അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 344

“വേറെ ഡോക്ടർസ് ആരും ഇല്ലേ…”

“ഇല്ല ഡോക്ടർ…”

“ശരി… ഞാൻ വരാം…”

“എന്നാൽ ഞാൻ റൂമിലേക്ക് പോട്ടെ ഏട്ടാ…”

ഗൗതം ക്യാഷ്‌വാലിറ്റിയിലേക്ക് പോകാൻ ഒരുങ്ങിയതും അനാമിക തിരിച്ചു റൂമിലേക്ക് നടക്കാൻ തുടങ്ങി

“വേണ്ട… നീയും വാ ഏട്ടന്റെ ഒപ്പം… കുറച്ചു സമയം ആ റൂമിൽ നിന്ന് ഒന്ന് മാറി നിൽക്കാം”

അനാമികയുടെ ഉത്തരം അനുകൂലം ആയിരിക്കില്ല എന്നറിയാവുന്നത് കൊണ്ട് അവളുടെ മറുപടിക്ക് കാക്കാതെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ഗൗതം നടന്നു

“ഏട്ടാ… അരുൺ…”

ആക്‌സിഡന്റ് പറ്റിക്കിടന്നിരുന്ന ചെറുപ്പക്കാരനെ കണ്ടതും അനാമിക ഗൗതമിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു. പക്ഷെ ആ സമയത്ത് ഗൗതമിന്റെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി ആരും കണ്ടില്ല

⚪️⚪️⚪️⚪️⚪️

“ഏട്ടാ… ഇതെന്തെടുക്കുവാ… സമയം എന്തായി എന്നറിയോ… മുഹൂർത്തം ഏട്ടന് വേണ്ടി കാത്തു നിൽക്കില്ല…”

ഗൗതമിന്റെ റൂമിന്റെ വാതിലിൽ കൊട്ടിക്കൊണ്ട് അനാമിക അലറി വിളിച്ചു

“ദാ വരുന്നു പെണ്ണേ… ഒന്നടങ്ങ്, സമയം ഉണ്ടല്ലോ”

തല തുവർത്തിക്കൊണ്ട് വാതിൽ തുറന്നു വന്ന ഗൗതമിന്റെ രൂപം കണ്ടതും അനാമികയുടെ മുഖം ഒരു കപട ദേഷ്യത്താൽ മൂടി

“ആഹാ… ഇപ്പൊ കുളിക്കുന്നതെ ഉള്ളോ… ഇന്നാരുടെ കല്യാണമാ എന്ന് വല്ല ഓർമയും ഉണ്ടോ… ”

“എന്തായാലും നിനക്ക് കെട്ടാൻ പ്രായമായിട്ടില്ലല്ലോ… ”

“ദേ ഏട്ടാ… കളിക്കാൻ നിൽക്കല്ലെട്ടോ… സമയം പോകുന്നു വേഗം റെഡി ആക്, വീഡിയോ എടുക്കാൻ ആളുകൾ ഒക്കെ വന്നിട്ടുണ്ട്”

“ദേ ഒരഞ്ചു മിനിറ്റ് ഇപ്പൊ റെഡി ആകാം…”

“ആ… ഇല്ലെങ്കിൽ ഞാൻ ലക്ഷ്മിയമ്മയെ ഇങ്ങോട്ട് പറഞ്ഞ് വിടും..”

“അയ്യോ… വേണ്ടായേ… ഞാൻ വന്നോളാം”

അനാമിക തിരികെ പോയതും ഗൗതം റെഡി ആകാൻ തുടങ്ങി

“ഇനി ദക്ഷിണ വാങ്ങാനുള്ളവർക്ക് വാങ്ങാം”

വീഡിയോ ഗ്രാഫറിന്റെ തീരുമാനം വന്നപ്പോഴേക്കും ലക്ഷ്മിയും സീതയും അങ്ങോട്ട്‌ വന്നു. ആദ്യം ലക്ഷ്മിക്കും പിന്നെ സീതക്കും ഗൗതം ദക്ഷിണ കൊടുത്തു കാൽ തൊട്ട് വന്ദിച്ചു

“ഇനി ആരും ഇല്ലേ…”

“ഒരാൾ കൂടിയുണ്ട്…”

മടിച്ചു പിന്നിൽ മാറിനിന്ന രാഘവനെ അനാമികയാണ് നിർബന്ധിച്ചു മുന്നിലേക്ക് കൊണ്ട് വരുന്നത്

ഗൗതമിന്റെ മുഖത്തു നിന്നും അവൻ അത് ആഗ്രഹിച്ചിരുന്നില്ല എന്ന് വ്യക്തമായിരുന്നു , അവന്റെ ഉള്ളിൽ ലക്ഷ്മി എന്ത് കരുതും എന്ന ഭയം ആയിരുന്നു

ഗൗതം ഒരു ചോദ്യ ഭാവേന ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി, അത്ര സന്തോഷത്തോടെ അല്ലെങ്കിലും സമ്മതം എന്ന ഭാവത്തിൽ തല കുലുക്കി

വെറ്റിലയും അടക്കയും ഒറ്റനാണയവും വച്ച ദക്ഷിണ വാങ്ങുമ്പോൾ രാഘവന്റെ കൈകൾ വിറക്കുകയായിരുന്നു, കാലിൽ തൊട്ട് വന്ദിച്ചു അനുഗ്രഹം വാങ്ങാനായി കുനിഞ്ഞ ഗൗതമിന്റ തലയിൽ രണ്ടു തുള്ളികൾ ഇറ്റ് വീഴുന്നത് അവൻ അറിഞ്ഞു

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.