അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

അവളുടെ കാൽ തട്ടി അവൾക്ക് നേരെ വന്ന അയാൾ നിലത്ത് വീണതും….

 

കരണം മറിഞ്ഞു അയാൾ എഴുന്നേൽക്കും മുൻപേ അയാളുടെ കഴുത്തിൽ ലോക്ക് ഇട്ടു…..

 

ശ്വാസം കിട്ടാതെ അയാൾ പിടഞ്ഞു കൊണ്ടിരുന്നു…..

 

അടുത്ത നിമിഷം അവൾ അയാളുടെ കഴുത്ത് ഓടിച്ചു കളഞ്ഞു….

 

അവൾ വേഗം എഴുന്നേറ്റത്തും പുറകിൽ നിന്ന് ചവിട്ട് ഏറ്റ് മുന്നിലേക്ക് തെറിച്ചു വീണു…..

 

പെട്ടന്ന് അവൾ തിരിഞ്ഞു ഒരു വസ്തു അയാൾക്ക് നേരെ എറിഞ്ഞതും ഷോക്ക് അടിച്ച് അയാൾ പിടഞ്ഞു കൊണ്ട് നിലത്ത് വീണു…..

 

അപ്പോഴേക്കും ജാസർ മറ്റൊരാളെ കൂടി നിലം പറ്റിച്ചിരുന്നു…..

 

അവർ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി പിന്നേ ചുറ്റും……

 

പെട്ടന്ന് ഒരു വെടി ഒച്ചയും ഒരു ബുള്ളറ്റ് തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ അവരെ കടന്നു അവർക്ക് പുറകിലെ ചുമരിൽ തറച്ചു കയറി……

 

അവർ രണ്ട് പേരും പെട്ടന്ന് കുനിഞ്ഞു…..,.,..,

 

പുറത്ത് നിന്ന് ഒരാൾ തോക്കുമായി കയറി വന്നു……

 

അവർ മെല്ലെ തലയുയർത്തിയതും അയാൾ അവർക്ക് നേരെ ഫയർ ചെയ്തു…..

 

പെട്ടന്ന് തന്നെ പല്ലവിയെ സൈഡിലോട്ട് തള്ളി മാറ്റി ജാസർ മറു സൈഡിലേക്ക് വീണു…..

 

പല്ലവി ചുമരിൽ ഇടിച്ചു വേദനയോടെ ഒന്ന് മുരണ്ടു……

 

ജാസർ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു……..

 

എന്നാൽ അവർ ഒഴിഞ്ഞു മാറിയത് കണ്ട് അയാൾ പല്ലവിക്ക് നേരെ ഷൂട്ട്‌ ചെയ്തു…..

 

ഒരു നിമിഷം പല്ലവി ഒന്നും ചെയ്യാൻ കഴിയാതെ സ്തംഭയായി…….

 

നോ…….!!!

 

ജാസർ അവൾക്ക് നേരെ… ആ പാഞ്ഞു പോകുന്ന ബുള്ളറ്റുകൾക്ക് നേരെ കൈ നീട്ടി കൊണ്ട് അലറി വിളിച്ചു……

 

പല്ലവി തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു……..

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com