ഗൗതമിന്റെ വാക്കുകളിൽ ഒരു പുച്ഛം നിഴലിച്ചിരുന്നു
“അത് ഡോക്ടർ… ഇന്നലെ …”
“കുഴപ്പമില്ല സർ… ഞാൻ പറഞ്ഞു എന്നെ ഉള്ളു…”
“ശരി… നിങ്ങൾ പൊയ്ക്കോളൂ… ഞാൻ വന്നോളാം”
“ഞങ്ങൾ അദ്ദേഹത്തിനെ ചികിത്സയ്ക്കുന്ന ഡോക്ടറിനെ കൂടി കണ്ടിട്ട് പൊയ്ക്കോളാം”
ഗൗതമിന്റെ മറുപടിക്ക് കാക്കാതെ അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന സീതയുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു അവർ പുറത്തേക്ക് നടന്നു
“അങ്കിളും ആന്റിയും എവിടെ അമ്മേ… ”
“അവർ ഒന്ന് വീട്ടിലേക്ക് പോയതാ… എനിക്ക് ഇവിടെ ഇടാൻ ഉള്ള ഡ്രെസ്സും ഭക്ഷണവും ഒക്കെ എടുക്കണ്ടേ..”
“അനുവോ…”
“അവൾ ഇവർ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങിയതാ… ഐസിയു വിന്റെ വാതിൽക്കൽ ഉണ്ടാകും”
ഗൗതം സീതയെയും കൂട്ടി ഐസിയു വിന്റെ അടുത്തേക്ക് നടന്നു
രാവിലെ വീട്ടിലേക്ക് പോയ വിജയനും മിനിയും ഉച്ചയോട് അടുപ്പിച്ചാണ് തിരിച്ചെത്തുന്നത്
“അങ്കിൾ… നമുക്കൊന്ന് പോലിസ് സ്റ്റേഷൻ വരെ പോയാലോ…”
ഗൗതം രാവിലെ പോലീസ് വന്നതും അവനോട് പറഞ്ഞതും എല്ലാം വിജയനോട് പറഞ്ഞു
“അതിനെന്താ… പോയേക്കാം”
സീതയോടും അനാമികയോടും മിനിയോടും യാത്ര പറഞ്ഞു ഗൗതമും വിജയനും സ്റ്റേഷനിലേക്ക് തിരിച്ചു
“സാജൻ സർ , റൈറ്റർ… ഒരു ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് വരാൻ പറഞ്ഞിരുന്നു”
“അകത്തേക്ക് ചെന്നോളൂ… ഉള്ളിൽ കയറിയ ഉടനെ ഇടത് ഭാഗത്തു അങ്ങേ അറ്റത്തെ ടേബിൾ ആണ് സാറിന്റെ”
വഴി കാണിച്ചു തന്ന പോലിസ്കാരന് നന്ദിസൂചകമായി ഒരു ചിരി സമ്മാനിച്ചുകൊണ്ട് ഗൗതം പോലിസ് സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു
“സർ..”
കുനിഞ്ഞിരുന്ന് എന്തോ എഴുതുകയായിരുന്ന റൈറ്റർ ഗൗതമിന്റെ വിളി കേട്ടാണ് തല ഉയർത്തി നോക്കുന്നത്….
“ഹാ… ഡോക്ടറോ… ഇരിക്കൂ… ഇത് ..???”
“ഇത് അമ്മാവൻ ആണ്”
ഗൗതം തന്നെ അമ്മാവൻ എന്ന് പരിചയപ്പെടുത്തിയപ്പോൾ വിജയന്റെ മുഖത്തു അഭിമാനം കലർന്ന ഒരു പുഞ്ചിരി വിടർന്നു
“അപ്പൊ ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്”
എഴുതിക്കൊണ്ടിരുന്ന പേപ്പർ താഴെ വച്ച് അതിനു മുകളിലായി പേനയും വച്ച് അയാൾ സംസാരിച്ചു തുടങ്ങി . സംസാരിക്കുന്നതിനൊപ്പം അയാൾ തന്റെ മേശയിൽ എന്തോ പരതുകയും ചെയ്യുന്നുണ്ടായിരുന്നു
“ആ… ഇത് രാഘവന്റെ സാധനങ്ങൾ ആണ്… അയാളുടെ ഫോൺ , പേഴ്സ്… ”
അയാൾ മേശവലിപ്പിൽ നിന്നും അപകടസമയത്ത് നഷ്ടപ്പെട്ട രാഘവന്റെ സാധനങ്ങൾ പുറത്തെടുത്തു
Super!!!! Super!!!! Superb!!!!
Idakku kamukiyeyum koode kondu vannu alle…
Nannayirunnu…
Thanks
❤️
❤️ Good story
❤️❤️?❤️
ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്കി സാദനം
Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌
Bro next story eppozha?
ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ
ആദി ❣️?______?♀️
????
Professor bro.
Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ❤️
വളരെ സന്തോഷം ഉണ്ട് ഇന്ദു…
നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…
സ്നേഹത്തോടെ അഖിൽ ♥️
പ്രൊഫസറെ….
കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..
ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…
കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??
പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️
♥️♥️♥️♥️♥️♥️♥️
Thanks പാപ്പാ…
ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️
ക്ലൈമാക്സ് പൊളിച്ചു….
അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?
അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ
ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……
കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….
അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…
നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️
Thanks ബ്രോ…
ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…