“നീ രക്ഷപെടാൻ നോക്കുകയാണോ… അത് നിന്നെക്കൊണ്ട് പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ…”
ഞാൻ അടുത്തേക്ക് ചെല്ലുംതോറും അവൻ പിന്നിലേക്ക് മാറിക്കൊണ്ടിരുന്നു, ഭിത്തിയിൽ തട്ടി നിന്നതും അവന്റെ കണ്ണിലെ ഭയം ഇരട്ടിയായി
“നീ ഈ തന്ന സമ്മാനം ഇല്ലേ… ഈ കയ്യിലെ കെട്ട്… അതൊകൊണ്ട് ഒരു ഗുണം ഉണ്ട് എന്റെ കയ്യുടെ പാട് നിന്റെ ശരീരത്തിൽ കാണില്ല…”
അവന്റെ കവിളിൽ ഞാൻ പതിയെ തട്ടി, ഭയന്ന അവന്റെ ശ്വാസോച്ഛാസം വേഗത്തിൽ ആയിരുന്നു
ഞാൻ എന്തെങ്കിലും ചെയ്താൽ തടുക്കാൻ പോലും ആവാത്ത അവസ്ഥയിൽ നിൽക്കുന്ന അവന്റെ മുന്നിൽ ഉള്ള ഏകവഴി എന്നെ കടന്ന് രക്ഷപ്പെടുക എന്നത് മാത്രമാണ് അത് അവനെക്കൊണ്ട് ചെയ്യിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം
ഞാൻ കൈ ചുരുട്ടി അവന്റെ നെഞ്ചിനു നേരെ ഇടിക്കാൻ ചെന്നതും അവൻ എന്നെ തട്ടിമാറ്റിക്കൊണ്ട് പുറത്തേക്ക് ഓടി, ഓടുന്നതിനിടയിൽ അവൻ പലവട്ടം തട്ടി വീണു
താഴെ വീണ ഹെൽമെറ്റ് വീണ്ടും എടുക്കാൻ തുനിയുമ്പോൾ ആണ് അവൻ വണ്ടിയുടെ സൈഡ് മിററിൽ എന്റെ രൂപം കാണുന്നത്, അവന്റെ ഉള്ളിൽ രക്ഷപ്പെടുക എന്നുള്ള ചിന്ത മാത്രമായിരുന്നു എന്ന് തോന്നുന്നു ഹെൽമെറ്റ് പോലും എടുക്കാതെ അവൻ പുറത്തേക്ക് വണ്ടി ഓടിച്ചു പോയി
കാർ കമ്പനിയുടെ അടുത്തു നിന്നും മാറ്റിയിട്ടതിലെ മണ്ടത്തരം എനിക്കപ്പോൾ ആണ് മനസ്സിലായത്, കുറച്ചു ദൂരം ഓടിയാൽ മാത്രമേ എനിക്ക് കാറിന്റെ അടുത്തെത്താൻ സാധിക്കൂ . എന്നിട്ട് അവന്റെ പിന്നാലെ പോയാലും അവനെ ചിലപ്പോൾ കിട്ടി എന്ന് വരില്ല
ഞാൻ ആ ചെറിയ പോക്കറ്റ് റോഡിൽ കൂടി പരമാവധി വേഗതയിൽ ആണ് വണ്ടി ഓടിച്ചത്, കുറച്ചു ദൂരം പിന്നിട്ടതും ഞാൻ കണ്ടു അരുണിന്റെ ബൈക്ക്, വണ്ടി അവന്റെ കൺട്രോളിൽ അല്ല എന്നുള്ളത് കണ്ടാൽ തന്നെ മനസ്സിലാകും
അവന്റെ ഷിർട്ടിന്റെ പിന്നിലെ ചെളിയും ഒടിഞ്ഞു തൂങ്ങിയ ഇൻഡിക്കേറ്ററും അവൻ ഇതിനിടയിൽ തന്നെ എവിടെയോ വീണിരുന്നു എന്നത് ഉറപ്പാക്കി,
പോക്കറ്റ് റോഡ് അവസാനിക്കാൻ പോകുന്നു, അവൻ മെയിൻ റോഡിൽ കയറിയാൽ ഇത്രയും നാൾ കൊണ്ട് ഞാൻ ഉണ്ടാക്കിയ പദ്ധതികൾ എല്ലാം അവതാളത്തിൽ ആകും, പിന്നെ അവനെ എനിക്കൊന്നും ചെയ്യാൻ ആകില്ല എന്ന് മാത്രമല്ല ഞാൻ ഇപ്പോൾ ചെയ്തതിനൊക്കെ അവൻ പകരം വീട്ടുക എങ്ങനെ ആണെന്ന് പറയാനും സാധിക്കില്ല
ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് അവന്റെ ഒപ്പം എത്താൻ സാധിച്ചില്ല , ഞാൻ എത്തുമ്പോഴേക്കും അവൻ മെയിൻ റോഡിൽ കയറിയിരുന്നു , എന്റെ കയ്യിൽ നിന്നും എല്ലാം പോയി എന്നെനിക്ക് ഉറപ്പായി
അവന്റെ വണ്ടി മെയിൻ റോഡിൽ കയറുന്നതും കണ്ട് നിസ്സഹായനായി ഇരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു , ഞാൻ കാർ സൈഡിൽ ഒതുക്കി സ്റ്റീറിങ്ങിൽ തലവച്ചു കിടന്നു
ഒരു ലോറി ബ്രേക്ക് പിടിച്ചു റോഡിൽ ഉരയുന്ന ശബ്ദം കേട്ടാണ് ഞാൻ തല ഉയർത്തി നോക്കിയത്, ആ കാഴ്ച കണ്ടപ്പോൾ ദൈവം ഉണ്ടെന്ന് എനിക്ക് ബോധ്യം വന്നു, അവൻ പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്ത അച്ഛന്റെ ആക്സിഡന്റ് എങ്ങനെ നടന്നോ അതേ സ്ഥലത്ത് അങ്ങനെ തന്നെ അവനും ആക്സിഡന്റ് നടന്നിരിക്കുന്നു
ആ ഇടവഴിയിൽ വച്ച് എന്റെ വണ്ടി കൊണ്ട് ഇടിച്ചിടാം എന്നായിരുന്നു എന്റെ പ്ലാൻ പക്ഷെ അവന് വിധിച്ചത് മറ്റൊന്നായിരുന്നു
Super!!!! Super!!!! Superb!!!!
Idakku kamukiyeyum koode kondu vannu alle…
Nannayirunnu…
Thanks
❤️
❤️ Good story
❤️❤️?❤️
ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്കി സാദനം
Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌
Bro next story eppozha?
ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ
ആദി ❣️?______?♀️
????
Professor bro.
Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ❤️
വളരെ സന്തോഷം ഉണ്ട് ഇന്ദു…
നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…
സ്നേഹത്തോടെ അഖിൽ ♥️
പ്രൊഫസറെ….
കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..
ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…
കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??
പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️
♥️♥️♥️♥️♥️♥️♥️
Thanks പാപ്പാ…
ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️
ക്ലൈമാക്സ് പൊളിച്ചു….
അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?
അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ
ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……
കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….
അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…
നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️
Thanks ബ്രോ…
ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…