ഡ്രൈവറുടെ വിളി ആണ് ഗൗതമിനെ ഉണർത്തുന്നത്.
“ഓഹ്…”
“സർ… ഞാൻ ഇനി കാത്ത് നിൽക്കണോ…”
“വേണ്ട ചേട്ടാ… രാവിലെ മുതൽ എന്റെ ഒപ്പം അല്ലെ, ഇനി പൊയ്ക്കോളൂ… ടാക്സിയുടെ ഫെയർ എത്രയായി..”
ഡ്രൈവർ ചോദിച്ച പൈസയും ആയാൾ കാലത്ത് മുതൽ തന്നോട് കാണിച്ച ആത്മാർത്ഥതക്ക് ചെറിയ രീതിയിൽ ഉള്ള ടിപ്പും നൽകിക്കൊണ്ട് ഗൗതം ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് നടന്നു.
ഹോസ്പിറ്റലിൽ റിസെപ്ഷനിൽ ഇരുന്ന പെൺകുട്ടി പറഞ്ഞതനുസരിച്ചു രാഘവൻ ഐസിയു വിൽ ആണെന്നറിഞ്ഞാണ് ഗൗതം അങ്ങോട്ടേക്ക് നടന്നത്.
ആ ഇടനാഴിയിലൂടെ ഐസിയു വിന്റെ അടുത്തേക്ക് നടക്കുമ്പോൾ ആദ്യമായി അനാമികയെ കണ്ട ദിവസം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.അന്ന് അനാമികക്ക് വേണ്ടി രാഘവനും സീതയും കാത്തിരുന്നത് പോലെ ഇന്ന് മൂന്ന് പേര് കാത്തിരിക്കുന്നു അവർ ഇരുന്ന അതേ കസേരകളിൽ
അവരുടെ അടുത്തേക്ക് അടുക്കുംതോറും അടക്കിപ്പിടിച്ച കരച്ചിലിന്റെ ഏങ്ങലടികൾ കേട്ടുതുടങ്ങി. ഐസിയു വിനു വാതിൽക്കൽ അക്ഷമനായി കാത്ത് നിൽക്കുന്ന ആളെ കണ്ടപ്പോൾ തന്നെ ഗൗതമിന് അത് അച്ചുവിന്റെ അച്ഛൻ ആണെന്ന് മനസ്സിലായി.
സീത തന്റെ നാത്തൂന്റെ മാറിൽ ചാഞ്ഞു കിടന്ന് ഏങ്ങലടിക്കുകയായിരുന്നു. ദൂരെ നിന്നും നടന്നുവരുന്ന ഗൗതമിനെ മിനി കണ്ടിരുന്നു എങ്കിലും അവർക്ക് അവനെ മനസ്സിലായില്ല. നടന്ന് വന്ന ചെറുപ്പക്കാരൻ തങ്ങളുടെ അരികിൽ അയാളുടെ നടത്തം അവസാനിപ്പിച്ചപ്പോളാണ് അയാൾ അവർക്കരികിലേക്ക് വന്നതാണെന്ന് അവർക്ക് മനസ്സിലായത്
“സീതേ…”
അവർ തന്റെ നാത്തൂനേ കുലുക്കി വിളിച്ചു. മിനിയുടെ വാക്കുകളിലെ അപരിചത്വം തിരിച്ചറിഞ്ഞു തല ഉയർത്തി നോക്കിയ സീത കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന ഗൗതമിനെ ആണ്. ഒരു നിമിഷം കൊണ്ട് സീത മിനിയിൽ നിന്നും അടർന്നു മാറി ഗൗതമിന്റെ നെഞ്ചിൽ ചാഞ്ഞു
“മോനെ… അച്ഛൻ….അച്ഛന്…”
ഒരിക്കൽപ്പോലും രാഘവനെ തന്റെ അച്ഛൻ എന്ന് വിളിക്കാൻ ഗൗതം ആഗ്രഹിച്ചിരുന്നില്ല പക്ഷെ ഇപ്പോ…, സീത അങ്ങനെ പറഞ്ഞപ്പോൾ അവരെ തിരുത്താൻ അവൻ മുതിർന്നില്ല.
“അമ്മേ… ഒന്നൂല്ല…വിഷമിക്കല്ലേ…ഞാൻ ഡോക്ടർ നെ ഒന്ന് കാണട്ടെ..”
ഗൗതം സീതയെ അടർത്തി മാറ്റി മിനിയുടെ ഒപ്പം ഇരുത്തി. മിനി ആദ്യമായി അവനെ കാണുകയായിരുന്നു എങ്കിലും അത് ഗൗതമാണ് എന്ന് മനസ്സിലാക്കാൻ അവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അവർക്ക് അവനെ മനസ്സിലായതിന്റെ പ്രതീകമായി അവരുടെ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു. മിനിക്ക് തിരികെ നനുത്ത ഒരു പുഞ്ചിരി നൽകിക്കൊണ്ട് ഗൗതം വിജയന്റെ അരികിലേക്ക് നടന്നു
“സർ…”
എന്ത് അഭിസംബോദന ചെയ്യണം എന്നറിയാതെ നിന്ന ഗൗതമിന്റെ വായിൽ വന്നത് അങ്ങനെ ആയിരുന്നു.
വിജയൻ അവനെ തിരിഞ്ഞു നോക്കി. അയാൾ അവനെ തിരുത്തിയില്ല,
“ഗൗതം അല്ലെ…”
“അതേ സർ… എന്താ സംഭവിച്ചത് എന്നറിയോ..”
“കൃത്യമായി ഒന്നും എനിക്കും അറിയില്ല. സീതയുടെ കാൾ വന്നപ്പോഴാണ് ഇങ്ങനെ ഒരു അപകടം നടന്നത് ഞാൻ അറിഞ്ഞത്. അപ്പൊ തന്നെ വണ്ടി എടുത്ത് വീട്ടിൽ പോയി അവളെയും കൂട്ടി ഇങ്ങോട്ട് പോന്നു”
അയാൾ ഒന്ന് നിർത്തി. ഗൗതത്തിനോട് സംസാരിക്കുമ്പോഴും അയാളുടെ കണ്ണുകൾ ഐസിയു വിനു നേരെ ആയിരുന്നു. നല്ല വാർത്തയുമായി കടന്ന് വരുന്ന ഒരു ഡോക്ടറിനായി അയാളുടെ മനസ്സ് വെമ്പുകയായിരുന്നു
Super!!!! Super!!!! Superb!!!!
Idakku kamukiyeyum koode kondu vannu alle…
Nannayirunnu…
Thanks
❤️
❤️ Good story
❤️❤️?❤️
ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്കി സാദനം
Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌
Bro next story eppozha?
ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ
ആദി ❣️?______?♀️
????
Professor bro.
Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ❤️
വളരെ സന്തോഷം ഉണ്ട് ഇന്ദു…
നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…
സ്നേഹത്തോടെ അഖിൽ ♥️
പ്രൊഫസറെ….
കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..
ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…
കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??
പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️
♥️♥️♥️♥️♥️♥️♥️
Thanks പാപ്പാ…
ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️
ക്ലൈമാക്സ് പൊളിച്ചു….
അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?
അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ
ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……
കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….
അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…
നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️
Thanks ബ്രോ…
ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…