അപരാജിതന്‍ 27 [Harshan] 9784

“ഉവ്വ് ,, ഞാൻ എന്തിനാ കള്ളം പറയുന്നത് ,,ചുടല ആരെന്നോ ശരിയ്ക്കും പേരെന്തെന്നോ ആർക്കുമറിയില്ല ,എവിടെ നിന്നും വന്നുവെന്നോ ആർക്കുമറിയില്ല ,,ഈ അവധൂതൻ എന്നൊക്കെ പറയില്ലേ ,,അതായതു എന്തോക്കെയോ സിദ്ധികളുള്ളയാൾ ,,അങ്ങനെ ഒരു ഗണത്തിൽ പെടുത്താം ചുടലയെ ,,അല്ല എന്താ ചുടലയെ കുറിച്ച് ചോദിക്കുന്നത് ”

“അല്ല ,,അങ്ങേരു വന്നു എന്‍റെ കാലിൽ വീണു ,,നമസ്കരിച്ചു എന്നിട്ടു പദ്മ എന്ന് ചേർത്ത് കുറെ പേരുകൾ എന്നെ വിളിച്ചു ,”

” അതെയോ ,,,, അത് ആദ്യമായി കേൾക്കുന്ന കാര്യമാണല്ലോ ,,ആരെയും തൊഴാത്ത വ്യക്തിയാണ് ചുടല , രാജ കൊട്ടാരത്തിലെ ആളുകളെ പോലും തൊഴില്ല ,, പൊന്നൂസിനെ നമസ്കരിച്ചു എന്നൊക്കെ കേൾക്കുമ്പോ അതിശയ൦ തോന്നുന്നു ”

“കൊട്ടാരത്തിലെ ആളുകളെ പോലും തൊഴില്ലേ? ”

“ഇല്ല ,,, ഒരിക്കൽ അവിടത്തെ ശ്രീധർമ്മൻ തമ്പുരാനും ചുടലയും നേരിൽ കണ്ടുമുട്ടി , ചുടല തീണ്ടാപാട് അകലെ നിന്നതുമില്ല കുമ്പിട്ടതുമില്ല ,, കൂടെ നിന്ന സേവകർ ചുടലയെ ആട്ടിയോടിക്കാൻ നോക്കിയപ്പോൾ ചുടല തമ്പുരാനെ പിന്തിരിഞ്ഞു നിന്ന് മുണ്ടു പൊക്കി കാണിച്ചു ”

അതുകേട്ടു പാർവതി ചിരി തുടങ്ങി ,,”അയ്യേ ,,,എന്നിട്ട് ”

“ദേഷ്യം വന്ന തമ്പുരാൻ തോക്കും കൊണ്ട് ചുടലയുടെ നേരെ ഓടിവന്നു വന്നു ചുടലയുടെ പുറത്തു ആഞ്ഞടിച്ചു ,”

“:എന്നിട്ട് ” ആകാംഷയോടെ പാർവതി ചോദിച്ചു

“ചുടല ചിരിയോടെ തമ്പുരാനെ ഒന്ന് നോക്കി ,

“തമ്പുരാൻ ചുടലയുടെ ദേഹത്തും തലയ്ക്കുമൊക്കെ കുറേയടിച്ചു , അടി കൊണ്ടിട്ടും ചുടല ചിരിക്കുകയായിരുന്നു ,,ഒരേ ഒരു നിമിഷത്തേക്ക് കോപത്തോടെ ചുടല തമ്പുരാനേ ഒന്ന് നോക്കി .. നോക്കിയതും തമ്പുരാൻ വിറച്ചു കൊണ്ട് മണ്ണിൽ വീണു അപസ്മാരമിളകി ,, വിറച്ചു വായിൽ നിന്നും നുരയും പതയും വന്നു ബോധം കെട്ടു വീണു ”

അതുകേട്ടു പാർവ്വതിയ്ക്ക് ആകെ ഭയമായി

പാർവതി ആകെ ഭയത്തോടെ ഇന്ദുവിനെ നോക്കിയിരുന്നു

” ഒരാളെയും തൊഴാത്ത മനുഷ്യനാണ് ചുടല ,, അങ്ങനെയുള്ള ചുടല പൊന്നൂസിനെ തൊഴുതു നമസ്കരിക്കണം എങ്കിൽ പൊന്നൂസിന് അയാൾ ബഹുമാനിക്കുന്ന എന്തെങ്കിലും കഴിവുണ്ടായിരിക്കും ”

“ഓ ,,എനിക്കെന്തു കഴിവ് ,,, ഇതൊക്കെ കേട്ടിട്ട് ,എന്‍റെ ഉറക്കം പോയി ,, ഇന്ദൂട്ടി ”

അതുകേട്ടു ഇന്ദുലേഖ പൊട്ടിചിരിച്ചു കൊണ്ടിരുന്നു

“ഞാനെന്ന പോട്ടെ ,,ഇന്ദൂട്ടി ഇരുന്നു പഠിച്ചോ,, ” എന്നുപറഞ്ഞു കൊണ്ട് പാർവ്വതി അവിടെ നിന്നുമിറങ്ങി

<<<O>>>

 

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.