അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 344

ആക്‌സിഡന്റ് നടന്ന ഉടനെ തന്നെ ഞാൻ തിരിച്ചു ഹോസ്പിറ്റലിലേക്ക് പോയി ,  അവനെ കൊണ്ടുവരിക അങ്ങോട്ട് തന്നെയായിരിക്കും എന്നെനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു അതുകൊണ്ടാണ് ആ സമയത്ത് ഞാൻ അനുവിനെയും കൂട്ടി നടക്കാൻ ഇറങ്ങിയത്

അവൾക്ക് ബോധ്യമാവണമായിരുന്നു ഇനി അവൾക്ക് അരുണിനെ ഭയപ്പെടേണ്ട എന്ന്, ഇനി അവൻ മൂലം ഞങളുടെ ജീവിതത്തിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന് ….

പക്ഷെ അത് ചെയ്തത് ഞാൻ ആണെന്ന് ആർക്കും യാതൊരു സംശയവും ഉണ്ടായില്ല, തനിക്കൊഴിച്ച്

പിറ്റേ ദിവസത്തെ പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു,

മയക്കുമരുന്നിന്റെ ലഹരിയിൽ യുവാവ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടു , ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ., യുവാവ് ഉപയോഗിച്ചത് എന്ന് കരുതുന്ന സിറിഞ്ചും ആംപ്യൂളുകളും കണ്ടെടുത്തു

ഹോസ്പിറ്റൽ നിയമം അനുസരിച്ച് ആക്‌സിഡന്റ് നടന്ന ആൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നറിഞ്ഞ സമയം തന്നെ അത് ഹോസ്പിറ്റൽ പോലീസിൽ അറിയിച്ചിരുന്നു , ആ അന്വേഷണം ആണ് അവരെ ആ കമ്പനിയിൽ എത്തിച്ചത്

എന്റെ ആവശ്യവും അതായിരുന്നു , അതാണ് ഞാൻ അവൻ ഒളിപ്പിച്ചിരുന്ന ആംപ്യൂളുകൾ പുറത്ത് എടുത്ത് വച്ചത്

അവൻ ഇപ്പോഴും എന്റെ രോഗി ആണ്… ഇനി എന്നും ആയിരിക്കും, ആ കിടപ്പിൽ നിന്നും അവൻ ഒരിക്കലും എഴുന്നേൽക്കില്ല

⚪️⚪️⚪️⚪️⚪️

“ടോ… കെട്യോനെ… തനിക്ക് നുണ പറയാൻ അറിയില്ല”

ഗൗതം എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ അച്ചുവിന്റെ പ്രതികരണം അതായിരുന്നു

“അച്ചൂ… ഞാൻ പറഞ്ഞത് സത്യമാണ്…”

“ഞാൻ പറഞ്ഞത് ഇപ്പൊ പറഞ്ഞ സത്യത്തെ കുറിച്ചല്ല, അന്ന് ഞാൻ ഏട്ടനോട് ചോദിച്ചില്ലേ ഏട്ടന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന്… അന്ന് നിങ്ങൾ ഇല്ല എന്ന് പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായതാ നിങ്ങൾ പറയുന്നത് നുണയാണ് എന്ന്… അതാണ് പറഞ്ഞത് നിങ്ങൾക്ക് നുണ പറയാൻ അറിയില്ല എന്ന്… നിങ്ങൾ നുണ പറയുന്ന സമയത്ത് കണ്ണിൽ നോക്കില്ല…”

അച്ചു പറഞ്ഞതെല്ലാം കെട്ട് ഗൗതമിന്റെ കണ്ണ് മിഴിച്ചു വന്നു

“ആ കണ്ണ് രണ്ടും പുറത്ത് ചാടും… എനിക്കറിയാം ഏട്ടാ നിങ്ങൾ അനുവിനെ എത്ര സ്നേഹിക്കുന്നുണ്ട് എന്ന്… നിങ്ങളുടെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അങ്ങനെയേ ചെയ്യൂ… ”

അച്ചു പറഞ്ഞ് കഴിഞ്ഞപ്പോൾ ഗൗതമിന്റെ മനസ്സിൽ ഒരു ഭാരം ഇറക്കിവച്ച പ്രതീതി ഉണ്ടായി

“അപ്പൊ ഇനി എന്റെ എല്ലാം എടുത്തിട്ട് എന്നെ ചതിച്ചേ എന്നൊന്നും പറയില്ലല്ലോ… എന്നാൽ നമുക്ക് ലൈറ്റ് അണച്ചാലോ…”

“ച്ചീ… പോ…”

അച്ചു പതിയെ ഗൗതമിന്റെ മാറിലേക്ക് ചാരി