അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

അവരുടെ വാക്ക് കേട്ട് സന്തോഷത്തോടെ അവിടെ ഇരുന്നവർ പുഞ്ചിരിച്ചു…,.,

 

ആകാശം കറുത്തു ഇരുണ്ടു.,..,.,.,. ശക്തമായ മിന്നൽ പിളർപ്പുകൾ ഭൂമിയിൽ പതിച്ചു….

 

അത് സകല ജീവ ജാലങ്ങളെയും ഭയപ്പെടുത്താൻ പോന്നത് ആയിരുന്നു.,.,..,.,.,

 

അതിന് പിന്നാലെ ശക്തിയോടെ മഴ ഭൂമിയിൽ പെയ്തിറങ്ങി….. അത് ആ ഹോസ്പിറ്റൽ കെട്ടിടത്തെ കുളിരണിയിച്ചു…..,!!!

 

ചുമരിൽ തൂക്കിയിട്ട ക്ലോക്കിലെ സൂചി മെല്ലെ നീങ്ങി തുടങ്ങി……

 

നാലിൽ നിന്ന് അഞ്ചിലേക്ക് കടക്കാനായി അത് നിന്നതും പെട്ടന്ന് ആരോ തടഞ്ഞത് പോലെ അത് സ്റ്റക്ക് ആയി…..

 

അവിടെയുള്ള ഓരോ വസ്തുവും എന്താണോ ചെയ്തിരുന്നത് അത് പോലെ ഒന്ന് അനങ്ങുക പോലും ചെയ്യാതെ അങ്ങനെ നിന്നു…..

 

പ്രായമായ സ്ത്രീയുടെ കണ്ണിൽ നിന്ന് ഉതിർന്നു വീണ. കണ്ണുനീർ അന്തരീക്ഷത്തിൽ പിടിച്ചു വച്ചത് പോലെ തുളുമ്പി നിന്നു….

 

അങ്ങോട്ട് നടന്നു വന്നിരുന്ന നേഴ്‌സ് കൈയിൽ നിന്നും താഴേക്ക്  വീണ പേപ്പർ എടുക്കാൻ കുനിഞ്ഞത് പോലെ അങ്ങനെ നിന്നു..,…

 

ഓരോന്നും നിശ്ചലമായി നിലകൊണ്ടു….കാരണം സമയം നിലച്ചിരുന്നു.,.,.

 

പുറത്ത് പെയ്തിരുന്ന മഴ പോലും ഓരോ തുള്ളികളും അന്തരീക്ഷത്തിൽ നിശ്ചലമായി നില്കുന്നുണ്ടായിരുന്നു….

 

മിന്നൽ പോലും അതിന്റെ നിശ്ചലവസ്ഥയിൽ വലിയ പ്രകാശം പോലെ നിലകൊണ്ടു……

 

ആരോ എല്ലാം തടഞ്ഞു വച്ചിരിക്കുന്നു…….?!

 

പെട്ടന്ന് അവിടേക്ക് കാലടി ശബ്ദങ്ങൾ മുഴങ്ങി കേട്ടു….

 

നിശബ്ദമായ ആ അന്തരീക്ഷത്തിൽ അത് വളരെ ഉച്ചത്തിൽ  തന്നെ കേൾക്കുണ്ടായിരുന്നു

 

അധികം വൈകാതെ അവർ അവിടേക്ക് കടന്നു വന്നു…..

 

നാല് സ്ത്രീകൾ ആയിരുന്നു അത് അതിൽ ഒരാൾ queen ഐറിസ ആയിരുന്നു

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com