അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

എല്ല ശക്തിയോടെ മുന്നിലേക്ക് ഉന്തിയതും അയാൾ പുറകിലേക്ക് ഒന്ന് നീങ്ങി പോയി..,.,

 

ആ അവസരത്തിൽ അവൾ ചാടി ഉയർന്നു അയാളുടെ നെഞ്ച് ലക്ഷ്യമാക്കി കുത്താൻ ശ്രമിച്ചെങ്കിലും..

 

പെട്ടന്ന് പറന്നു വന്ന dark fly അവളെ വലിച്ചു എടുത്ത് ദൂരെക്ക് എറിഞ്ഞു.,..,,.

 

അവിടെ റോഡിലായി നിർത്തിയിട്ടിരുന്ന ഒരു ബസിലേക്ക് ഇടിച്ചു കയറി പോയി അവൾ….

 

അതെ നിമിഷം ഇന്ദുവും ജാഗ്വേർ മനുഷ്യനും മൊബ്രിസിനെ ആക്രമിക്കാൻ തുടങ്ങിയിരുന്നു…

 

ഐറിസ വീണിടത്തു നിന്ന് എഴുന്നേറ്റു…….

 

കുറച്ചു അകലെയായി മൊബ്രിസിനോട് ഏറ്റുമുട്ടുന്ന ഇന്ദുവിനെയും ജാഗ്വേർ മനുഷ്യനെയും ഒന്ന് നോക്കി അവൾ സിദ്ധുവിനെ തിരിഞ്ഞു.,.,.,.

 

അവിടെ കുറച്ചു അകലെയായി മിത്ര നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു.,…..  കാറ്റിൽ അവളുടെ മുടി ഇഴകൾ പാറി പറന്നു….,..

 

അവളുടെ മടിയിലായി അവൻ കിടക്കുണ്ടായിരുന്നു….ഐറിസ വേഗം അവളുടെ അടുത്തേക്ക് നടന്നു..,.,.,,..,

 

ചുറ്റും ഒന്ന് നോക്കുക പോലും ചെയ്യാതെ അവന്റെ മുഖത്ത് ഉറ്റു നോക്കുന്ന മിത്രയേ കണ്ട് ഐറിസയുടെ കണ്ണുകൾ നിറഞ്ഞു……

 

രണ്ടും തന്റെ മക്കളാണ്…… ഒരാൾ ജീവൻ നഷ്ട്ടപെട്ടു കിടക്കുമ്പോൾ മറ്റൊരാൾ പാതി ജീവൻ നഷ്ടപ്പെട്ട പോലെ നിശബ്ദമായി ഇരിക്കുന്നു…..!!!

 

എല്ലാം അറിഞ്ഞിട്ടും വിധിയെ മാറ്റാൻ ആർക്കും കഴിയില്ലല്ലോ…….

 

ആ ചിന്ത അവളിൽ നിറഞ്ഞു നിന്നും……..

 

“ അതെ എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ ആയില്ല…… എന്താണോ തീരുമാനിച്ചത് അത് തന്നെ നടക്കുന്നു..,.,.,..”

 

അവൾ അവളോടായി തന്നെ പറഞ്ഞു.,.,.,..,,..

 

അവൾ മിത്രയുടെ അരികിലായി മുട്ട് കുത്തിയിരുന്നു.,,.,..,,..,

 

മോളെ……..

 

നേർത്ത ഒരു മൂളലായിരുന്നു അതിന് ഉള്ള മറുപടി…..,,..,

 

ഒന്നും അവസാനിച്ചിട്ടില്ല…… നമുക്ക് ഇനിയും സമയമുണ്ട്.,.,…

 

അമ്മയെന്താണ് പറയുന്നത് എന്ന് മനസിലാകാതെ അവൾ മെല്ലെ തലയുയർത്തി……

 

ചുവന്നു കലങ്ങിയ നീല കണ്ണുകൾ ഐറിസക്ക് മുന്നിൽ തെളിഞ്ഞു വന്നു.,…..

 

അവനെ നമുക്ക് രക്ഷിക്കാം….,.,..

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com