അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

ദൂരെ നിന്ന്  അതിവേഗം വരികയാണ്…….

 

സ്പോർട്സ് ബൈക്കിന്റേത് പോലുള്ള ശബ്ദം….. എന്നാൽ അതിനേക്കാൾ വളരെ കൂടുതൽ…..

 

പെട്ടന്നാണ് ദൂരെ  വെള്ള വെളിച്ചം പ്രത്യക്ഷപെട്ടത്….അതിവേഗം അടുത്ത് കൊണ്ടിരിക്കുന്നു….

 

 ഒരു പോലീസുക്കാരൻ കൈ കാണിക്കാൻ ശ്രമിച്ചതും കാറ്റ് പോലെ അയാളെ കടന്നു ആ വാഹനം കടന്നു പോയി…..

 

അടുത്ത നിമിഷം വയർലെസ്സിൽ മെസ്സേജ് പോയി…..

 

“ അതിവേഗം ഒരു വാഹനം പോർട്ട്‌ ലക്ഷ്യമാക്കി വരുന്നുണ്ട്….. കറുപ്പും നീലയും കലർന്ന വസ്ത്രമാണ് അയാൾ ധരിച്ചിരിക്കുന്നത്……. ”

 

വാഹനങ്ങളുടെ വെളിച്ചത്തിൽ മിന്നായം പോലെ കണ്ട വസ്ത്രത്തിന്റെ നിറം അയാൾ മെസേജിലൂടെ പറഞ്ഞു…

 

അതെ സമയം പോർട്ട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന പോലീസ് വാഹനത്തിലെ ആളുകൾ അത് കേട്ട്……

 

“ ഇനി ഇത് എന്ത് എടകൂടം ആണോ ആവോ…. ”

 

എസ്‌ഐ അത് പറഞ്ഞു തീരലും വലിയൊരു മുരൾച്ചയോടെ ആ വാഹനം അവരെ കടന്നു പോയി……

 

അവരൊന്ന് ഞെട്ടി പോയി…….

 

“ എന്താടോ അത്…. ”

 

എസ്‌ഐ ഞെട്ടലോടെ ഡ്രൈവിംഗ് സെറ്റിൽ ഉള്ള പോലീസുക്കാരോട് ചോദിച്ചു…..

 

പക്ഷേ അയാളും ആകെ ഞെട്ടി നിൽക്കുക ആയിരുന്നു……

 

വലിയൊരു ചരക്ക് കപ്പൽ പോർട്ടിൽ നഖുരമിട്ടിട്ടുണ്ട്……

 

അതിൽ നിന്ന് വലിയ ബോക്സുകൾ അതിൽ നിന്ന് പുറത്തേക്ക് ഇറക്കുന്നുണ്ട്…….

 

നാലഞ്ച് പേർ കാവലായി നിൽക്കുന്നു…..കൈയിൽ കത്തിയും തോക്കും എല്ലാം കരുതിയിട്ടുണ്ട്…..

 

നാല് പേർ ബോക്സുകൾ ഇറക്കുന്നുണ്ട്……..

 

പെട്ടന്ന് അവിടെയുള്ള വെളിച്ചം എല്ലാം അണഞ്ഞു പോയി……

 

അതോടെ അവർ അലെർട് ആയി…… ചെറിയ നിലാവ് ഉണ്ടായത് കൊണ്ട് ചുറ്റുമുള്ള കാഴ്ചകൾ വ്യക്തമായിരുന്നു…..

 

“ എന്താടാ….അത്… എങ്ങനെ ലൈറ്റ് പോയെ…..”

 

അവരിൽ ആരോ വിളിച്ചു പറഞ്ഞു….അതെ സമയം കുറച്ചു മാറി ഒരു കണ്ടെയിനറിന്റെ അരികിൽ ആയി നിന്നിരുന്ന ആൾ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു…

 

ഒന്ന് മുന്നിലേക്ക് അടിച്ചു സൈഡിലോട്ട് തിരിഞ്ഞു വീണ്ടും മുന്നിലേക്ക് തിരിഞ്ഞതും പെട്ടന്ന് ഭയന്ന് അലറി വിളിക്കാൻ പോലും ആക്കാതെ വിറച്ചു നിന്നു….

