അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

 

അതിന്റെ വയറിലേക്ക് കുത്തിയിറക്കി……

 

അത് വേദനയോടെ മുന്നോട്ട് പോയി…… അതോടൊപ്പം അതിന്റെ ശരീരം നെടുകെ കീറി പോയി……

 

അവൻ കുത്തിയ കൈ പുറത്ത് എടുക്കാതെ മുന്നോട്ട് വലിച്ചതും ആ ജീവി അതിന്റെ മുന്നോട്ട് ചാടിയതും ശരീരം കീറി മുറിക്കാൻ കാരണമായി…..

 

നിലത്ത് വീണ അതിന്റെ മുറിഞ്ഞ ഭാഗത്ത്‌ നിന്ന് എന്തൊക്കെയോ അവയവങ്ങൾ പുറത്തേക്ക് വന്നു….

 

അവിടെയാകെ അതിന്റെ ചോര നിറഞ്ഞൊഴുകി…..

 

എന്നിട്ടും അത് വീണ്ടും എഴുനേൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….

 

പെട്ടന്ന് അവൻ ആ മുള്ളുകൾ ഉപയോഗിച്ച് അതിന്റെ തലയിലേക്ക് കുത്തിയിറക്കി അതോടെ അതിന്റെ ജീവൻ നഷ്ട്ടപെട്ടു ശരീരം നിശ്ചലമായി…….

 

ശബ്ദങ്ങൾ ഒക്കെ നിലച്ചപ്പോൾ അവൾ മെല്ലെ തലപ്പുറത്തേക്ക് ഇട്ടു…..

 

അവിടെ നിൽക്കുന്ന അവനെയും താഴെ ചത്തു കിടക്കുന്ന ജീവിയെയും കണ്ട് അവൾ ആശ്വാസത്തോടെ പുറത്തേക്ക് വന്നു….

 

അപ്പോഴേക്കും അവൻ മുള്ളുകൾ തിരികെ ഉള്ളിലേക്ക് വലിച്ചിരുന്നു….

 

ഒരു നിമിഷം കുറച്ചു മുന്നേ കണ്ട കാഴ്ച ഓർത്ത് കൊണ്ട് അവൾ അവന്റെ കൈയിലേക്ക് നോക്കി……

 

അത് കണ്ട് അവൻ പറഞ്ഞു…….

 

“ പേടിക്കേണ്ട….. തന്നെ ഞാൻ ഒന്നും ചെയ്യില്ല….. ”

 

അത് കേട്ട് പല്ല് മുഴുവൻ കാണിച്ചു കൊണ്ട് ഒന്ന് ചിരിച്ചു…..

 

അവൻ വരാനായി കൈ നീട്ടിയതും അവൾ ആ ജീവിയെ നോക്കി… നോക്കി മുന്നോട്ട് പോയി അവന്റെ കൈയിൽ പിടിച്ചു…..

 

അടുത്ത നിമിഷം കൈ ഉയർത്തി അവൻ വലിച്ചതും അവൾ മുകളിലേക്ക് ഉയർന്നു അവനടുത്തേക്ക് ചെന്നു നിന്നു……

 

പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ അവൾ ഒന്ന് അലറി…അവനോട് ചേർന്നു നിന്നു…….

 

പെട്ടന്ന് ഞെട്ടലോടെ അവനിൽ നിന്ന് അകന്ന് മാറി…..

 

അവനും ഒരു നിമിഷം എന്തോ പോലെയായി…….

 

“ നിന്റെ പേരെന്താ…. ”

 

തനിക്ക് മുഖം തരാതെ നിൽക്കുന്ന അവളോടായി അവൻ ചോദിച്ചു……

 

വേദിക..”

 

“ Ok വേദിക..എന്റെ പേര് മനു….. ഞാൻ ഇപ്പൊ നിന്നെ പുറത്ത് എത്തിക്കാം….”

 

അത് കേട്ട് അവനെ ഒന്ന് മുഖം ഉയർത്തി നോക്കി അവൾ തലയാട്ടി…..

 

വാ….എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൻ മുന്നോട്ട് നടന്നു അവന് പിന്നാലെ അവളും….

 

അവർ കടയുടെ പുറത്തേക്ക് ഇറങ്ങി……..,., പെട്ടന്ന് ഒരു മുരൾച്ച കേട്ടതും അവൾ ഞെട്ടലോടെ അവന്റെ കൈ പിടിച്ചു…..

 

തകർന്ന് വീണ കോൺഗ്രീറ്റ് കഷ്ണങ്ങൾക്ക് മുകളിലൂടെ ഒരു darkris മെല്ലെ അവർക്ക് മുന്നിലേക്ക് കയറി വന്നു….

 

അവൾ പേടി കൊണ്ട് ആകെ വിറക്കുന്നുണ്ടായിരുന്നു……

 

അവൻ തന്റെ കൈയിൽ മുറുകി പിടിച്ച അവളുടെ കൈയിൽ മെല്ലെ ഒന്ന് തലോടി….പേടിക്കേണ്ട എന്നാ തരത്തിൽ……..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.