അപരാജിതന്‍ 27 [Harshan] 9767

Views : 501656

അവിടെ ജഗന്നാഥന്‍റെ ഫ്ലെക്സ് പലയിടത്തും സ്ഥാപിച്ചിട്ടുമുണ്ട്.

കഴിഞ്ഞ നാല് വർഷമായി ജഗന്നാഥന്‍റെ കാളവണ്ടിയാണ് ഒന്നാം സ്ഥാനം നേടുന്നതും , അതിന്‍റെ പ്രൗഢിയും അഹംകാരവും വേണ്ടുവോളം ജഗന്നാഥനുണ്ട്.

സിവെല്ലൂരി കുടുംബത്തിന്‍റെ കാളകളും ഓട്ടത്തിനുണ്ട്.

ഇത്തവണ കിഴക്കൻ മലയിൽ നിന്നും നല്ല കാളയോട്ടവീരന്മാരെയാണ് സിവെല്ലൂരി കുടുംബം ചെല്ലും ചെലവും കൊടുത്ത് ഇറക്കിയിരിക്കുന്നത്. ജഗന്നാഥനെ തോൽപ്പിക്കുവാനായി.

ഇരുപതു വർഷം മുൻപ് വരെ സിവെല്ലൂരി ഗോവിന്ദ റെഡ്ഢിയാണ് കാളകളെ പായിച്ചു കൊണ്ടിരുന്നത്.

അന്ന് ഗോവിന്ദറെഡ്ഢി കളത്തിൽ ഇറങ്ങിയാൽ ഒന്നാം സ്ഥാനവും കൊണ്ട് മാത്രമേ വരാറുണ്ടായിരുന്നുള്ളൂ.

പക്ഷെ മക്കൾക്കാർക്കും ആ കഴിവ് കിട്ടിയിട്ടില്ല , പ്രായം ചെന്നപ്പോൾ ഗോവിന്ദ റെഡ്ഢി അതിൽ നിന്നുമെല്ലാം വിട്ടു മാറിയതാണ്

ഒരു വശത്തു നാഗസ്വര തകിൽ മേളങ്ങൾ

ഇപ്പുറത്തു വലിയ ധോൽ ഡ്രമ്മുകൾ മുഴങ്ങുന്നു

സ്റ്റാർട്ടിങ് പോയിന്റിൽ കാളവണ്ടികൾ അണിനിരന്നു.

രണ്ടു കാളകളെ നുകം കൊണ്ട് കെട്ടി മേൽക്കൂര മറയില്ലാത്ത തരം കാളവണ്ടികൾ

മുന്നിൽ കാളയെ പായിക്കുവാൻ ഒരാൾ ഇരിക്കും അയാളോടൊപ്പം ചേർന്ന് തന്നെ മറ്റൊരാളും .

രണ്ടുപേരാണ് ഒരു വണ്ടിയിൽ കാളകളെ നയിക്കുവാൻ ഉണ്ടാകുന്നത്.

അവർ സ്റ്റേജിൽ ഇരിക്കുമ്പോളാണ് കറുത്ത മുണ്ടും കയില്ലാത്ത ചുവന്ന ബനിയനും ധരിച്ചു കൊണ്ട് ജഗന്നാഥൻ ആ സ്റ്റേജിനു മുന്നിലുള്ള വയൽ കളത്തിൽ വന്നത്.

അവൻ എല്ലാവരെയും നോക്കി

നിരുപമ അവനെ കണ്ടു വേഗം അവളുടെ മുത്തശ്ശിയുടെ പിന്നിലായി ഒളിച്ചു.

അവനെ കണ്ടു കോപത്തോടെ ഗോവിന്ദ റെഡ്ഢി എഴുന്നേറ്റു

“ഏയ് ,,,,പെരിയോരെ ,,,,, ഇന്ന് നിങ്ങൾക്ക് കാണാം ,, ഈ ജഗന്നാഥൻ തന്നെ ജയിക്കുന്നത് ,, സിവെല്ലൂരി കാളകൾക്കു ഈ ജഗനാഥനെ തോൽപ്പിക്കാനുള്ള ആയം വന്നിട്ടില്ല ,,,ഇനിയൊരിക്കലും വരികയുമില്ല ,, ”

അതുകേട്ടു ദേഷ്യത്തോടെ ഗോവിന്ദറെഡ്ഢിയുടെ മക്കൾ എഴുന്നേറ്റു വന്നെങ്കിലും ഗോവിന്ദ റെഡ്ഢി കൈ കാണിച്ചു തടഞ്ഞു

“അത് കളത്തിൽ നമുക്ക് കാണാം ,,,,” ഗോവിന്ദ റെഡ്ഢി ഉറക്കെ മറുപടി പറഞ്ഞു

“ഓർമയിൽ വെച്ചോ,,പെരിയോരെ എന്‍റെയീ പേര് ,,,,,,,,,,ജഗന്നാഥൻ ,,,,,,, ” അയാൾ ഉറക്കെ പറഞ്ഞു

“എന്നിട്ട് അയാൾ നിരുപമയെ നോക്കി ,,കോപത്തോടെ കൈ ചൂണ്ടി

“നീയും ……നീയും ഓർത്തു വെച്ചോ ,,,,,”എന്നുപറഞ്ഞു കൊണ്ട് അയാൾ നടന്നകന്നു

ആദിക്ക് അന്നേരം ചാടി ഇറങ്ങി അയാളുടെ തല പൊളിക്കാനുള്ള ദേഷ്യം വന്നു എങ്കിലും അവൻ തത്കാലത്തെക്കു ശാന്തത വിടാതെ തന്നെ നിന്നു

സംഘാടകർ മൈക്കിലൂടെ അനൗൺസ്‌മെന്റ് തുടങ്ങി

മത്സരം കൃത്യം മൂന്നരയോടെ ആരംഭിക്കുമെന്നും വണ്ടികളെ നിരനിരയായി സ്റ്റാർട്ടിങ് ലൈനിനു പിന്നിലായി അണിനിരത്തുവാനും, അതുകേട്ടു പലയിടങ്ങളിലായി നിന്നിരുന്ന കാളവണ്ടികൾ നിരയായി വന്നു സ്റ്റാർട്ടിങ് ലൈനിനു പിന്നിലായി നിൽക്കുവാൻ തുടങ്ങി.

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com