
അന്ന് എല്ലാരുടേം മുന്നിൽ വച്ച് ചേച്ചി തന്നല്ലേ പറഞ്ഞേ അക്കിയേട്ടൻ ചേച്ചീനെ കേറി പിടിച്ചെന്നൊക്കെ .”

അന്തം വിട്ടോണ്ട് അമ്മു ചോദിച്ചു .

“ആ…. അന്ന് ഞാനും കരുതിയേ അക്കിയേട്ടനാ എന്നെ കേറി പിടിച്ചത് ന്നായിരുന്നു,
പക്ഷെ അതൊന്നും ഗൗരിക്ക് വിശ്വസം ഇല്ലായിരുന്നു .
അക്കിയേട്ടനും അവളും പണ്ടേ ഭയങ്കര തിക് ഫ്രണ്ട്‌സ് ആയിരുന്നല്ലോ.
അവള്  മനസ്സിലാക്കിയിത്തളം അക്കിയേട്ടൻ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ലാ എന്നും പറഞ്ഞ് അവള് വാദിച്ചപ്പോ ഞാൻ പറഞ്ഞു തണ്ണി അടിച്ച് അങ്ങേര് തന്ന്യാ എന്നെ കേറിപിടിച്ചേ എന്ന്.
അപ്പോ അവള് പറഞ്ഞു അത് ആക്കിയേട്ടൻ അല്ല എന്ന് ഉറപ്പായീന്നു. അങ്ങേര് തണ്ണിയടിക്കും.
but ഒരിക്കലും ഫാമിലിയും റിലേറ്റീവ്‌സും ഉള്ളിടത്തൂന്ന് അടിക്കൂലാന്നും. അന്ന് അങ്ങേര് ഒരു തുള്ളിപോലുംഅടിച്ചിട്ടില്ലായിരുന്നൂന്നും .
അപ്പഴാണ്  ഞാനും ഓർത്തേ അക്കിയേട്ടൻ എന്റടുത്ത് നിന്നപ്പഴും സ്മെൽ ഒന്നും ഇല്ലായിരുന്നെന്ന്.  പക്ഷേ എന്നെകേറി പിടിച്ചൂന്ന് പറഞ്ഞ ആ സാധനം അടുത്തോട്ട് വന്നപ്പഴേ ഭയങ്കര സ്മെൽ ഉണ്ടായിരുന്നു . ”

“ഈ.. ഒരൊറ്റ കാര്യം വച്ച് ഉറപ്പിക്കാൻ പറ്റൂല ചേച്ചീ അത് അക്കിയേട്ടൻ അല്ലഎന്നൊന്നും. “😐(പാച്ചു )

“അതിന് ആര് പറഞ്ഞു ആ ഒരൊറ്റ കാര്യം വെച്ചിട്ടാ ഞാൻ അങ്ങേരല്ലാന്ന് ഒറപ്പിച്ചതെന്ന്.”🤨

“വേറെന്താ തെളിവ്  ചേച്ചീ ആക്കിയേട്ടൻ അല്ലെന്നു ഉറപ്പിക്കാൻ മാത്രം.? “🙄(അമ്മു )

“ഒരു ഗോൾഡിന്റെ ബ്രേസ്ലറ്റ്‌. ഞാൻ വീഴാൻ പോയപ്പോ ആ എരണം കെട്ടവന്റെ കൈയ്യിൽ പിടിച്ചു പോയിരുന്നു, പക്ഷെ ആ ജന്തു കൈവലിച്ചു കളഞ്ഞതിൽ ആ ബ്രെസ്ലറ്റ് പൊട്ടി നിലത്തു വീണു  .  പിന്നെ അന്ന് അത്രേം ഒക്കെ പ്രശ്നം ആയപ്പോ ഞാനതിന്റെ കാര്യം അങ്ങ് മറന്നു പോയി. ഒന്നുല്ലെങ്കിലും 2ആഴ്ച ഹോസ്പിറ്റലിൽ ആയിപ്പോയില്ലേ….. അന്ന് ഗൗരി സംഭവം ഒക്കെ ഭയങ്കര ക്ലിയർ ആയി പറയാൻ പറഞ്ഞപ്പഴാ എനിക്ക് ആ ബ്രെസ്ലറ്റിന്റെ കാര്യം ഓർമ്മ വന്നേ.

