അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 344

” ഗൗതം ഡോക്ടർ എന്താണ് പറഞ്ഞതെന്ന്…”

പിന്നിൽനിന്ന് വിജയൻ പറയുന്നതൊന്നും ഗൗതമിന്റെ കാതുകളിൽ പതിക്കുന്നുണ്ടായിരുന്നില്ല. അവന്റെ കാലുകൾ ഐസിയു ലക്ഷ്യമാക്കി ചലിച്ചുകൊണ്ടിരുന്നു

ഐ സി യുടെ വാതിൽക്കൽ എത്തിയ ഗൗതം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനാമികയുടെയും സീതയുടെയും മുഖങ്ങളിലേക്ക് നോക്കി, ആ കണ്ണുകളിലെ പ്രതീക്ഷയുടെ പുതുനാളങ്ങൾക്ക് അധികം ആയുസില്ല എന്നത് അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി

ഗൗതമിന്റെ പിന്നാലെ ഐ സി യുടെ വാതിൽക്കൽ എത്തിയ വിജയൻ അനാമികയും  സീതയും കേൾക്കും എന്നുള്ളതിനാൽ പിന്നെ അവനോട് ഒന്നും ചോദിച്ചില്ല

“രാഘവന്റെ ആരാ ഉള്ളത്”

ഐസിയു വിന്റെ വാതിൽ തുറന്നു വന്ന നേഴ്സ് ചോദിച്ചതും ഗൗതമും അവന് പിന്നാലെ സീതയും അനാമികയും അവർക്കരികിലേക്ക് പാഞ്ഞു

“എന്താ സിസ്റ്റർ ..”

“രാഘവനെ റൂമിലേക്ക് മാറ്റുകയാണ് ”

“ശരി സിസ്റ്റർ ”

നേഴ്സ് തിരിഞ്ഞ് ഉള്ളിലേക്ക് പോയതും ഗൗതം തിരിഞ്ഞു പിന്നിലേക്ക് നോക്കി. ഒരു നല്ല  വാർത്ത കേട്ടതിന്റെ സന്തോഷത്തിൽ നെടുവീർപ്പിടുന്ന അനാമികയുടെയും സീതയുടെയും മുഖം അവന് കൂടുതൽ ഭയം സമ്മാനിക്കുകയാണ് ചെയ്തത്

അധികം വൈകാതെ തന്നെ സ്‌ട്രെച്ചറിൽ രാഘവനെ പുറത്തേക്ക് കൊണ്ടുവന്നു. അയാൾ ആ സമയം മയങ്ങുകയായിരുന്നു ,  അയാളുടെ തലയിൽ ഓപ്പറേഷൻ ചെയ്തതിന്റെ ബാക്കിയായി കാണപ്പെടുന്ന കെട്ടുകളും രക്തവും മരുന്നും ഉണങ്ങി കട്ടപിടിച്ച പാടുകളും കണ്ട ഗൗതമിന്റെ കണ്ണുകളും ചെറുതായി നിറഞ്ഞു.

ആ സമയം ആദ്യമായി തന്റെ കുഞ്ഞിനെ കാണുന്ന അമ്മയുടെ മുഖഭാവത്തോടെ രാഘവന്റെ മുഖത്തും മാറിലും സീതയുടെ കൈകൾ ഒഴുകി നടക്കുകയായിരുന്നു

മുന്നിലും പിന്നിലും ഓരോ അറ്റെൻഡേർസ് പിടിച്ചുകൊണ്ട് പോകുന്ന ആ സ്‌ട്രെച്ചറിനൊപ്പം അവരും നടന്നു

സ്‌ട്രെച്ചറിൽ നിന്നും അയാളെ കട്ടിലിലേക്ക് മാറ്റിക്കിടത്തിയത് ഗൗതമും വിജയനും അറ്റൻഡർമാരും ചേർന്നായിരുന്നു

അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാവുന്ന ഗൗതം ആരോടും ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി

തന്റെ പിന്നിൽ മുറിയുടെ വാതിൽ അടഞ്ഞതും അവൻ ആ ഭിത്തിയോട് ചേർന്നുനിന്ന് തന്റെ കണ്ണുകളിൽനിന്നും പൊടിഞ്ഞ കണ്ണുനീർ തുടച്ചു

മുറിയിൽ നിന്നും ചെറിയ രീതിയിൽ കരച്ചിലുകൾ പുറത്തേക്ക് കേട്ടു തുടങ്ങി.പിന്നെ അതൊരു അലറിക്കരച്ചിൽ ആകാൻ അധികം സമയം വേണ്ടി വന്നില്ല

കുറച്ചു സമയം കഴിഞ്ഞിട്ടും അനാമികയുടെയും സീതയുടെയും കരച്ചിൽ അവസാനിക്കുന്നില്ല എന്ന് കണ്ടതും ഗൗതം പിന്നെയും മുറിയിലേക്ക് കയറി

“ഏട്ടാ .. എന്താ ഏട്ടാ ഇങ്ങനെ…”

ഗൗതം ഉള്ളിൽ കയറിയതും അവന്റെ മാറിലേക്ക് വീണുകൊണ്ട് അനാമിക പൊട്ടിക്കരഞ്ഞു . ഒപ്പം തന്നെ സീതയുടെ ഏങ്ങലടികളും കേൾക്കാമായിരുന്നു

ഗൗതം പതിയെ തല തിരിച്ചു രാഘവൻ കിടക്കുന്ന കട്ടിലിലേക്ക് നോക്കി . അവൻ പ്രതീക്ഷിച്ച കാഴ്ച തന്നെയാണ് അവൻ അവിടെ കണ്ടത്

“എന്തിനാ ഏട്ടാ അച്ഛന്റെ കയ്യും കാലും ഒക്കെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നത്..അച്ഛന് എന്താ പറ്റിയത്…”

അനാമികയുടെ ഏങ്ങലടിയോടെ ഉള്ള ആ ചോദ്യങ്ങൾക്ക് എന്തുത്തരം പറയണം എന്നറിയാതെ ഗൗതം കുഴങ്ങി

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.