 

കൈയിലെ മൊബൈൽ ഫോൺ ആ ദിശയിലേക്ക് തന്നെ വെളിച്ചം അടിച്ചു… എന്നാൽ അയാളുടെ കൈ വിറക്കുന്നുണ്ടായിരുന്നു……

 

അയാൾക്ക് മുന്നിലായി skull മുഖം മൂടി ധരിച്ച ഒരാൾ നിൽക്കുന്നുണ്ടായിരുന്നു…..  കറുത്ത കട്ടിയെറിയ വസ്ത്രമായിരുന്നു അയാൾ ധരിച്ചിരുന്നത്….

 

നെഞ്ചിന്റെ ഭാഗം മുതൽ കഴുത്ത് വരെ കടും നീല നിറവും….

 

കട്ടിയെറിയ തലയോട്ടി മുഖം മൂടി….  അത് തലയാകെ മറക്കുന്ന തരത്തിൽ ആയിരുന്നു….

 

കണ്ടാൽ തന്നെ ഭയം തോന്നും……

 

വെളുത്ത നിറമായിരുന്നു അതിന്……..

 

പെട്ടന്ന് ആ രൂപം അയാളെ വലിച്ചു….. ആ ഫ്ലാഷ് ലൈറ്റ് താഴെ വീണു….

 

കൂടെ അയാളുടെ വലിയൊരു അലർച്ചയും അവിടെ മുഴങ്ങി….

 

അത് കേട്ട് ബാക്കിയുള്ളവർ ജാഗ്രതരായി…..

 

എന്നാൽ അലർച്ചകൾ അവിടെ മുഴങ്ങി കൊണ്ടേ ഇരുന്നു…..

 

കൂടെ എന്തെക്കെയോ ശബ്ദങ്ങൾ…….

 

കപ്പലിന് മുകളിൽ നിന്നവർ എന്താണെന്ന് അറിയാതെ ഭയന്ന് നിന്നു…..

 

പെട്ടന്ന് അവരിൽ ഒരാൾ അലറി വിളിച്ചു…

 

അത് കേട്ട് നോക്കിയവർ കണ്ടു… ആ skull രൂപത്തെ…..

 

അടുത്ത നിമിഷം അവർ എല്ലാം വെടി യുതിർത്തു……

 

പെട്ടന്ന് അയാൾ ചാടി മറിഞ്ഞു ഓരോ വെടിയുണ്ടകൾക്ക് ഇടയിൽ നിന്നും ഒഴിഞ്ഞു മാറി……

 

പെട്ടന്ന് അവർക്ക് മുന്നിലേക്ക് ഒരു വസ്തു വന്നു വീണു….

 

പെട്ടന്ന് അത് പൊട്ടി തെറിച്ചു…..  അടുത്ത നിമിഷം അവനാകെ ഷോക്ക് അടിച്ച് കൊണ്ട് താഴെ വീണു…..

 

പോലീസ് വാഹനം അതിവേഗം പോർട്ടിൽ മുരണ്ട് കൊണ്ട് നിർത്തി…..

 

അതിൽ നിന്ന് നാല് പോലീസുക്കാർ ഫ്ലാഷ് ലൈറ്റ് തെളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി…..

 

ചുറ്റും വെളിച്ചമടിച്ചു മുന്നോട്ട് നടന്ന അവരിൽ ഒരാൾ പെട്ടന്ന് എന്തോ കണ്ടത് പോലെ നിന്നു….

 

കൂടെയുള്ള ആളുകളെ അങ്ങോട്ട് വിളിച്ചു……

 

കൂട്ടി ഇട്ടിരിക്കുന്ന ബോക്സുകൾ….  അതിൽ ഒന്നിൽ ഇങ്ങനെ എഴുതിയിരുന്നു…….

 

‘ ഇത് നിങ്ങൾക്ക് ഉള്ള എന്റെ സമ്മാനം…..’

                 -NIGHT SKULL

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.