അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

ജാസറിനെ പോലെ അവളും കറുത്ത വസ്ത്രം ആണ് ധരിച്ചിരുന്നത്…..

 

അപ്പോഴേക്കും ജാസർ അവൾക്ക് അരികിലേക്ക് എത്തി…..

 

“  ജാസർ അകത്തു എത്ര പേർ ഉണ്ടെന്ന് അറിയില്ല….. ”

 

“ അതിനാണോ ബുദ്ധിമുട്ട്…. ”

 

ആ പെൺകുട്ടി പറഞ്ഞു മുഴുവൻ ആക്കും മുൻപേ അവൻ പറഞ്ഞു….

 

എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു വസ്തു എടുത്തു….

 

അതൊരു നാനോ ഡ്രോൺ ആയിരുന്നു….

 

അവൻ ഒരു ടാബ് എടുത്ത് ഡ്രോണുമായി കണക്ട് ചെയ്തു….

 

എന്നിട്ട് അത് ഓൺ ചെയ്തു മുകളിലേക്ക് എറിഞ്ഞു……

 

അതിന് പിന്നാലെ അവൻ ടാബിൽ അത് കണ്ട്രോൾ ചെയ്തു…

 

അത് മൂലം ഡ്രോൺ താഴെ വീണില്ല……..

 

അവൻ ടേബിന്റെ അടിയിൽ നിന്ന് മടക്കി വച്ചത് പോലുള്ള ഭാഗം നിവർത്തി മുകളിലേക്ക് വലിച്ചതും അതൊരു ലാപ്പ് പോലെ ആയി…..

 

അതിലൂടെ ഡ്രോൺ ക്യാമറിൽ കാണുന്ന കാഴ്ചകൾ അവർ ടാബ് സ്‌ക്രീനിൽ വ്യക്തമായി കണ്ടു……

 

ഉള്ളിലായി നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ നിന്ന് ആളുകൾ ഒരു ബോക്സ് ആയി ഇറക്കുന്നുണ്ട്……

 

അതിന് അടുത്തായി ഒരു ടേബിളിൽ മൂന്നു പേർ വട്ടം കൂടി ഇരിക്കുന്നു……

 

അവർക്ക് മുന്നിൽ ഒരു ബോക്സ് തുറന്നു വച്ചിട്ടുണ്ട്….

 

അതിലായി പാക്കേറ്റുകളിൽ ആയി വച്ചിരിക്കുന്ന ഡ്രഗസ്…….

 

അവർ അതിൽ നിന്ന് ഒരു പാക്കറ്റ് എടുത്ത് ഉപയോഗിക്കുകയാണ്…….

 

ബോക്സുകൾ എടുത്ത് വക്കുന്നത് മൂന്ന് പേർ ചേർന്നാണ്…..

 

കൂടാതെ കാവലായി നാലോ അഞ്ചോ പേർ ബോട്ടിന് അടുത്തും ഉള്ളിലുമായി ഉണ്ട്…..

 

രണ്ട് പേരും സ്‌ക്രീനിൽ ഉള്ളിലേ കാഴ്ചകൾ കണ്ട് മുഖത്തോട് മുഖം നോക്കി…..

 

“ Ok ജാസർ നിനക്ക് എത്ര പേരെ വീഴ്ത്താൻ പറ്റും….. രണ്ടോ മൂന്നോ…… ”

 

“ എന്നെ അങ്ങനെ കുറച്ചു കാണല്ലേ പല്ലവി…… ”

 

അവൻ പല്ലവിയെ നോക്കി ഒന്ന് പറഞ്ഞ ശേഷം തുടയിൽ ഘടിപ്പിച്ച അറയിൽ നിന്ന് ഗൺ കൈയിലെടുത്തു ഒന്ന് കറക്കി…..

 

എന്നിട്ട് അവളെ നോക്കി…….അവൾ ചിരിച്ചു കൊണ്ട് ഒന്ന് തലയാട്ടി….

 

രണ്ട് പേരും ഉള്ളിലേക്ക് മെല്ലെ നടന്നു..,.,..,.,.

 

 ഉള്ളിൽ അവർ തിരക്കിട്ട ജോലിയിൽ ആയിരുന്നു……..  വലിയ ബോക്സുകളിൽ ഉള്ള ഡ്രഗ്സ് ഇന്ത്യയിലേക്ക് കടത്തി വിതരണം ചെയ്താൽ കിട്ടുന്നത് കോടികളുടെ ലാഭമാണ്……..

 

പെട്ടന്ന് അവിടെ ഉരുണ്ട് മറിഞ്ഞു കൊണ്ട് ജാസർ കടന്നു വന്നു…… അവർ ഞെട്ടി കൊണ്ട് നോക്കിയതും കൂട്ടത്തിൽ ഉള്ള ഒരാളെ അവൻ വെടി വച്ചിരുന്നു…….

 

തൽക്ഷണം അയാൾ മരിച്ചു വീണു…….

 

അടുത്ത നിമിഷം അവരെല്ലാം അവന് നേരെ തോക്ക് എടുത്ത് നിറയൊഴിച്ചതും അവൻ അതിവേഗം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.