അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 344

ഞാൻ അനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കേട്ടത് വിശ്വസിക്കാൻ ആവാതെ കണ്ണുമിഴിച്ചു നിൽക്കുകയായിരുന്നു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയില്ല ആ കൺപോളകൾ ചിമ്മിയില്ല. ആന്റിയുടെ കരച്ചിലിനേക്കാൾ എന്നെ വിഷമിപ്പിച്ചത് അനുവിന്റെ ആ അവസ്ഥയായിരുന്നു

ഞാൻ അനുവിനെ ആശ്വസിപ്പിക്കുന്ന സമയത്ത് ആന്റി എന്താണ് ചെയ്തത് എന്ന് ഞാൻ കണ്ടില്ല, എന്നാലും ഇടയ്ക്കിടെ കേൾക്കുന്ന ഏങ്ങലടികളിൽ നിന്നും ആന്റി കരയുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു

അധികം താമസിക്കാതെ പോർച്ചിൽ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.

വണ്ടി വന്നുനിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അത്രയും സമയം മൗനമായിരുന്ന അനു വാതിൽക്കലേക്ക് ഓടി.അവളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിക്കൊണ്ട് അങ്ങോട്ടേക്ക് വന്നത് എന്റെ അച്ഛനും അമ്മയും ആയിരുന്നു , ചാച്ചൻ വന്നതും പ്രതീക്ഷിച്ചു ചെന്ന അനു ആദ്യമായി കരഞ്ഞു. വിങ്ങിപ്പൊട്ടി അലമുറയിട്ടു കരഞ്ഞു.

ഒരുപാട് സമയത്തെ പ്രയത്നത്തിനൊടുവിലാണ് അനുവിന്റെ കരച്ചിൽ ഒന്ന് അടക്കാൻ എന്നെക്കൊണ്ട് സാധിച്ചത്. ആപ്പോ അവൾ ആവശ്യപ്പെട്ടത് ഏട്ടനെ വിളിക്കണം എന്നാണ് അതാണ് ഞാൻ ഏട്ടനെ വിളിച്ചത്

⚪️⚪️⚪️⚪️⚪️

അച്ചു പറഞ്ഞതെല്ലാം കേട്ടുകൊണ്ടിരുന്ന ഗൗതമിന്റെ കണ്ണുകളിൽ ആ സമയം ഉണ്ടായിരുന്നത് ദേഷ്യവും സങ്കടവും കലർന്ന ഒരു ഭാവമായിരുന്നു

‘ഇപ്പൊ ഇങ്ങോട്ട് കയറുന്നതിനു മുൻപ് വരെ താൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാർത്തയാണ് അച്ചു പറഞ്ഞത്. രാഘവന്റെ ആക്‌സിഡന്റ് , അത് കേൾക്കുമ്പോൾ തനിക്കുണ്ടാവേണ്ടത് സന്തോഷമല്ലേ… പിന്നെന്താണ് തനിക്കിപ്പോൾ സന്തോഷിക്കാൻ സാധിക്കാത്തത്, സന്തോഷിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വേദന തോന്നുന്നില്ലേ…’

ഗൗതം തിരിഞ്ഞ് ലക്ഷ്മിയെ നോക്കി. അനുവിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു

“അപ്പൊ അവരൊക്കെ എവിടെ?”

“അവർ വന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആന്റിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി. അനുവിനോട്‌ ഇപ്പൊ ചെല്ലണ്ട എന്ന് പറഞ്ഞു. ”

“ഏതാ ഹോസ്പിറ്റൽ ”

“മെഡിക്കൽ കോളേജ്”

“മ്മ്. അമ്മേ ഞാൻ ഒന്ന് അവിടെ വരെ പോയി വരാം…”

ഗൗതം ആശുപത്രിയിൽ പോകുന്നു എന്നറിഞ്ഞതും അത്രയും സമയം ലക്ഷ്മിയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് നിന്ന അനാമിക മുഖമുയർത്തി

“ഏട്ടാ… ഞാനും വരുന്നു…”

“വേണ്ട മോളെ… ഏട്ടൻ പോയിട്ട് വേഗം വരാ… മോൾക്ക് കൂട്ടായിട്ട് ഇവിടെ അമ്മയും അച്ചുവും ഉണ്ടല്ലോ”

അനാമികയുടെ മറുപടിക്ക് കാക്കാതെ ഗൗതം അപ്പൊ തന്നെ അവിടെനിന്നും ഇറങ്ങി.ഇറങ്ങുന്ന സമയത്ത് അവൻ ഒരിക്കൽക്കൂടി പിന്നിലേക്ക് തിരിഞ്ഞു നോക്കി. സെറ്റിയിൽ ഇരിക്കുന്ന ലക്ഷ്മിയുടെ തോളിൽ തലചായ്ച്ചു കിടക്കുന്ന അനാമികയുടെയും അച്ചുവിന്റെയും മുഖം ആ സങ്കടത്തിനിടയിലും അവനൊരു ആശ്വാസം നൽകി.

ആ ടാക്സിയുടെ പിന്നിൽ ഇരിക്കുമ്പോഴും അവൻ ആലോചിക്കുകയായിരുന്നു രാഘവന് സംഭവിച്ച ആക്‌സിഡന്റ് എന്തിനാണ് തന്നെ നോവിക്കുന്നത് എന്ന്. എപ്പോഴെങ്കിലും അയാളെ താൻ അച്ഛനായി കണ്ടിരുന്നോ എന്ന്… അതിന് മറുപടി ഒന്നും കിട്ടിയില്ല എങ്കിലും അവനൊരു കാര്യം മനസ്സിലാകുന്നുണ്ടായിരുന്നു, തന്റെ ഉള്ളിൽ നിന്നും രാഘവനോടുള്ള ദേഷ്യം അലിഞ്ഞു തീരുന്നത്

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.