അപരാജിതന്‍ 27 [Harshan] 9764

“ഈ നാട്ടിൽ ജഗന്നാഥ സ്വാമിയുടെ സഹായം വേണ്ട ആർക്കും അത് വഴി വന്നു ഇതിനുള്ളിൽ കയറി ജഗന്നാഥ സ്വാമിയേ തൊഴുത് ഈ മണി മൂന്നു വട്ടം മുഴക്കിയാൽ അവർക്കെന്തു സഹായമാണോ വേണ്ടത് അത് ഞങ്ങളുടെ കുടുംബം ചെയ്തു കൊടുക്കും ,, കാരണം അവർ ശരണമടഞ്ഞത് ജഗന്നാഥസ്വാമിയേ ആണ് ,, ഞങ്ങളുടെ കുലദൈവമാണ് ,, ”

“ഓ ,,,ഇന്റെരെസ്റ്റിംഗ് ,,,” ആദി മറുപടി പറഞ്ഞു

“ഈ ജഗന്നാഥ സ്വാമി എന്നത് ,,നാരായണനല്ലേ ,,,,?”

“അതെ ,,, ഒറീസയിലെ പുരി ജഗന്നാഥ൯ തന്നെ ,,, ”

ആദി വേഗം സ്വാമി വിഗ്രഹത്തെ തൊഴുതു.

നീരു വിളക്കിൽ എണ്ണയൊഴിച്ചിട്ട് പ്രാര്‍ഥിച്ച് പുറത്തേക്കിറങ്ങി

നിരൂപമയാണ് ആ മണിഗോപുരത്തിൽ വർഷങ്ങളായി ജഗന്നാഥന് വിളക്ക് കൊളുത്തുന്നതും രാവിലെയും വൈകീട്ടും മണി മുഴക്കുന്നതും

അവളുടെ പുറകെ ആദിയും നടന്നു

അവർ നടന്നു കൊണ്ടിരിക്കുമ്പോൾ തോളിൽ ശക്തിയിൽ ഇടി കിട്ടിയപ്പോൾ അവനൊന്നു തിരിഞ്ഞു.

പ്രജക്തയും ചേതന ആന്‍റിയുമായിരുന്നു .

“പാജി …എനിക്കി ഇടി നല്ലപോലെ വേദനിക്കുന്നുണ്ട് ,,”

“അറിയാം മാൻ ,,, അല്ലാതെ സുഖിപ്പിക്കാനല്ല ഇടിക്കുന്നത് ”

“കേട്ടില്ലേ ആന്‍റി ,,,” അവൻ പരാതി പറഞ്ഞു

“വേണ്ട ,മോളെ ,,, അപ്പു എത്ര കാലം കഴിഞ്ഞു വന്നതാ ,,,”

“പണ്ട് ഇയാൾ എന്നെ കുറെ ഇടിച്ചിട്ടുണ്ട് മമ്മി ,,ഇപ്പോളാ കൈയിൽ കിട്ടിയത് ,അന്ന് കിട്ടിയതൊക്കെ റിട്ടേൺ ചെയുന്നതാ വിത്ത് ഇന്‍ററസ്റ്റ് ,, ” പ്രജക്ത മറുപടി പറഞ്ഞു.

“അപ്പു ,,കേട്ടല്ലോ ,,അപ്പൊ എനിക്കിനി ഒന്നും പറയാനില്ല ,, ചെയ്യാനുമില്ല ,,ഐയാം ഹെൽപ്പ്,ലെസ്സ് ” ചേതനാന്റി അവനോടു പറഞ്ഞു

“ഹാ ,,അന്നിടിച്ചപ്പോ അറിയില്ലായിരുന്നു ,, ആ പോട്ടെ ,, ”

“നീരു ,,നിന്നെ മുത്തശ്ശി വിളിക്കുന്നുണ്ട് ,, ” ചേതന പറഞ്ഞു

“ആണോ ,,,മാമി ,,എന്ന ഞാൻ പോയിട്ട് വരാം ”

എന്നുപറഞ്ഞു കൊണ്ട് നിരുപമ അവിടെ നിന്നും വേഗം മാളികയിലേക്ക് പോയി

“ഈ കുടുംബത്തിലെ ആദ്യത്തെ വിവാഹമാണല്ലേ ആന്‍റി .. ”

“അതെയപ്പൂ ,,, ഏട്ടനും ഏടത്തിയും നീരുവും കൂടെ ഒരു യാത്ര പോയതാ ,, പോകും വഴി ആക്സിഡന്റ് ആയി ,, നീരു അന്ന് കുഞ്ഞായിരുന്നു ,, അവൾ കാറിന്‍റെ സീറ്റിന്‍റെ ഇടയിൽ പെട്ടു പോയതുകൊണ്ട് രക്ഷപ്പെട്ടതാ ,, അന്ന് മുതൽ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുറവ് അറിയിക്കാതെയാ അവളെ ഇവിടെ ഞങ്ങള്‍ വളർത്തിയത് ,,”

ആദി എല്ലാം സഹതാപത്തോടെ കേട്ടിരുന്നു

“പാവമാ അവള് ,,ഒരു വാക്കുകൊണ്ട് പോലും ആരെയും നോവിക്കില്ല ,,അതുംപണ്ട് മുതലേ അങ്ങനെയാ ,, ഒരു വാശിയോ വഴക്കു കൂടുന്ന സ്വഭാവമോ ഒന്നും അവൾക്കുണ്ടായിരുന്നില്ല ,, ഇപ്പോഴുമില്ല ,, ”

“അപ്പൊ ,,ശരിക്കും ഇവിടെ ഒരു ഉത്സവം തന്നെയാകുമല്ലേ ,,നീരുവിന്‍റെ കല്യാണം ,,”

“അതേ മോനെ ,,,,,,”

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.