“സർ…”
“ഓഹ് … സോറി ,,എന്നിട്ട് ഇവിടെ വന്നപ്പോൾ ഇവിടെ കുറച്ചു കുട്ടികൾ നിൽപ്പുണ്ടായിരുന്നു അവരാ പറഞ്ഞത് ഒരു ലോറിയുമായി കൂട്ടിയിടിച്ചത് ആണെന്ന്. ഞങ്ങൾ വന്ന സമയത്ത് തന്നെ അയാളെ ഐസിയു വിലേക്ക് മാറ്റിയിരുന്നു”
ഐസിയു വിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വിജയൻ സംസാരം അവസാനിപ്പിച്ചു.
ഐസിയു വിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഡോക്ടർന്റെ അരികിലേക്ക് ഗൗതം നടന്നു
“ഡോക്ടർ… എന്താണ് ഇപ്പോഴത്തെ അവസ്ഥ”
പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഡോക്ടർ കാണുന്നത് ആകാംഷയോടെയും പ്രതീക്ക്ഷയോടെയും തന്നെ നോക്കി നിൽക്കുന്ന ഗൗതമിനെ ആണ്
“ഗൗതമോ… തന്റെ ആരെങ്കിലും ആണോ അത്…”
“അത്…”
രാഘവൻ തന്റെ അച്ഛനാണെന്നുള്ളത് മാനസികമായി അംഗീകരിച്ചു എങ്കിലും അത് മറ്റുള്ളവരുടെ മുന്നിൽ തുറന്ന് പറയാൻ ഗൗതമിന്റെ ഈഗോ അയാളെ അനുവദിച്ചില്ല
“അച്ഛനാണ്…”
ഗൗതമിന് പകരം സംസാരിച്ചത് വിജയൻ ആണ്
വിജയൻ പറഞ്ഞത് കേട്ട ഡോക്ടർ ഗൗതമിനെ നോക്കിയത് ഒരു ചോദ്യ ഭാവത്തോടെ ആണ്. അയാളുടെ സംശയങ്ങളെ മറച്ചുകൊണ്ട് അയാൾ സംസാരിച്ചു തുടങ്ങി
“ഗൗതം… നമുക്ക് കുറച്ചു മാറിനിന്നാലോ… നിങ്ങളും വരൂ…”
ഡോക്ടർ പറഞ്ഞതനുസരിച്ച് അയാളുടെ പിന്നാലെ ഗൗതമും വിജയനും നടന്നു.
“പുറമെ കാണത്തക്ക മുറിവുകൾ ഒന്നും ഇല്ല. പക്ഷെ തലയുടെ ഉള്ളിൽ ചതവുണ്ട് … ബ്ലഡ് ക്ലോട് ആയിട്ടുണ്ട്… കുറച്ചു സമയം കൂടി ക്ഷമിക്കാം എന്നിട്ട് മാറ്റം ഒന്നും ഇല്ലെങ്കിൽ സർജറി വേണ്ടിവരും”
സ്ഥിരമായി അപകടങ്ങളും അത് മൂലം ഉണ്ടാകുന്ന അനന്തര ഫലങ്ങളും കാണുന്നതിനാൽ ഗൗതമിന് അതൊരു ഞെട്ടൽ സമ്മാനിച്ചില്ല. പക്ഷെ ഒരു ശുഭ വാർത്ത പ്രതീക്ഷിച്ചു നിന്ന വിജയനു അതൊരു ആഘാതമായിരുന്നു
തന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചതിനു ശേഷം ഡോക്ടർ നടന്നകലുമ്പോൾ ഗൗതം ചിന്തിച്ചത് ഈ വിവരം സീതയെയും അനാമികയെയും എങ്ങനെ അറിയിക്കും എന്നായിരുന്നു
“സർ… ഇതെങ്ങനെ ഞാൻ അമ്മയോട്…”
ഗൗതമിന്റെ അതേ അവസ്ഥയിൽ ആയിരുന്ന വിജയനും അതിനുത്തരം നൽകാൻ സാധിച്ചില്ല. എല്ലാ കാര്യങ്ങളും അവരെ ഇപ്പൊ അറിയിക്കേണ്ട എന്നുള്ള ധാരണയിൽ അവർ സീതക്കും മിനിക്കും അരികിലേക്ക് നടന്നു
“ഡോക്ടർ എന്താ അപ്പൂ പറഞ്ഞത്”
ഗൗതം അരികിലെത്തിയതും സീത ഇരുന്ന ഇടത്തു നിന്നും എഴുന്നേറ്റു.
“പേടിക്കാൻ ഒന്നൂല്ല അമ്മേ… ചെറിയൊരു ഓപ്പറേഷൻ വേണ്ടി വരും”
ഓപ്പറേഷൻ എന്ന വാക്ക് കേട്ടതും സീതയുടെ കരച്ചിൽ അവിടെ ഉയരുവാൻ തുടങ്ങി.
“അമ്മേ… പേടിക്കാൻ ഒന്നൂല്ല എന്ന് പറഞ്ഞില്ലേ… ചെറിയൊരു ഓപ്പറേഷൻ ആണ്… ഒരാഴ്ച കഴിഞ്ഞാൽ നമുക്ക് അച്ഛ..,, വീട്ടിലേക്ക് കൊണ്ട് പോകാം”
ഗൗതം പറയുന്നതിനൊപ്പം സീതയെ തന്റെ മാറിലേക്ക് ചായ്ച്ചു. ആ സങ്കടത്തിനിടയിലിലും ഗൗതമിന്റെ വായിൽ നിന്ന് അറിയാതെ ആണെങ്കിലും വീണ അച്ഛൻ എന്ന വാക്ക് സീതക്ക് ഒരു ആശ്വാസം സമ്മാനിച്ചു
⚪️⚪️⚪️⚪️⚪️
Super!!!! Super!!!! Superb!!!!
Idakku kamukiyeyum koode kondu vannu alle…
Nannayirunnu…
Thanks
❤️
❤️ Good story
❤️❤️?❤️
ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം
Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌
Bro next story eppozha?
ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ
ആദി ❣️?______?♀️
????
Professor bro.
Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ❤️
വളരെ സന്തോഷം ഉണ്ട് ഇന്ദു…
നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…
സ്നേഹത്തോടെ അഖിൽ ♥️
പ്രൊഫസറെ….
കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..
ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…
കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??
പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️
♥️♥️♥️♥️♥️♥️♥️
Thanks പാപ്പാ…
ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️
ക്ലൈമാക്സ് പൊളിച്ചു….
അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?
അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ
ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……
കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….
അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…
നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️
Thanks ബ്രോ…
ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…