അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 344

“എന്താ ചേട്ടാ പറ്റിയത്…”

വണ്ടിയിൽ നിന്നും ഇറങ്ങിച്ചെന്ന അരുൺ ഒന്നും അറിയാത്തവനെ പോലെ ചുറ്റും കൂടിനിക്കുന്നവരിൽ ഒരാളോട് ചോദിച്ചു

“ഒരു വണ്ടി ഇടിച്ചിട്ടിട്ട് പോയതാണെന്ന് തോന്നുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ ഇങ്ങോട്ട് ഓടി വന്നത്. അപ്പൊ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ഇയാളെ ആണ്. കണ്ടിട്ട് അധിക ഒന്നും പറ്റിയിട്ടില്ല എന്ന് തോന്നുന്നു . പുറമെ പരിക്കുകൾ ഒന്നും ഇല്ല”

അരുൺ ഒരിക്കൽക്കൂടി വീണുകിടക്കുന്ന രാഘവന്റെ മുഖത്തേക്ക് നോക്കി. അയാൾ പറഞ്ഞത് ശരിയായിരുന്നു പുറമെ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ നിമിഷം തന്റെ പദ്ധതികളിൽ പാളിച്ച വന്നതായി തോന്നി അരുണിന്

“ദേ.. അയാളുടെ ചെവിയിൽ നിന്നും ചോര വരുന്നു.”

കൂടിനിന്ന ആരോ ഒരാൾ വിളിച്ചു പറഞ്ഞത് കേട്ടാണ് അരുൺ രാഘവന്റെ ചെവിയിലേക്ക് നോക്കുന്നത്. ഒരു സൈഡിലേക്ക് ചെരിഞ്ഞു കിടക്കുന്ന രാഘവന്റെ ചെവിയിൽ പതിയെ രക്തം വന്നു നിറഞ്ഞു തുടങ്ങി

അകലെ നിന്നും അടുത്തു വരുന്ന ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ടതും ഉള്ളിൽ ഒളിപ്പിച്ച ചിരിയുമായി അരുൺ ആ കൂട്ടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി

⚪️⚪️⚪️⚪️⚪️

“ഗൗതം…”

ഓപ്പറേഷൻ തീയേറ്ററിന് വെളിയിൽ അക്ഷമരായി കാത്തിരുന്ന ഗൗതമിന്റെയും സീതയുടെയും അരികിലേക്ക് ഡോക്ടർ നടന്നടുത്തു .

“പറയൂ… ഡോക്ടർ… എന്തായി”

ഗൗതമിന്റെ വാക്കുകളിൽ ആകാംഷ നിഴലിച്ചിരുന്നു. ഡോക്ടർ പറയുന്ന കാര്യങ്ങൾക്ക് കാതോർത്തു അവനൊപ്പം  സീതയും വിജയനും മിനിയും നിന്നു

“ഓപ്പറേഷൻ കഴിഞ്ഞു… കുറച്ചു കഴിയുമ്പോ ഐസിയു വിലേക്ക് മാറ്റാം. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല”

ഡോക്ടർ പറഞ്ഞ് നിർത്തിയപ്പോൾ അവരുടെ എല്ലാവരുടെയും മുഖത്തു ഒരു വെളിച്ചം വീണു

“താങ്ക് യു ഡോക്ടർ…”

മുഖത്തൊരു പുഞ്ചിരിയുമായി ഗൗതമിന്റെ പുറത്ത് തട്ടിക്കൊണ്ട് ഡോക്ടർ തന്റെ മുറിയിലേക്ക് നടന്നു .

“ഇപ്പൊ സമാധാനം ആയില്ലേ… ഇനി എങ്കിലും ഒന്ന് പോയി കിടന്നുറങ്ങു അമ്മേ…”

ഡോക്ടർ നടന്നകന്നതും ഗൗതം വാർത്തകൾ എല്ലാം അറിഞ്ഞ ആശ്വാസത്തോടെ നിൽക്കുന്ന സീതയുടെ നേരെ തിരിഞ്ഞു

“ഇവിടെ എന്തെങ്കിലും ആവശ്യം വന്നാൽ…”

“ഇവിടെ ഇപ്പൊ ഞാൻ ഉണ്ടല്ലോ… അമ്മ പൊയ്ക്കോ… ആന്റി അമ്മയെയും കൂട്ടി മുറിയിലേക്ക് പൊയ്ക്കോളൂ”

ഗൗതമിനോട് മറുത്തൊന്നും പറയാതെ മിനി സീതയെയും ചേർത്തു പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു

“സർ… സാറും വേണമെങ്കിൽ പോയി കിടന്നോളൂ”

“ഏയ്യ്… വേണ്ടടോ… പിന്നെ താൻ എന്നെ സർ എന്നൊന്നും വിളിക്കണ്ട… താൻ ഇപ്പൊ മിനിയെ വിളിച്ചത് ആന്റി എന്നല്ലേ അപ്പൊ എന്നെ അങ്കിൾ എന്നോ അതല്ലെങ്കിൽ അച്ഛാ എന്നോ വിളിച്ചോളൂ… അതിനുള്ള അവകാശം തനിക്കുണ്ടല്ലോ…”

“ശരി അങ്കിൾ … എന്നാൽ നമുക്ക് പുറത്ത് പോയി ഓരോ കാപ്പി കുടിച്ചാലോ..”

“ശരി… വാ ”

ഗൗതമും വിജയനും ഒരുമിച്ചു ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.