ഗൗരി അതെടുക്കാൻ തറവാട്ടിൽ പോയപ്പോ അവള് ആ സ്ഥലത്തൊന്നു കേറി തപ്പി . സാധനം അവിടെത്തന്നെ ഉണ്ടായിരുന്നു .പക്ഷെ അന്നാ ഗൗരിക്ക് ആ ആക്‌സിഡന്റ് പറ്റിയേ.   എനിക്ക് തറവാട്ടിൽ കേറാൻ പറ്റിയിരുന്നെങ്കിൽ
അവളെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.
എന്നെ തറവാട്ടിൽ പോയിട്ട്
സ്വന്തം വീട്ടിൽ തന്നെ കയറ്റുന്നെ  ഒരു മാസത്തിനു ശേഷവാ…..
അത്രക്കും തെണ്ടിത്തരം അല്ലേ ആ അക്കി പണ്ടാരക്കാലൻ പറഞ്ഞു പിടിപ്പിച്ചേക്കുന്നേ.
ഒക്കെ ബ്രെസ്‌ലെറ്റിന്റെ ഉടമ ആ എരണം കേട്ട എരപ്പാളി കാരണമാ ഉണ്ടായേ……
ഏതായാലും ആ സാധനം കിട്ടി . ഇനി അവനെ കണ്ടുപിടിച്ചിട്ട് വേണം ആ  അക്കീടെ മുന്നിൽ കൊണ്ട് പോയിട്ട് അക്കീനോട് പറയണം ഓന്റേം എന്റേം ലൈഫ് കളർ ആക്കിയ നല്ലവനായ ഉണ്ണി ആണതെന്ന്  .. എന്നിട്ട് അക്കിയോട് അഞ്ചാറു പഞ്ച് ഡയലോഗും അടിച്ച് അവൻ അന്ന് എല്ലാവരുടേം മുന്നിൽ വച്ച് പറഞ്ഞ നുണകൾ മുഴുവൻ എല്ലാരുടേം മുന്നിൽ വച്ച്തന്നെ  അവനെക്കൊണ്ട് തന്നെ തിരുത്തി പറയിച്ച്  ഡിവോഴ്സും വാങ്ങി സ്ലോമോഷനിൽ ഞാൻ ഇങ്ങ് വരും പിന്നിവിടുന്ന് നേരേ  ജോബും സെറ്റ് ആക്കി my dream place കാനഡയിലോട്ടു ഒരു പാറക്കലങ്ങു പറക്കും. “😁😁

“അല്ല ഗോപു ചേച്ചീ ആ ബ്രെസ്‌ലെറ്റില്ലേ ഇനി ആക്കിയേട്ടന്റേതാണെങ്കിലോ….. ലോ… ലോ….. “🤨

“എനിക്കും ആ സംശയം ഉണ്ടായിരുന്നു. അതൊക്കെ ഞാൻ അങ്ങേരുടെ അമ്മ സുമിത്ര ആന്റീനോട് ചോദിച്ചു ക്ലിയർ ചെയ്തു. അങ്ങേര് സ്വർണം ഒന്നും ദേഹത്തേക്ക് അടുപ്പിക്കാറില്ല എന്നാ അറിഞ്ഞേ… “😁

ബ്രെസ്‌ലെറ്റിന്റെ കാര്യം പറഞ്ഞപ്പോ അക്കിക്ക് ഓർമ്മ വന്നേ സംഭവം ഒക്കെ നടന്നതിന്റെ പിറ്റേ ദിവസം, ഗോപു ഹോസ്പിറ്റലിൽ ആയ ദിവസം,  ദേവു ചേച്ചിയുടെ ബ്രദർ വിഷ്‌ണൂന്റെ ബ്രെസ്‌ലെറ്റ് കാണാനില്ലെന്നും പറഞ്ഞ് അവരവിടുന്ന് ലഹള കൂട്ടിയതായിരുന്നു . കുടിച്ച് ഒരു ലക്കും ലെവലും ഇല്ലാത്തതുപോലെ ഉള്ള വിഷ്ണുവിന്റെ അന്നത്തെ അവസ്ഥയും കൂടി ഓർത്തപ്പോ വിഷ്‌ണുവാണോ അതെന്ന സംശയം  അവനിൽ  ഉടലെടുത്തു .

‘പക്ഷേ ആദ്യം ഇവളീ പറഞ്ഞതൊക്കെ  സത്യമാണോന്ന് അറിഞ്ഞിട്ട് മതി ഓരോരുത്തരെ സംശയിക്കൽ. ‘(അക്കീസ് ആത്മ )

 

“അല്ല ചേച്ചീ… അപ്പൊ ഇത്രേം വല്ല്യ തെളിവ് കിട്ടീട്ടും ചേച്ചി ഇതുവരെ ആ ചെറ്റ ആരാന്നു കണ്ടുപിടിച്ചില്ലേ…… ഷെയിം ഓഫ് യൂ ചേച്ചീ…”(പാച്ചു )😑

 

Recent Stories

The Author

Ann_azaad

7 Comments

Add a Comment
 1. എന്താടാ ചങ്ങായി മൂന്നു പേജിൽ ഒതുക്കിയത് ഇജ് ഇത്ര ബുദ്ധിമുട്ടി എഴുതണോ 🙄

 2. Super💛

 3. നിധീഷ്

  ❤❤❤❤

 4. 2 മാസത്തിന് ശേഷം വന്നതല്ലേ korch kooda pages ezhuthan aayrnu🤷

 5. Bro Page koote
  Allengil parts pettane idu

  1. Bro alla sis aanu

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com