അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

എല്ല ഒന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി ചിരിച്ചു……

 

“ Welcome back man ” മനു അവന് കൈകൊടുത്ത് കൊണ്ട് പറഞ്ഞു……

 

അപ്പോഴും മിത്ര അവനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു…..

 

അവൻ അവളെ ഒന്ന് നോക്കിയതും അവൾ ഓടി വന്നു അവനെ കെട്ടി പിടിച്ചു…..

 

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ അവനെ കെട്ടിപിടിച്ചു….

 

 പെട്ടന്ന് മൊബ്രിസിന്റെ അലർച്ച കേട്ടതും അവർ അടർന്നു മാറി……

 

“ നമുക്ക് പിന്നേ സംസാരിക്കാം കേട്ടോ…..”

 

അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു……

 

മൊബ്രിസ് തകർന്നു കിടന്നിരുന്ന ഒരു കോൺഗ്രിറ്റ് കഷ്ണമെടുത്തു അവന് നേരെ എറിഞ്ഞു…..

 

പറന്ന് പൊങ്ങിയ അവൻ അതിവേഗം ആ കല്ലിന് നേരെ പഞ്ച് ചെയ്തു….

 

പല കഷ്ണങ്ങളായി അത് പൊടിഞ്ഞു താഴെ വീണു…..

 

അത് കണ്ടതും ദേഷ്യം വന്നു അവന് നേരെ ചാടി പഞ്ച് ചെയ്തതും അവൻ പെട്ടന്ന് ഇരു കൈ കൊണ്ടും അത് തടഞ്ഞു നിർത്തി അയാളെ വലിച്ചു കറക്കി ദൂരേക്ക് എറിഞ്ഞു…..

 

അയാൾ കുറച്ചു അകലെ ആയി ഉണ്ടായിരുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് വീണു…..

 

അതിന് പിന്നാലെ അവനും അതിവേഗം അയാൾക്ക് അടുത്തേക്ക് പറന്നു ചെന്നു…….

 

ബിൽഡിങ്ങിന് മുകളിലായി വീണ അയാൾ എഴുന്നൽക്കാൻ ശ്രമിക്കുക ആയിരുന്നു…..

 

പറന്ന് ചെന്ന അവൻ പെട്ടന്ന് അയാളുടെ നെഞ്ചിൽ ആയി ശക്തമായ പഞ്ച് ചെയ്തു…..

 

അത് മൂലം ഉണ്ടായ വെവ് കെട്ടിടം ആകെ തകർക്കാൻ പോന്നത് ആയിരുന്നു…..

 

അയാൾ ശക്തിയോടെ അവിടെ നിന്ന് താഴേക്ക് പതിച്ചു….

 

ആ കെട്ടിടം രണ്ടായി പിളർന്നു കൊണ്ട് തകർന്ന് വീണു…..

 

സിദ്ധു വായുവിൽ നിന്ന് കൊണ്ട് അത് നോക്കി നിന്നു……

 

അപ്പോഴേക്കും ആ ഭീകരജീവികളെ മുഴുവൻ കൊന്ന് കളഞ്ഞിരുന്നു…..

 

പെട്ടന്ന് തകർന്ന കെട്ടിടങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നു വന്ന മൊബ്രിസ് വാൾ ശക്തമായി  വീശി എറിഞ്ഞു….

 

ആ കാഴ്ച കണ്ട് സിദ്ധു അലറി കൊണ്ട് അങ്ങോട്ട് പാഞ്ഞു…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.